scorecardresearch

കേരളത്തിന്റെ ആരോഗ്യനേട്ടം പങ്കുവയ്ക്കാന്‍ കെ കെ ശൈലജ; തത്സമയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കുചേരാം

പൊതുജനാരോഗ്യ രംഗത്ത് കേരളത്തിൽ നിന്ന് ഇന്ത്യയ്ക്ക് എന്ത് പഠിക്കാനാകും എന്ന് അന്വേഷണം കൂടിയാണ് ഈ പരിപാടി

പൊതുജനാരോഗ്യ രംഗത്ത് കേരളത്തിൽ നിന്ന് ഇന്ത്യയ്ക്ക് എന്ത് പഠിക്കാനാകും എന്ന് അന്വേഷണം കൂടിയാണ് ഈ പരിപാടി

author-image
WebDesk
New Update
കേരളത്തിന്റെ ആരോഗ്യനേട്ടം പങ്കുവയ്ക്കാന്‍ കെ കെ ശൈലജ; തത്സമയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കുചേരാം

Kerala Health Minister K K Shailaja is Expert at Express E-xplained tomorrow: ഇന്ത്യൻ എക്‌സ്‌പ്രസ് ആതിഥേയത്വം വഹിക്കുന്ന E-Explained പരിപാടിയില്‍ ജൂൺ മൂന്നിന് രാത്രി ഏഴ് മണിക്ക്, വിദഗ്ദ്ധ അതിഥിയായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുക്കും. ആദ്യം നിപയ്‌ക്കെതിരെയും തുടർന്ന് കോവിഡിനെതിരെയും കേരളം അതിശയകരമായ വിജയം നേടിയതെങ്ങനെയെന്ന് മന്ത്രി സംസാരിക്കും. ഈ പ്രക്രിയ, പൊതുജനാരോഗ്യ രംഗത്ത് കേരളത്തിൽ നിന്ന് ഇന്ത്യയ്ക്ക് എന്ത് പഠിക്കാനാകും എന്ന് അന്വേഷണം കൂടിയാണ്.

Advertisment

കേരളത്തിന്റെ ഈ നേട്ടത്തിനു പിന്നിൽ ആരോഗ്യ-സമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 2018ലെ നിപ കാലത്തെ പ്രവർത്തനങ്ങളിലൂടെ തന്നെ ശൈലജ ടീച്ചർ ജനങ്ങളുടെ ബഹുമാനം നേടിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ 'റോക്സ്റ്റാർ' എന്നാണ് വിശേഷിപ്പിക്കുന്നത്.

പരിപാടിയിലേക്ക് നിങ്ങളേയും സ്വാഗതം ചെയ്യുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കോവിഡ് കാലത്തെ കേരള മോഡൽ

കോവിഡ് വ്യാപനം ചെറുക്കുന്നതിൽ രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണ് കേരളം. ഇത് പറയുന്നത് ലോക രാഷ്ട്രങ്ങളും ഏജൻസികളും അന്താരാഷ്ട്ര മാധ്യമങ്ങളുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  സർക്കാരും ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായിരുന്നു ഈ കോവിഡ് കാലത്ത് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയവർ.

Advertisment

ഫലപ്രദമായ നിയന്ത്രണവും സമ്പർക്കം കണ്ടെത്തലും ഉറപ്പാക്കുക വഴി കോവിഡ് വ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴും, കേരളം മികച്ച സജ്ജീകരണങ്ങളുമായി മുന്നിൽ തന്നെയാണ്.

publive-image

ഇന്ത്യയിൽ കോവിഡ് -19 ന്റെ ആദ്യത്തെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഘട്ടത്തിൽ പത്തനംതിട്ടയിലെ കുടുംബത്തിലും, പിന്നീട് വിദേശത്ത് നിന്ന് ആളുകൾ തിരിച്ചെത്തി തുടങ്ങിയതോടെ കേരളത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്.

പക്ഷെ, കൃത്യമായ നിരീക്ഷണം, സമ്പർക്കം കണ്ടെത്തൽ, പരിശോധന, ഫലപ്രദമായ ചികിത്സ എന്നിവയിലൂടെ അതിനെ ചെറുക്കാൻ കേരളത്തിനായി. പലദിവസങ്ങളിലും ഒറ്റ കേസ് മാത്രം റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് കേരളം എത്തി.

ഇപ്പോൾ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തി തുടങ്ങിയതോടെ കേരളത്തിലെ രോഗികളുടെ എണ്ണവും മരണ സംഖ്യയും കൂടി വരുന്നുണ്ട്. എന്നാൽ പോലും ഇവിടെ ഓരോ മരണവും ഇപ്പോഴും ബ്രേക്കിങ് ന്യൂസ് തന്നെയാണ്. സമൂഹവ്യാപനത്തിലേക്ക് സംസ്ഥാനം കടന്നിട്ടില്ലെന്ന് സർക്കാർ ഉറപ്പിച്ച് പറയുന്നു.

Read in English: Kerala Health Minister K K Shailaja is Expert at Express E-xplained tomorrow

Indian Express Kk Shailaja Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: