വേണ്ടാത്ത കാര്യങ്ങള്‍ക്ക് വക്കാലത്തെടുക്കണ്ട;  വിവാദ പരാമർശത്തിൽ മാധ്യമങ്ങളോട് മുഖ്യമന്ത്രി

താന്‍ പണ്ട് പറഞ്ഞകാര്യങ്ങള്‍ക്ക് അന്നേ മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

pinarayi vijayan, ie malayalam

തിരുവനന്തപുരം: വേണ്ടാത്ത കാര്യങ്ങള്‍ക്ക് വക്കാലത്തെടുക്കാന്‍ നില്‍ക്കേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പഴയ ചില വിവാദ പ്രയോഗങ്ങൾ സംബന്ധിച്ച് ചോദ്യമുയർന്നപ്പോഴായിരുന്നു ഈ മറുപടി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രിയെ ‘നിപാ രാജകുമാരി’യെന്നും ‘കോവിഡ് റാണി’യെന്നും വിളിച്ചാക്ഷേപിച്ചതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുല്ലപ്പള്ളിയെ പിന്തുണച്ചെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ അധിക്ഷേപ വാക്കുകള്‍ പറഞ്ഞിട്ടുള്ളത് മുഖ്യമന്ത്രിയാണെന്ന് നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

ഇതേക്കുറിച്ച് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകൻ ചോദ്യമുയർത്തി. ഇതിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെ, മാധ്യമ പ്രവര്‍ത്തകൻ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ വീണ്ടും ഉന്നയിച്ചു. ഇതോടെയാണ് വേണ്ടാത്ത കാര്യങ്ങള്‍ക്ക് വക്കാലത്തെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ക്ക് അന്നുതന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുടെ വിഷയങ്ങള്‍, വൈദ്യുത ബിൽ പ്രശ്‌നങ്ങള്‍, സ്പ്രിങ്‌ളര്‍ എന്നിവ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നതിലുള്ള അമര്‍ഷമാണ് മുഖ്യമന്ത്രിയുടേതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം മാധ്യമപ്രവര്‍ത്തകൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്പ്രിങ്‌ളര്‍ അടക്കമുള്ള കൊള്ളയ്ക്ക് പ്രതിപക്ഷം തടയിട്ടുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതും മാധ്യമ പ്രവര്‍ത്തകൻ ചൂണ്ടിക്കാട്ടി.

Read Also: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 141 പേർക്ക്

അതേസമയം, ഇവിടെ വിവേകമുള്ള ഏതൊരാളും ഇത്തരം കാര്യങ്ങളെ അപലപിക്കാന്‍ തയാറായിട്ടുണ്ടെന്ന് മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവനയെ ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ മറുപടി. അതിന്റെ തുടര്‍ച്ചയായിട്ടാണ് വേണ്ടാത്ത കാര്യങ്ങള്‍ക്ക് നിങ്ങൾ വക്കാലത്തെടുക്കാന്‍ തയറാകരുത് കേട്ടോയെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

സ്പ്രിങ്‌ളര്‍ പോലുള്ളവയ്ക്ക് മുമ്പ് മറുപടി നല്‍കിയതാണെന്നും വീണ്ടും ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നുന്നതെന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബര്‍ ലോകത്തില്‍ നടത്തുന്ന ആക്രമണങ്ങളും ഒരു മാധ്യമപ്രവര്‍ത്തകൻചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയെ വിമര്‍ശിക്കാന്‍ യാതൊരു യോഗ്യതയുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന പ്രശ്‌നമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.

”ഈ നാടാകെ ഒന്നിച്ചൊരു പോരാട്ടാം നടത്തുന്നു. ആ പോരാട്ടം നമ്മുടെ നാട്ടിലെ ഒരു ദുരന്തത്തിനെതിരായിട്ടാണ്. ജനങ്ങളാകെ ഒന്നിച്ച് പോരാടുന്നു. ആ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന ഒരു മന്ത്രിയെ അതില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തി ഹീനമായ പദപ്രയോഗങ്ങള്‍ നടത്തി ആക്ഷേപിക്കുന്ന നിലവന്നു. അങ്ങേയറ്റം അപഹസിക്കുന്ന നിലവന്നു.എന്താണ് അതിന്റെ ഉദ്ദേശം?  അതിനെയാണ് താന്‍ വിമര്‍ശിച്ചത്. അതാണോ മറ്റുള്ളതുമായി ബന്ധപ്പെടുത്തി പറയാനുള്ളത്,” മുഖ്യമന്ത്രി ചോദിച്ചു.

Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നു കൊണ്ട് പറഞ്ഞത് അത്യന്തം ഹീനമായ കാര്യങ്ങളാണെന്ന് നമ്മുടെ നാട്ടിലെ ചിന്തിക്കുന്ന ആളുകളെല്ലാം പറയുന്നു. ആ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ വാക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അതിനെയാണോ നമ്മള്‍ അംഗീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് പറയുന്നത് നമ്മുടെ നാട്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പടപൊരുതിയ ഒരു പടനായകനാണെന്ന് മുഖ്യന്ത്രി പറഞ്ഞു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമയെടുക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദിയടക്കമുള്ളവര്‍ രംഗത്തുവന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പുതിയ വിവാദം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പക്ഷേ, അദ്ദേഹമൊരു പടനായകനാണെന്ന് ഓര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ട് തന്നെയാണ് കേരളം എല്ലാ കാലത്തും പോയത്. വര്‍ഗീയമായ ചിന്തകളെന്തെങ്കിലും വരുന്നുണ്ടോയെന്നത് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala cm pinaray vijayan rebuts opposition claims during news briefing

Next Story
ഒമ്പത് ജില്ലകളിൽ നൂറിലധികം രോഗികൾ ചികിത്സയിൽ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com