Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

കോവിഡിന്റെ പേരിൽ സമരങ്ങൾ നിർത്തില്ല, ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്: കെ.സുരേന്ദ്രൻ

സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ലെന്നും ബിജെപിയുടെ നിലപാട് സർവകക്ഷിയോഗത്തിൽ അറിയിക്കുമെന്നും സുരേന്ദ്രൻ

K Surendran

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരായ സമരങ്ങൾ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ലെന്നും ബിജെപിയുടെ നിലപാട് സർവകക്ഷിയോഗത്തിൽ അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

“ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. സമരത്തിൽ എത്ര ആളുകൾ വേണം എന്ന കാര്യത്തിലൊക്കെ ചർച്ച ആവാം. രാജ്യം മുഴുവൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കർഷകസമരം നടക്കുന്നു എന്നാണ് പറയുന്നത്. മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നതാണ് ബിജെപിയുടെ ചോദ്യം” സുരേന്ദ്രൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ബിജെപി അധ്യക്ഷന്റെ പ്രതികരണം.

Read Also: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വച്ചു

അതേസമയം, കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രത്യക്ഷ സമരങ്ങൾ നിർത്തുകയാണെന്ന് യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഉടൻ ആരംഭിക്കും. ദിനം പ്രതി രോഗികളുടെ എണ്ണം 7,000 കടന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. സമ്പൂണ ലോക്ക്ഡൗണിലേക്ക് പോകേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala bjp strikes k surendran

Next Story
ഇനി എല്ലാ മാസവും കോടിപതികൾ; കേരളപ്പിറവിയ്ക്ക് ഭാഗ്യമിത്ര ടിക്കറ്റുമായി ലോട്ടറി വകുപ്പ്kerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com