തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ. ഇന്ന് 1,195 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 1,234 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് ബാധിച്ച് ഏഴ് മരണം ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -274
മലപ്പുറം -167
കാസര്‍ഗോഡ് -128
എറണാകുളം -120
ആലപ്പുഴ -108
തൃശൂര്‍ -86
കണ്ണൂര്‍ -61
കോട്ടയം -51
കോഴിക്കോട് -39
പാലക്കാട് -41
ഇടുക്കി -39
പത്തനംതിട്ട -37
കൊല്ലം -30
വയനാട് -14
Read Also: ബിജെപിക്ക് ആഘോഷിക്കാം, ഞങ്ങള്‍ യോഗം ചേരാന്‍ പാടില്ല, അതെന്തുകൊണ്ട്? ഒമര്‍ അബ്ദുള്ള
ഇന്ന് രോഗമുക്തരായവരുടെ കണക്ക്
തിരുവനന്തപുരം -528
കൊല്ലം -49
പത്തനംതിട്ട -46
ആലപ്പുഴ -60
കോട്ടയം -47
ഇടുക്കി -58
എറണാകുളം -35
തൃശൂര്‍ -51
പാലക്കാട് -13
മലപ്പുറം -77
കോഴിക്കോട് -72
വയനാട് -40
കണ്ണൂര്‍ -53
കാസര്‍ഗോഡ് -105
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാംപിളുകൾ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര് ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 4,17,939 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6,444 സാംപിളുകളുടെ ഫലം വരാനുണ്ട്.
പൊലീസിനു അധിക ചുമതല നൽകിയത് സാഹചര്യം വിലയിരുത്തി
ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം അമിതമായി കൂടിയ സാഹചര്യത്തിലാണ് പൊലീസിനു അധിക ചുമതല നൽകിയതെന്ന് മുഖ്യമന്ത്രി. സാഹചര്യത്തിനനുസരിച്ചുള്ള മാറ്റമാണ്. ആരോഗ്യപ്രവർത്തകരുടെ മുഴുവൻ ജോലി പൊലീസിനു നൽകിയെന്ന് കരുതേണ്ട. കോൺടാക്ട് ട്രേസിങ് അടക്കമുള്ള കാര്യങ്ങൾക്കുവേണ്ടിയാണ് പൊലീസ് സേനയെ ഉപയോഗിക്കുന്നത്. ഇതിനെ പൊലീസ് രാജ് എന്നൊക്കെ പറഞ്ഞു വിമർശിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala Weather: വരുംദിവസങ്ങളിൽ അതിതീവ്ര മഴ, വിവിധ ജില്ലകളിൽ റെഡ് അലർട്ട്
പൂന്തുറയിൽ രോഗവ്യാപന തോത് കുറയുന്നു
കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുൻസിപ്പാലിറ്റി പ്രദേശങ്ങള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറിയേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം പൂന്തുറ, വിഴിഞ്ഞം മേഖലകളില്‍ രോഗവ്യാപന സാധ്യത കുറയുന്നുണ്ട്. എന്നാല്‍, അപകടാവസ്ഥ അയഞ്ഞിട്ടില്ല. പട്ടാമ്പി, ഫാേർട്ട് കൊച്ചി, ആലുവ മേഖലകളിൽ രോഗവ്യാപനതോത് കുറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.