കോവിഡിനെ മുട്ടുകുത്തിച്ച് നൂറ്റിമൂന്നുകാരൻ

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി നേരത്തെ കോവിഡ് മുക്തി നേടിയിരുന്നു

covid-19,കോവിഡ്-19, coronavirus, 103 year old Ernakulam patient, കൊറോണവൈറസ്, kollam, കൊല്ലം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് വീണ്ടും അഭിമാന നേട്ടം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 103 വയസുകാരന് കോവിഡ് മുക്തി. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് പരീദ് ആണ് 103-ാം വയസില്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്.

covid-19,കോവിഡ്-19, coronavirus, 103 year old Ernakulam patient, കൊറോണവൈറസ്, kollam, കൊല്ലം, ie malayalam, ഐഇ മലയാളം
രോഗമുക്തി നേടി വീട്ടിലേക്ക് തിരിക്കുന്ന പരീദിന് ആശുപത്രി ജീവനക്കാര്‍ നൽകിയ യാത്രയയപ്പ്

കേരളത്തില്‍ കോവിഡ് മുക്തനാകുന്ന ഏറ്റവും പ്രായകൂടിയവരില്‍ ഒരാളാണ് പരീദ്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 105 വയസുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി നേരത്തെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെയും നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.

Also Read: ആശ്വാസ വാർത്ത; കൊല്ലത്ത് 105 വയസ്സുകാരി കോവിഡ് രോഗമുക്തി നേടി

പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രായമായവരില്‍ വളരെയധികം ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇല്‍ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേട്ടമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: ഒടുവിൽ അവർ തന്നെ ജയിച്ചു; വൃദ്ധ ദമ്പതികളും ചികിത്സിച്ച നഴ്സും ആശുപത്രി വിട്ടു

രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീദ് രോഗമുക്തി നേടിയത്. ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കിയത്.

അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ആമിനയും അഡ്മിറ്റ് ആയിരുന്നു, ഫലം നെഗറ്റീവ് ആയതോടെ അവരെ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 kerala 103 year old ernakulam patient cured

Next Story
പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണംkerala news, കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com