കണ്ണൂർ: സമ്പർക്കം വഴിയുള്ള കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുർന്ന് കണ്ണൂർ നഗരസഭയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതി രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍ സ്വദേശിയായ 14കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് . 14 കാരന് എവിടെനിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സമ്പര്‍ക്കത്തെത്തുടർന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെട്ടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു.
ഇതിനു പുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30-ാം വാര്‍ഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Read More: രോഗമുക്തിയുടെ ആശ്വാസവും, മറുവശത്തെ ആശങ്കകളും: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 27കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരന്‍, ജൂണ്‍ ഒന്നിന് വാരം മുംബൈയില്‍ നിന്നെത്തിയ സ്വദേശി 48കാരന്‍ എന്നിവരാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ച മറ്റു മൂന്നു പേര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരില്‍ 200 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മയ്യില്‍ സ്വദേശി 45കാരന്‍ ഇന്നാണ് ഡിസ്ചാര്‍ജായത്.

Read More: പിസിആർ ടെസ്റ്റ് ഇല്ലാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ആന്റിബോഡി ടെസ്റ്റ് നടത്താം: മുഖ്യമന്ത്രി

ജില്ലയില്‍ നിലവില്‍ 14415 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11140 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10751 എണ്ണത്തിന്റെ ഫലം വന്നു. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Read More: പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലപാടിലുറച്ച് സംസ്ഥാന സർക്കാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.