തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യമേഖലയിലെ പ്രസക്തമായ വിവരങ്ങൾ ശേഖരിക്കാൻ ഐടി മിഷൻ നടപടി തുടങ്ങി. കോവിഡ് 19 മായി ബന്ധപ്പെട്ട് യാത്രക്കാരെയും പൊതുജനങ്ങളെയും നിരീക്ഷണത്തിന് വിധേയമാക്കുന്നതുൾപ്പെടെ ഒട്ടേറെ വിവരങ്ങൾ ക്രോഡീകരിക്കേണ്ടതിനുളളതിനാൽ അവ ഡിജിറ്റലായി രേഖപ്പെടുത്താനാണ് പരിപാടി. ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർമാരുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ മേഖലയിലുമായി ബന്ധപ്പെട്ട മറ്റ് പ്രസക്ത വിവരങ്ങളും അക്ഷയകേന്ദ്രങ്ങൾ വഴി ശേഖരിക്കും.

Read Also: Explained: കോവിഡ്-19 പ്രതിരോധ മരുന്നിനായി എത്ര കാലം കാത്തിരിക്കണം?

നോൺ കമ്മ്യൂണിക്കബിൾ രോഗബാധിതരുടെയും സാന്ത്വനരോഗികളുടെയും ഡാറ്റ അക്ഷയ സംരംഭകർ ഓരോ ഹെൽത്ത് സെന്ററിലുമെത്തി ശേഖരിക്കും. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്ററുകളുടെ ഫോട്ടോയെടുത്ത് ഡാറ്റാ എൻട്രി നടത്തും. കോവിഡ് രോഗബാധയിൽ നിന്ന് സമൂഹം ഏറ്റവും സംരക്ഷണം നൽകേണ്ട വിഭാഗങ്ങളുടെ വിവരങ്ങളും അവരുടെ എണ്ണം കാണിക്കുന്ന പഞ്ചായത്ത് തല മാപ്പുകളും ആരോഗ്യ വകുപ്പിന് ഇതിലൂടെ ലഭ്യമാകും. അക്ഷയ സംരംഭകർ ഹെൽത്ത് സെന്ററിലെത്തുമ്പോൾ അവർക്ക് രജിസ്റ്ററുകൾ ഫോട്ടോ എടുക്കാനായി നൽകാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ അതത് മെഡിക്കൽ ഓഫീസർമാർ നൽകും.

Read Also: ട്രെയിന്‍ യാത്ര സുരക്ഷിതമല്ല, യാത്ര ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് റെയില്‍വേ

രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഒട്ടും ബുദ്ധിമുട്ടിക്കാതെ അക്ഷയ ഈ സേവനം ചെയ്തു നൽകുമെന്ന് ഐടി മിഷൻ ഡയറക്ടർ അറിയിച്ചു. പേര്, വയസ്സ്, ആണോ പെണ്ണോ, അഡ്രസ്സ് അതിൽ പഞ്ചായത്ത് വാർഡ്, അസുഖ വിവരങ്ങൾ, കിടപ്പിലാണോ അല്ലയോ, പാലിയേറ്റീവ് കെയർ എന്നീ വിവരങ്ങളാണ് ശേഖരിക്കുക. ശേഖരിച്ച ഡാറ്റയുടെ പരിശോധന നടത്താൻ അക്ഷയ പ്രവർത്തകരോടൊപ്പം ആരോഗ്യ വകുപ്പിൽ നിന്നും ഒരു ഉദ്യോഗസ്ഥനും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2301181, 2302784.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.