Covid 19 Updates: കൊച്ചി: സംസ്ഥാനത്ത് ഓക്സിജൻ വിതരണത്തിൻ്റെ കാര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോട് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്സിജൻ നൽകാൻ കെ.എം.എംഎല്ലിന്
കളക്ടർ നിർദ്ദേശം നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കളക്ടറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ സമാന ഉത്തരവുകൾ ഇറക്കിയാൽ ആശയക്കുഴപ്പമുണ്ടാവുമെന്ന് നിരീക്ഷിച്ചാണ് കോടതി സംസ്ഥാന അതോറിറ്റിയോട് തീരുമാനമെടുക്കാൻ നിർദേശിച്ചത്.
കൊല്ലത്തെ സർക്കാർ ആശുപത്രികൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്ന ഒകെ ഏജൻസീസിന് ഓക്സിജൻ നൽകാനായിരുന്നു കളക്ടറുടെ നിർദേശം. കളക്ടറുടെ ഉത്തരവ് പ്രകാരം തങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടി ഓസോൺഗ്യാസ് ഏജൻസീസ് ആണ് കോടതിയെ സമീപിച്ചത്.
കോവിഡ് രണ്ടാം തരംഗം: രാജസ്ഥാനിലും യുപിയും അതിരൂക്ഷമെന്ന് കേന്ദ്രം
കോവിഡ് രണ്ടാം തരംഗം രാജസ്ഥാനിലും ഉത്തർപ്രദേശിലും ആദ്യത്തേതിനെക്കാൾ അഞ്ചിരട്ടി കൂടുതലെന്ന് കേന്ദ്രം. ഛത്തീസ്ഗഡിൽ 4.5 ഇരട്ടിയും ഡൽഹിയിൽ 3.3 ഇരട്ടി കൂടുതലാണെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡില്‍ കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവര്‍ക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമാക്കി കണക്കാക്കും. വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി. എല്ലാ സംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങളും കോടതി നല്കി.
വാക്സിന് വിഷയത്തിലും കേന്ദ്രത്തിനെ കോടതി വിമര്‍ശിച്ചു. വാക്സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന് കിട്ടുന്നതില്‍ തുല്യത ഉറപ്പാക്കുന്നതില്‍ കോടതി സംശയം ഉയര്‍ത്തി. മുഴുവന്‍ വാക്സിനും എന്തുകൊണ്ട് വാങ്ങി കേന്ദ്രം വിതരണം ചെയ്യുന്നില്ല എന്നും സുപ്രീം കോടതി ചോദിച്ചു.
ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. 1.11 ശതമാനമാണ് ഇന്ത്യയില്‍ കോവിഡ് പോസിറ്റിവായവരില്‍ മരണമടഞ്ഞവര്‍.
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രത്തിന്റെ കോവിഡ് നടപടികള്‍ക്കെതിരെ രംഗത്തെത്തി. കോവിഡ് മരണസംഖ്യ കേന്ദ്രം മൂടിവയ്ക്കുകയാണെന്ന് ഇരുവരും ആക്ഷേപം ഉയര്‍ത്തി.
രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകള്‍ 1.87 കോടിയായി ഉയര്‍ന്നു. മരണനിരക്കിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. 3,498 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. മരണനിരക്ക് 2.08 ലക്ഷമായി.
രാജ്യത്ത് നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിനേഷന് വൈകുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. മതിയായ വാക്സിന് സ്റ്റോക്കില്ലാത്തതാണ് കാരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
ഏപ്രില്‍ 28-ാം തിയതിയാണ് മൂന്നാം ഘട്ട വാക്സിനേഷനുള്ള റജിസ്ട്രേഷന് ആരംഭിച്ചത്. ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ 1.3 കോടി പേരാണ് റജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ ആദ്യമാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്സിന് നല്‍കാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സിന് നിര്‍മാതാക്കളോട് സ്റ്റോക്കിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും, സ്വകാര്യ ആശുപത്രികള്‍ക്കും കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു.
കൊച്ചി: സംസ്ഥാനത്ത് ഓക്സിജൻ വിതരണത്തിൻ്റെ കാര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോട് തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്സിജൻ നൽകാൻ കെ.എം.എംഎല്ലിന്കളക്ടർ നിർദ്ദേശം നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കളക്ടറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ സമാന ഉത്തരവുകൾ ഇറക്കിയാൽ ആശയക്കുഴപ്പമുണ്ടാവുമെന്ന് നിരീക്ഷിച്ചാണ് കോടതി സംസ്ഥാന അതോറിറ്റിയോട് തീരുമാനമെടുക്കാൻ നിർദേശിച്ചത്.
കോവിഡ് രണ്ടാം തരംഗം രാജസ്ഥാനിലും ഉത്തർപ്രദേശിലും ആദ്യത്തേതിനെക്കാൾ അഞ്ചിരട്ടി കൂടുതലെന്ന് കേന്ദ്രം. ഛത്തീസ്ഗഡിൽ 4.5 ഇരട്ടിയും ഡൽഹിയിൽ 3.3 ഇരട്ടി കൂടുതലാണെന്നും കേന്ദ്രം വ്യക്തമാക്കി.
ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിനു മുകളിലുളളവരുടെ വാക്സിൻ വിതരണം നാളെ തുടങ്ങാനിരിക്കെ അഭ്യർത്ഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നാളെ വാക്സിനേഷൻ സെന്ററുകളുടെ പുറത്ത് ആരും ക്യൂ നിൽക്കരുതെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടു. Read More
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. ഇന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് നെഗറ്റീവായത്. കൊവിഡ് നെഗറ്റീവായ വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ വീട്ടിലിരുന്ന് വിലയിരുത്തുമെന്ന് അനില്‍ ബൈജാല്‍ ട്വിറ്ററില്‍ കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മെയ് 1 മുതല്‍ 4 വരെ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ഒരുതരത്തിലുമുള്ള കൂടിച്ചേരലുകള്‍ അനുവദിക്കരുത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മുംബൈയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ടിപിആര്‍ പത്തില്‍ തഴെയാണ് പുതിയ കണക്കനുസരിച്ച്. 43,525 പേരെ പരിശോധിച്ചപ്പോള്‍ 4,328 പേര് പോസിറ്റീവായി. ടിപിആര്‍ 9.94.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാരിന് 1.5 കോടി നല്കി ഐപിഎല്‍ ടിം ഡല്‍ഹി ക്യാപിറ്റല്‍സ്. കോവിഡ് പ്രതിരോധ കിറ്റുകളും, ഓക്സിജന്‍ സിലിന്‍ഡറുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനാണ് ധനസഹായം നല്‍കിയിരിക്കുന്നത്.
കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ബ്രിട്ടണില്‍ ആശങ്കയുണ്ടാക്കുന്നു. ആഴ്ചകുള്ളില്‍ തന്നെ 400 പേര്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്നാണ് വിദഗ്ദരുടെ പ്രതികരണം. സമൂഹവ്യാപനം സംഭവിച്ചിട്ടില്ല എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡില്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവര്‍ക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമാക്കി കണക്കാക്കും. വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി.
വാക്സിന് മുഴുവന്‍ വാങ്ങി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് തയാറാകുന്നില്ല എന്ന് സുപ്രീം കോടതി. വാക്സിന് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് കൊടുത്ത പണം പൊതുഫണ്ടില്‍ നിന്നാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ വാക്സിന് പൊതു ഉത്പന്നമാണെന്നും കോടതി പരാമര്‍ശിച്ചു.
വാക്സിനേഷന് നടത്താന്‍ വാക്സിന് ഡോസുകള്‍ ലഭിച്ചിട്ടില്ല എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. വാക്സിന് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ മൂന്നാം ഘട്ട വാക്സിനേഷന് ആരംഭിക്കാനിരിക്കെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. 1.11 ശതമാനമാണ് ഇന്ത്യയില്‍ കോവിഡ് പോസിറ്റിവായവരില്‍ മരണമടഞ്ഞവര്‍. 3,498 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്ത്യയിലെ ആകെ മരണസംഖ്യ രണ്ട് ലക്ഷം കവിഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങള്‍ക്കും ജോലിക്കുമായി വരുന്നവരുടെ വാഹനങ്ങള്‍ മാത്രമേ നഗരത്തിലേക്കു കടത്തിവിടൂ. ആവശ്യമില്ലാതെ എത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിദിന സംഖ്യയില്‍ ഇന്നലെ രണ്ടാമതാണു കോഴിക്കോട്. ജില്ലയില്‍ ഇന്നലെ 4990 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 24.66 ശതമാനമാണു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് വാക്സിന് വിതരണ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിരക്ക് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ട്.

കേരളത്തില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് മനസിനെ വേദനിപ്പിക്കുന്ന കാര്യമാണന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപതികളിലെ കോവിഡ് ചികിത്സാ നിരക്കും പരിശോധനാ നിരക്കും കുറയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് നടപടികള്‍ വൈകുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. വാക്സിന് ക്ഷാമമാണ് അറിയിപ്പിന് പിന്നിലെ കാരണം. “വാക്സിന് നിര്‍മാതാക്കളോട് ഒരു കോടി ഡോസാണ് ആവശ്യപ്പെട്ടത്. നാളെ വിതരണം ചെയ്യാന്‍ വാക്സിന് തയ്യാറായിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്,” മന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചതോ അല്ലെങ്കില്‍ ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെ സഹായിക്കാന്‍ വോളന്റീര്‍ പ്രോഗ്രാമുമായി നോയിഡ പൊലീസ്. പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സംയുക്തമായായിരിക്കും പ്രവര്‍ത്തിക്കുക. പങ്കാളികള്‍ ആകുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും അനുസരിച്ചാവും പ്രവര്‍ത്തിക്കേണ്ടത്.
കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒരു വര്‍ഷത്തെ ശമ്പളം നല്കി കര്‍ണാടകയിലെ മന്ത്രിമാര്‍. സംസ്ഥാനത്ത് നിലവില്‍ 14 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുഗതാഗതത്തിനും നിയന്ത്രണമുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിവാഹം പോലെയുള്ള ആളുകള്‍ കൂട്ടം കൂടാനിടയുള്ള ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ അനുവാദമുള്ളു. മെയ് 10 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കും.
കേരളത്തില്‍ കോവിഡ് വ്യാപനം അതിതീവ്രതിയില്. കഴിഞ്ഞ ഒരുമാസത്തിനിടെ 111 ക്ലസ്റ്ററുകള്‍ വിവിധ ജില്ലകളിലായി രൂപപ്പെട്ടു. 15 ലാര്‍ജ് ക്ലസ്റ്ററുകളുമുണ്ട്. ഏറ്റവും അധികം രോഗബാധിതരുള്ള കോഴിക്കോട് ആറ് ലാര്‍ജ് ക്ലസ്റ്ററുകളാണ് ഉള്ളത്.
മുംബൈയില്‍ മെയ് രണ്ട് വരെ വാക്സിനേഷന് നിര്‍ത്തി വച്ചു. വാക്സിന്റെ സ്റ്റോക്ക് തീര്‍ന്നതായി അധികൃതര്‍ അറിയിച്ചു. 136 സെന്ററുകളിലെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്. വാക്സിന് ലഭിക്കുന്ന ഉടനെ വാക്സിനേഷന് പുനരാരംഭിക്കും.
ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി കോവിഡ് ബാധിച്ച് മരിച്ചു. 91 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1998 മുതൽ 2004 വരെ ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രോഗമുക്തനായി. ട്വിറ്ററിലൂടെ യോഗി തന്നെയാണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ 14-ാം തിയതിയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വഹിച്ചുള്ള അമേരിക്കന്‍ വിമാനം ഡല്‍ഹിയിലെത്തി. ഓക്സിജന്‍ സിലിണ്ടറുകള്‍, യൂണിറ്റുകള്‍, വാക്സിന് നിര്‍മാണ വസ്തുക്കള്‍ തുടങ്ങിയവയാണ് എത്തിയത്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3.86 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,897 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 5,445 കേസുകള്‍ ചെന്നൈയില്‍ നിന്ന് മാത്രമുള്ളതാണ്. 107 മരണവും വ്യാഴാഴ്ച സംഭവിച്ചു.