Latest News

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണങ്ങൾ തുടരുമെന്ന് കലക്ടർ അറിയിച്ചു

Kozhikode, കോഴിക്കോട്, Sunday Lockdown, ഞായറാഴ്ച ലോക്ക്ഡൗൺ, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, IE Malayalam, ഐഇ മലയാളം

കോഴിക്കോട്: കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ് സാംബശിവ റാവു അറിയിച്ചു. ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ജില്ലയിൽ പ്രഖ്യാപിച്ചത്. നാളെ മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.

നിയന്ത്രണങ്ങൾ

  • പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.
  • ഞായറാഴ്ചകളിൽ കൂടിചേരലുകളിൽ പരമാവധി അഞ്ച് പേർ മാത്രമേ ഒരുമിച്ചുണ്ടാവാൻ പാടുള്ളൂ.
  • ആവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും( ഹോട്ടലുകൾ ഉൾപ്പടെഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ ) മാത്രം 7.00 മണി വരെ പ്രവർത്തിക്കാവുന്നതാണ്.
  • ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്.
  • മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്,പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ) തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
  • പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്.

നിയമ നടപടി സ്വീകരിക്കും

ഈ നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരുമെന്നും കലക്ടർ അറിയിച്ചു. 2005 ലെ ദുരന്തനിവാരണത്തിൻ്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവുമാവും നിയമ നടപടികൾ സ്വീകരിക്കുക.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്

പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണു കോഴിക്കോട്. ജില്ലയില്‍ ഇന്ന് 1504 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ജില്ലയാണ് കോഴിക്കോട്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 2187 പേർക്കാണ് ഇന്ന് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

Read More: വ്യാപനം രൂക്ഷം, 13,835 പേർക്കു കൂടി കോവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യ

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇന്നും ഇന്നലെയുമായി കോഴിക്കോട് ജില്ലയിൽ കൂട്ട കോവിഡ് പരിശോധന നടത്തിയിരുന്നു. രണ്ടു ദിവസങ്ങളിലായി നാല്‍പ്പതിനായിരം ടെസ്റ്റുകള്‍ നടത്തുകയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. 31,400 ടെസ്റ്റുകള്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. വെള്ളിയാഴ്ച മാത്രം 19,300 ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഈ രണ്ടു ദിവസങ്ങളിലെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പരിശോധനാ നിരക്ക് ജില്ലയിലേതാണ്.

തൃശൂരിൽ അഞ്ചിടത്ത് നിരോധനാജ്ഞ

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിൽ അഞ്ചിടത്ത് 144ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷനിലെ 47ാം ഡിവിഷനിലും, ഒരുമനയൂർ, വെങ്കിടങ്ങ്, കൂഴൂർ, കടപ്പുറം ഗ്രാമ പഞ്ചായത്ത് പരിധികളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 india kerala district and local news wrap

Next Story
വ്യാപനം രൂക്ഷം, 13,835 പേർക്കു കൂടി കോവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com