Covid 19 Highlights: കോവാക്സിനിന്റെ 2 മുതൽ 18 വയസ്സുവരെയുള്ളവരിലെ രണ്ടാം ഘട്ട / മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അംഗീകാരം നൽകിയതായി നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ഈ ക്ലിനിക്കൽ ട്രയൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഏറ്റവും അധികം കേസുകള്‍ കര്‍ണാടകയില്‍
ഇന്ത്യയിൽ തിങ്കളാഴ്ച 2.63 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും കർണാടകയിലാണ്. 38,603 കോവിഡ് കേസുകളാണ് കർണാടകയിൽനിന്നും റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ തമിഴ്നാടാണ്, 33,075 കേസുകൾ. മഹാരാഷ്ട്രയിൽ 26,616 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലായിരുന്നു. 1,000 ത്തിലധികം മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 476 മരണവും.
രാജ്യത്ത് കോവിഡ് മരണസംഖ്യയില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. പുതിയ രോഗബാധിതരുടെ എണ്ണം ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ്. വിവിധ സംസ്ഥാനങ്ങളിലായി 2.63 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Also Read: തൃശൂരില്തൃശൂരില് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍; മത്സ്യ-മാംസ വില്പന കേന്ദ്രങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം
കോവിഡ് ചികിത്സ മാർഗരേഖയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചു മറ്റുള്ളവർക്ക് രോഗമുക്തി നേടാൻ ഉപയോഗിക്കുന്ന രീതിയാണ് ഇത്. പ്ലാസ്മ തെറാപ്പി ഫലപ്രദം അല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് ഐസിഎംആറിന്റെയും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നടപടി.
കർണാടകയിൽ 30,309 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 525 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
525 new #covid19 deaths reported, of which 317 are from #bengaluru (Urban & Rural). 30,309 new cases, 58,395 discharges in the last 24 hours from #karnataka. Testing drops further to 93,247. Positivity rate: 32.50%(May 18, 2021) @IndianExpress pic.twitter.com/meyc6YO4Fh— Ralph Alex Arakal (@ralpharakal) May 18, 2021കോവാക്സിനിന്റെ 2 മുതൽ 18 വയസ്സുവരെയുള്ളവരിലെ രണ്ടാം ഘട്ട / മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അംഗീകാരം നൽകിയതായി നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ഈ ക്ലിനിക്കൽ ട്രയൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മൂലം അനാഥരായ കുഞ്ഞുങ്ങൾക്ക് 25 വയസ് വരെ 2,500 രൂപ വീതം നൽകും. അവർക്ക് സൗജന്യ വിദ്യഭ്യാസം നൽകുമെന്ന് കേജ്രിവാൾ
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ ധനസഹായം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി കേജ്രിവാൾ
കൊച്ചി: കോവിഡ് പ്രതിരോധത്തിലെ മുൻനിരക്കാർക്ക് മാത്രമേ വാകസിന് മുൻഗണന നൽകാനാവൂവെന്ന് സർക്കാർ. എല്ലാ പ്രായക്കാർക്കും വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ മേയ് പതിനേഴു മുതൽ തുടങ്ങിയിട്ടുണ്ടെന്നും സർക്കാർ വാക്കാൽ അറിയിച്ചു. അഭിഭാഷകർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും വാക്സിനേഷന് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. Read More
ന്യൂഡൽഹി: പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും, കൂടുതൽ പരിശോധനകളും, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതുമാണ് കോവിഡ് വൈറസിനെതിരായ ആയുധങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read More
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 4,482 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 9403 പേർ രോഗമുക്തി നേടി. 265 കോവിഡ് മരണം കൂടി സംഭവിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ ഒന്ന് വരെ നിയന്ത്രണങ്ങള്‍ തുടരും. വാരാന്ത്യത്തിലെ ഇളവുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽ തിങ്കളാഴ്ച 2.63 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും കർണാടകയിലാണ്. 38,603 കോവിഡ് കേസുകളാണ് കർണാടകയിൽനിന്നും റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ തമിഴ്നാടാണ്, 33,075 കേസുകൾ. മഹാരാഷ്ട്രയിൽ 26,616 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലായിരുന്നു. 1,000 ത്തിലധികം മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 476 മരണവും
കോവിഡ് കേസുകൾ കൂടുന്നത് നിങ്ങൾ അശ്രദ്ധരാണെന്ന് അർത്ഥമാക്കുന്നില്ല. വാക്സിൻ പാഴാക്കുന്നത് കുറയ്ക്കാൻ നിങ്ങളുടെ ഇൻപുട്ടുകൾ ഞങ്ങളെ സഹായിക്കും. ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നാമെല്ലാവരും ആശയങ്ങൾ പങ്കുവയ്ക്കണമെന്ന് നരേന്ദ്ര മോദി. കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗം തുടങ്ങി. ഗ്രാമീണ മേഖലയിലേക്ക് കോവിഡ് പടരുന്നത് നേരിടാനുള്ള നടപടികളാണ് കലക്ടർമാരുമായി പ്രധാനമന്ത്രി ചർച്ച ചെയ്യുക.
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്താകമാനമായ 270 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ബിഹാറിലാണ് ഏറ്റവും കൂടുതൽ മരണം. അവിടെ മാത്രം 78 പേരാണ് മരിച്ചത്. ഉത്തർപ്രദേശ് (37), ഡൽഹി (29), ആന്ധ്രപ്രദേശ് (22) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
പത്മശ്രീ പുരസ്കാര ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റുമായ ഡോ.കെ.കെ.അഗർവാൾ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. Read More
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇകെ മാജി (എഡ്വിന് കുല്ഭൂഷന് മാജി) കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ചികിത്സയിലായിരുന്നു. കേന്ദ്ര ഭക്ഷ്യ, സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ആയിരുന്നു. 1989 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മാജി അസം സ്വദേശിയാണ്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരിക്കെ കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോകുകയായിരുന്നു. സംസ്ഥാനത്ത് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കലക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നു. 1.65 ലക്ഷം പേരാണ് ഇന്നലെ മഹാമാരിയില്‍ നിന്ന് സുഖം പ്രാപിച്ചത്. ആദ്യമായാണ് ഇത്രയധികം പേര് ഒരു ദിവസം കോവിഡ് നെഗറ്റീവ് ആകുന്നത്.
കോവിഡ് ചികിത്സ മാർഗരേഖയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചു മറ്റുള്ളവർക്ക് രോഗമുക്തി നേടാൻ ഉപയോഗിക്കുന്ന രീതിയാണ് ഇത്. പ്ലാസ്മ തെറാപ്പി ഫലപ്രദം അല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് ഐസിഎംആറിന്റെയും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നടപടി.
രാജ്യത്ത് ഏറ്റവും അധികം രോഗ്യവ്യാപനം കര്‍ണാടകയിലാണ്. 38,603 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ചത്. തമിഴ്നാട്ടിലും പുതിയ കേസുകള്‍ 30,000 കടന്നു. മഹാരാഷ്ട്രയില്‍ 26,616 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലധികം പേരാണ് സംസ്ഥാനത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് കോവിഡ് മരണസംഖ്യയില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. പുതിയ രോഗബാധിതരുടെ എണ്ണം ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ്. വിവിധ സംസ്ഥാനങ്ങളിലായി 2.63 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്