Covid 19 Highlights: ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി

Covid 19 Highlights: ആദ്യ ബാച്ചിലെ 37 ഡ്രൈവർമാർക്കാണ് പരിശീലനം നൽകിയത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

Covid 19 Highlights: തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെഎസ്ആർടിസി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി.

450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിലായി താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 37 ഡ്രൈവർമാർക്കാണ് പരിശീലനം നൽകിയത്. തുടർന്ന് മേയ് 14 ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകും.

കേരളത്തിൽ ആന്റിജൻ പരിശോധന കൂട്ടുന്നു, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകൾ

സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം. തീരപ്രദേശങ്ങള്‍, ചേരികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകൾ സ്ഥാപിക്കും. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം. ഒരു തവണ കോവിഡ് പോസിറ്റീവായ ആളുകളില്‍ പിന്നീട് ആര്‍ടിപിസിആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് മറ്റൊരു നിര്‍ദേശം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നും മഹാമാരി ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 4,000 കടന്നു. 4,120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സയില്‍ കഴിയുന്നവര്‍ 37.1 ലക്ഷമാണ്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം കുറയുകയാണ്. മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂൺ 1 വരെ നീട്ടി. എന്നാല്‍ തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുന്നു.

അതേസമയം, വാക്സിന്‍ ക്ഷാമത്തില്‍ വലയുകയാണ് സംസ്ഥാനങ്ങള്‍. വാക്സിനായി ഹരിയാന സര്‍ക്കാരും അഗോള ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാനത്ത് 18 വയസ് പിന്നിട്ടവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്നും എത്രയും വേഗം വിതരണം നടത്താന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മെഗാ വാക്സിനേഷനിലൂടെ രോഗവ്യാപനം തടയുക എന്ന മാര്‍ഗം വാക്സിന്‍ ക്ഷാമം മൂലം താമസം നേരിടുകയാണ്. വാക്സിന്‍ വിതരണത്തിലും തുല്യതയില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 18-44 വയസിനിടയില്‍ പ്രായമുള്ളവര്‍ക്ക് 34.66 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്.

എന്നാല്‍ ഇതിന്റെ 85 ശതമാനവും ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര (6.25 ലക്ഷം), രാജസ്ഥാന്‍ (5.49 ലക്ഷം), ഡല്‍ഹി (4.71 ലക്ഷം), ഗുജറാത്ത് (3.86 ലക്ഷം), ഹരിയാന (3.55 ലക്ഷം), ബിഹാര്‍ (3.02 ലക്ഷം), ഉത്തര്‍ പ്രദേശ് (2.65 ലക്ഷം).

Live Updates
12:17 (IST) 13 May 2021
39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. Read More

11:45 (IST) 13 May 2021
കോഴിക്കോട്ട് 32 തദ്ദേശ സ്ഥാപനങ്ങളില്‍ ടിപിആര്‍ 30നു മുകളില്‍

കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 30 ശതമാനത്തിനു മുകളിലുള്ളത് 32 തദ്ദേശഭരണ സ്ഥാപനങ്ങളില്‍. തൂണേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളിലാണ് കുടുതല്‍ ഉയര്‍ന്ന നിരക്കുള്ളത്. ഇവിടെ 43 ശതമാനമാണ് ടിപിആര്‍. രാമനാട്ടുകര മുനിസിപ്പാലിറ്റി (41), വേളം പഞ്ചായത്ത് (40) എന്നിവിടങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്. 28 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചയിലെ ജില്ലയുടെ ആകെ ടിപിആര്‍.

11:33 (IST) 13 May 2021
കേരളത്തിൽ ആന്റിജൻ പരിശോധന കൂട്ടുന്നു, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകൾ

സംസ്ഥാനത്ത് കോവിഡ് ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം. തീരപ്രദേശങ്ങള്‍, ചേരികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകൾ സ്ഥാപിക്കും. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം. ഒരു തവണ കോവിഡ് പോസിറ്റീവായ ആളുകളില്‍ പിന്നീട് ആര്‍ടിപിസിആര്‍ പരിശോധന ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് മറ്റൊരു നിര്‍ദേശം.

11:14 (IST) 13 May 2021
രജനീകാന്ത് കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു

രജനീകാന്ത് കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. മകൾ സൗന്ദര്യ ഇതിന്റെ ഫൊട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

10:47 (IST) 13 May 2021
കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണം, ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാം: വിദഗ്ധ സമിതി

കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾക്കിടയിലുളള ഇടവേള കൂട്ടണമെന്ന് കേന്ദ്രസർക്കാരിന്റ വിദഗ്‌ധ സമിതി. 12-16 ആഴ്ചയ്ക്കുളളിൽ വാക്സിൻ എടുത്താൽ മതിയെന്നാണ് ശുപാർശ. നിലവിൽ കോവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ആറ് മുതൽ എട്ട് ആഴ്ചയ്ക്കിടയിൽ എടുക്കണമെന്നാണ് നിർദേശം. Read More

9:53 (IST) 13 May 2021
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റി. ജൂണിലാണ് പരീക്ഷകൾ നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പ്രകാരം ഒക്ടോബർ 10 ന് പരീക്ഷ നടത്തുമെന്ന് യുപിഎസ്‌സി അറിയിച്ചു.

9:17 (IST) 13 May 2021
യുപിയില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍ രഞ്ചുവാണ് മരിച്ചത്. 29 വയസായിരുന്നു. രഞ്ചു മരിച്ചത് മതിയായ ചികില്‍സ ലഭിക്കാതെയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

8:55 (IST) 13 May 2021
ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ ബിഹാറില്‍ ലോക്ക്ഡൗണ്‍ മേയ് 25-ാം തിയതി വരെ നീട്ടി.

8:38 (IST) 13 May 2021
മഞ്ചേരിയില്‍ ദ്രവീകൃത ഓക്സിജൻ പ്ലാന്റ്

കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ദ്രവീകൃത ഓക്സിജൻ ടാങ്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നു. കഞ്ചിക്കോട്ടെ ഇനോക്സ് എയർ പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഇന്നലെ രാത്രി ടാങ്ക് എത്തിച്ചു. സ്ഥാപിക്കുന്ന ജോലികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി പ്ലാന്റ് കമ്മിഷൻ ചെയ്യും. പാലക്കാട്ടുനിന്ന് ഓക്സിജൻ എത്തിച്ചാകും ടാങ്കിൽ നിറയ്ക്കുക.

8:20 (IST) 13 May 2021
പഞ്ചാബില്‍ അടുത്ത ആഴ്ച കേസുകള്‍ കൂടാന്‍ സാധ്യത

കോവിഡ് വ്യാപനം അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് രൂക്ഷമാകുമെന്ന് ആരോഗ്യ വിദഗ്ധ സമിതി അംഗം കെകെ തല്‍വാര്‍. നിലവില്‍ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

8:00 (IST) 13 May 2021
ഡല്‍ഹിയില്‍ ടിപിആര്‍ 14 ശതമാനം

ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നു.

7:09 (IST) 13 May 2021
മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂൺ 1 വരെ നീട്ടി.

6:56 (IST) 13 May 2021
ഗ്രാമപ്രദേശങ്ങളിലേക്ക് രോഗവ്യാപനം

പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയാകുന്നു. 22 ഗ്രാമങ്ങളാണ് തീവ്രബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

6:39 (IST) 13 May 2021
മത-രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണമായി: ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി. ഇന്ത്യയിലെ രണ്ടാം തരംഗം വേഗത്തിലാക്കിയതിന് പിന്നില്‍ മത-രാഷ്ട്രിയ കൂട്ടായ്മകള്‍ ഉള്‍പ്പടെ നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യുഎച്ചോയുടെ പ്രതികരണം. കോവിഡിന്റെ ബി.1.617 വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയില്‍ ആണെന്നും ഡബ്ല്യുഎച്ച്ഒ ബുധനാഴ്ച പ്രസിദ്ധീകരിച്ച വാരാന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് മരണങ്ങളിലും സമൂഹ വ്യാപനത്തിലും പ്രസ്തുത വകഭേദത്തിന്റെ പങ്കിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

6:23 (IST) 13 May 2021
കര്‍ണാടകയില്‍ സജീവ കേസുകള്‍ ആറ് ലക്ഷത്തിലേക്ക്

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,998 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയില്‍ കഴിയുന്നവര്‍ 5.92 ലക്ഷമായി ഉയര്‍ന്നു.

6:04 (IST) 13 May 2021
ഗുജറാത്തില്‍ കോവിഡ് വ്യാപനം പ്രാദേശിക മേഖലകളില്‍

രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുറയുന്നുണ്ടെങ്കിലും ഗുജറാത്തില്‍ ഗ്രാമ പ്രദേശങ്ങളില്‍ വ്യാപനം കൂടുന്നതായി സൂചന. അമ്രേലി, ആനന്ദ്, ആരവല്ലി, ദേവ്ഭൂമി ദ്വാരക, ഖേട, മഹിസാഗര്‍, പഞ്ച്മഹല്‍, സബര്‍കന്ത എന്നി ജില്ലകളില്‍ കേസുകളുടെ എണ്ണം കുറയുന്നില്ല. ആരവല്ലി, ദഹോട്, മഹിസാഗര്‍, പഞ്ച്മഹല്‍ എന്നിവിടങ്ങളില്‍ ടിപിആര്‍ പത്ത് ശതമാനത്തിന് മുകളിലാണ്.

5:48 (IST) 13 May 2021
ഹരിയാനയില്‍ ആശങ്കയായി കോവിഡ് മരണങ്ങള്‍

ഹരിഹാനയില്‍ ഒരു മണിക്കൂറിനിടെ കുറഞ്ഞത് ആറ് കോവിഡ് രോഗികള്‍ മരിക്കുന്നു. മേയ് 1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ 1,694 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്.

5:29 (IST) 13 May 2021
‘ഇന്ത്യ’ എവിടെ ചോദ്യമുയര്‍ത്തി കേജ്രിവാള്‍

കോവിഡ് വാക്സിന്‍ ക്ഷാമത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വിളിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി. “അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരിക്കേണ്ട അവസ്ഥായാണ്. യുപി മഹാരാഷ്ട്രക്കെതിരെ, മഹാരാഷ്ട്ര ഒറിസയുമായി, ഒറിസ ഡല്‍ഹിക്കെതിരെ. ഇതില്‍ എവിടെയാണ് ഇന്ത്യ. രാജ്യത്തിനെ മോശമായി ചിത്രീകരിക്കുന്ന കാര്യമാണിത്,” കേജ്രിവാള്‍ ട്വീറ്റ് ചെയ്തു.

5:09 (IST) 13 May 2021
18 വയസിന് താഴെയുള്ളവര്‍ക്ക് കോവാക്സിന്‍ പരീക്ഷിക്കാന്‍ അനുമതി

രണ്ടിനും 18നും ഇടയില്‍ പ്രായമുള്ളവരില്‍ കോവാക്സിന്‍ പരീക്ഷിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ശാരീരിക ക്ഷമതയുള്ള 525 വോളന്റിയര്‍മാരില്‍ പരീക്ഷണം നടത്താന്‍ ഭാരത് ബയോടെക് തീരുമാനിച്ചു.

4:54 (IST) 13 May 2021
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്നും ഓക്സിജന്‍ വിതരണം ആരംഭിച്ചു

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്ന് ഓക്സിജന്‍ വിതരണം ആരംഭിച്ചു. തിരുന്നല്‍വേലിയിലേക്ക് 4.8 മെട്രിക്ക് ടണ്‍ ഓക്സിജനാണ് വിതരണം ചെയ്യുന്നത്.

4:50 (IST) 13 May 2021
തുല്യതയില്ലാതെ വാക്സിന്‍ വിതരണം

മെഗാ വാക്സിനേഷനിലൂടെ രോഗവ്യാപനം തടയുക എന്ന മാര്‍ഗം വാക്സിന്‍ ക്ഷാമം മൂലം താമസം നേരിടുകയാണ്. വാക്സിന്‍ വിതരണത്തിലും തുല്യതയില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 18-44 വയസിനിടയില്‍ പ്രായമുള്ളവര്‍ക്ക് 34.66 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്.

എന്നാല്‍ ഇതിന്റെ 85 ശതമാനവും ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര (6.25 ലക്ഷം), രാജസ്ഥാന്‍ (5.49 ലക്ഷം), ഡല്‍ഹി (4.71 ലക്ഷം), ഗുജറാത്ത് (3.86 ലക്ഷം), ഹരിയാന (3.55 ലക്ഷം), ബിഹാര്‍ (3.02 ലക്ഷം), ഉത്തര്‍ പ്രദേശ് (2.65 ലക്ഷം).

4:42 (IST) 13 May 2021
ആഗോള ടെന്‍ഡര്‍ വിളിച്ച് ഹരിയാനയും

വാക്സിനായി ഹരിയാന സര്‍ക്കാരും അഗോള ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാനത്ത് 18 വയസ് പിന്നിട്ടവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്നും എത്രയും വേഗം വിതരണം നടത്താന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

4:20 (IST) 13 May 2021
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നും മഹാമാരി ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 4,000 കടന്നു. 4,120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സയില്‍ കഴിയുന്നവര്‍ 37.1 ലക്ഷമാണ്.

Web Title: Covid 19 india coronavirus kerala live updates may 13

Next Story
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷംeid, ഈദ്, eid mubarak, ഈദ് മുബാറക്ക്, eid mubarak 2021, eid ul fitr, eid, eid 2021, eid images, eid wishes, eid quotes, eid ul fitr 2021, eid ul fitr news, happy eid ul fitr, happy eid ul fitr 2021, eid mubarak images, eid mubarak wishes, eid mubarak images, eid mubarak wishes images, happy eid ul fitr images, happy eid ul fitr wishes, happy eid ul fitr quotes, happy eid ul fitr messages, happy eid ul fitr sms, happy eid ul fitr wallpapers, happy eid ul fitr sms, eid mubarak quotes, eid mubarak status, eid mubarak messages, ramadan 2021, റമദാൻ, Ramzan 2021, റംസാന്‍ മാസം, ramadan in 2021, റമസാൻ 2021, ramadan india, റമസാൻ, റംസാൻ ഇന്ത്യയിൽ, ramadan 2021 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2021, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2021, ramadan fasting, ramadan start 2021, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan fasting time, iftar timings, ramadan traditions, purpose of fasting, benefits of fasting, Eid-ul-Fitr, Ramzan, suhur, taraweeh, seheri,Lailat al-Qadr, ramadan fasting and bloodsugar, fasting guidelines for diabetics, നോമ്പ്, നോമ്പ് തുറ, നോമ്പ് തുറ വിഭവങ്ങള്‍, റംസാന്‍ നോമ്പ്, നോമ്പ് കാലം, ചെറിയ പെരുന്നാള്‍ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ചരിത്രം, ചെറിയ പെരുന്നാള്‍ നിസ്കാരം, ചെറിയ പെരുന്നാള്‍ പാട്ടുകള്‍, holy month ramadan, Muslim festival ramadan, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗൺ, ie Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com