കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍

അവശ്യ സേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 വരെ അനുവദിക്കും. അതേസമയം, എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിച്ചു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

കര്‍ണാടക: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിനു പിന്നാലെ സമ്പൂർണ ലോക്ക്ഡൗണുമായി കര്‍ണാടകയും. 10 ന് രാവിലെ ആറു മുതല്‍ 24നു ആറു വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണു കര്‍ണാടകയുടെ തീരുമാനം. അവശ്യ സേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 വരെ അനുവദിക്കും. അതേസമയം, എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

കര്‍ണാടകയില്‍ വ്യാഴാഴ്ച 49,058 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകളുടെ എണ്ണം 5,17,075 ആയി. 328 മരണമാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. മൊത്തം മരണം 17,212 ആയി ഉയര്‍ന്നു. ബെംഗളൂരു നഗര ജില്ലയില്‍ മാത്രം 23,706 പുതിയ കേസുകളും 139 മരണങ്ങളുമാണു വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. നഗരത്തില്‍ ഇതുവരെ 8,87,086 കേസുകളും 7,145 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,32,732 ആണ് സജീവ കേസുകള്‍.

അതിനിടെ, ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗത്തെ തടയാനാവുമെന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന്‍. ”ഇത്, പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്,” അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൂന്നാം കോവിഡ് തരംഗം അനിവാര്യമാണെന്ന് വിജരാഘവന്‍ രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ക്രമേണ കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവമായ കോവിഡ് -19 കേസുകളും ഏഴ് സംസ്ഥാനങ്ങളില്‍ അന്‍പതിനായിരം മുതല്‍ ലക്ഷം വരെ കേസുകളുമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 4.14 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2.14 കോടി കടന്നു. നിലവിൽ 36 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. 1.76 കോടി പേർ രോഗമുക്തരായി. ഇന്നലെ 3,915 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 2.34 ലക്ഷം കടന്നു.

Also Read: ലോക്ക്ഡൗൺ നാളെ രാവിലെ ആറു മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

തമിഴ്നാട്ടിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 2,000 രൂപ ധനസഹായമായി നൽകും. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒപ്പുവച്ചു. മേയ് എട്ടുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്നുരൂപ കുറയ്ക്കും. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നൽകും.

അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം. ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും എആർ ഷായും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഓക്സിജന്‍ വിതരണത്തിലെ അപര്യാപ്തത സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

മറ്റൊരു ഹർജിയിൽ സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ ക്വാട്ട 965 മെട്രിക് ടണ്ണില്‍ നിന്ന് 1200 ആയി ഉയര്‍ത്തണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഇതേ ബഞ്ച് മടിച്ചു. ആവശ്യം ഉചിതമാണെന്നു ബഞ്ച് നിരീക്ഷിച്ചു. കര്‍ണാടകയിലെ ജനങ്ങളെ തങ്ങള്‍ ദുരിത്തിലേക്കു വിടില്ലെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു. ഓക്‌സിജന്‍ അനുവദിക്കുന്നതു സംബന്ധിച്ച് ഓരോ ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചാല്‍ രാജ്യത്തിന്റെ വിതരണ ശൃംഖല താറുമാറാകുമെന്ന കേന്ദ്രത്തിന്റെ വാദം ബഞ്ച് തള്ളി.

Live Updates
5:18 (IST) 7 May 2021
കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം സംസ്ഥാനങ്ങളെ പിടിച്ചുലയ്ക്കുകയാണ്. ജീവനോളം വിലമതിക്കുന്ന ഒന്നായി ഇന്ന് രാജ്യം കാണുന്നത് ഓക്സിജനാണ്. ഈ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ഓക്സിജന്‍ വിതരണം ചെയ്യുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു. ഡല്‍ഹി മാത്രമല്ല കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

4:58 (IST) 7 May 2021
പൊലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം.

4:47 (IST) 7 May 2021
ഓക്‌സിജന്‍ വാര്‍ റൂം വഴുതക്കാട് വിമന്‍സ് കോളേജില്‍

തിരുവനന്തപുരം ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കളക്ടറേറ്റില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്‍ വാര്‍ റൂം വഴുതക്കാട് വിമന്‍സ് കോളേജിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഓക്‌സിജന്‍ സംഭരണശാല പ്രവര്‍ത്തിക്കുന്ന വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തോട് ചേര്‍ന്നാകും വാര്‍ റൂം പ്രവര്‍ത്തിക്കുക. ഓക്‌സിജന്‍ വാര്‍ റൂമിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ തിരുവനന്തപുരം തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ സജ്ജീകരിക്കും. ജില്ലാ ഫയര്‍ ഓഫീസര്‍ ഓക്‌സിജന്‍ സംഭരണശാലയുടെ സുരക്ഷാ സംവിധാനം നിരന്തരം വിലയിരുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

4:33 (IST) 7 May 2021
മണിപ്പൂരില്‍ കോവിഡ് വ്യാപനം, കര്‍ഫ്യു പ്രഖ്യാപിക്കാന്‍ നിര്‍ദേശം

മണിപ്പൂരില്‍ പ്രതിദിന കേസുകളുടെ എണ്ണം 600 ലെത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ ഉത്തരവ്. ഡെപ്യൂട്ടി കമ്മീഷണര്‍മാരോടെ തങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി എന്‍ ബിരന്‍ സിങ് നിര്‍ദേശിച്ചു.

3:18 (IST) 7 May 2021
കര്‍ണാടകയില്‍ 48,000 പുതിയ കേസുകള്‍

കര്‍ണാടകയില്‍ കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തും. 592 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായി

3:03 (IST) 7 May 2021
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടതില്ല: മുഖ്യമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ രാവിലെ മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ എല്ലാം തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2:54 (IST) 7 May 2021
കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

2:22 (IST) 7 May 2021
കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി

കോവിഡ് വ്യാപനം ശമിക്കാത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 10 മുതല്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നതിന് രാവിലെ ആറ് മുതല്‍ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്.

2:08 (IST) 7 May 2021
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6270 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6270 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1486 പേരാണ്. 568 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22325 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു

2:08 (IST) 7 May 2021
എറണാകുളത്ത് സ്ഥിതി അതീവഗുരുതരം

എറണാകുളം ജില്ലയില്‍ കോവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ഇന്നും ജില്ലയില്‍ 5,000 ത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്തിന് പുറമെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും വ്യാപനം രൂക്ഷമാണ്. പ്രസ്തുത ജില്ലകളിലെല്ലാം 3,000 ത്തില്‍ അധികമാണ് പ്രതിദിന കേസുകള്‍

2:04 (IST) 7 May 2021
മാധ്യപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മെഗാ വാക്സിനേഷന്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍. മാധ്യമസ്ഥാപനങ്ങളില്‍ വച്ച് തന്നെയാകും വാക്സിന്‍ നല്‍കുക.

1:12 (IST) 7 May 2021
ഡല്‍ഹിയില്‍ 1.84 ലക്ഷം പേര്‍ വാക്സിന്‍ സ്വീകരിച്ചു

ഡല്‍ഹിയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 18-44 വയസിനിടയിലുള്ള 1.84 ലക്ഷം പേര്‍ വാക്സിന്‍ സ്വീകരിച്ചതായി സര്‍ക്കാര്‍. എല്ലാ വിഭാഗത്തിലുമായി 38 ലക്ഷത്തിലധികം ആളുകള്‍ ഡല്‍ഹിയില്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

12:56 (IST) 7 May 2021
ചണ്ഡിഗഡില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ചണ്ഡിഗഡില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ നീട്ടി. വൈകുന്നേരം 6 മുതൽ പുലർച്ചെ 5 വരെ ദിവസേനയാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്ച പുലർച്ചെ 5 മണിക്ക് ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ വാരാന്ത്യ ലോക്ക്ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം.

പാൽ, പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറക്കാം, ഹോം ഡെലിവറി അനുവദിക്കും. പൊതുഗതാഗതത്തിനും വിലക്കുണ്ട്.

12:48 (IST) 7 May 2021
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്

ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയാകുന്നതില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ്. കോവിഡ് വ്യാപനത്തിന്റെ നടുവില്‍ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ല എന്ന് താരം പറഞ്ഞു. യുഎഇലേക്ക് ടൂര്‍ണമെന്റ് മാറ്റുന്നത് ഉചിതമായ തീരുമാനം ആയിരിക്കുമെന്നും കമ്മിന്‍സ് വ്യക്തമാക്കി.

12:20 (IST) 7 May 2021
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും

കേരളത്തില്‍ ഈ മാസവും സൗജന്യ ഭക്ഷ്യക്കിറ്റി വിതരണം തുടരും. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

12:18 (IST) 7 May 2021
ഗോവയില്‍ ഒന്‍പതു മുതല്‍ 23 വരെ കര്‍ഫ്യു

ഗോവയില്‍ ഒന്‍പതു മുതല്‍ 23 വരെ കര്‍ഫ്യു പ്രഖ്യാപിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പലചരക്കു കടകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു ഒരു മണി വരെ പ്രവര്‍ത്തിക്കും. ഭക്ഷണവില്‍പ്പന കേന്ദ്രങ്ങളില്‍നിന്നു രാവിലെ ഏഴു മുതല്‍ വൈകിട്ടു പാഴ്‌സല്‍ ലഭിക്കും. മരുന്നു വിതരണം ഉണ്ടായിരിക്കും. നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുള്ളതോ കോവിഡ് വാക്‌സിനെടുത്തതിന്റെ രേഖകളുള്ളതോ ആയ വിനോദസഞ്ചാരികളെ മാത്രമേ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും മുഖ്യന്ത്രി പറഞ്ഞു.

12:14 (IST) 7 May 2021
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

12:08 (IST) 7 May 2021
ശക്തമായ നടപടിയിലൂടെ മൂന്നാം തരംഗം തടയാമെന്നു കേന്ദ്രം

ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗത്തെ തടയാനാവുമെന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന്‍. ”ഇത്, പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്,” അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

11:40 (IST) 7 May 2021
ഓക്‌സിജന്‍ ക്വാട്ട വര്‍ധന: കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ മടിച്ച് സുപ്രീം കോടതി

സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ മടിച്ച് സുപ്രീം കോടതി. ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്റെ പ്രതിദിന ക്വാട്ട 965 മെട്രിക് ടണ്ണില്‍ നിന്ന് 1200 ആയി ഉയര്‍ത്താനായിരുന്നു കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതിയുടെ ഉത്തരവ്. ആവശ്യം ഉചിതമാണെന്നു ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു. കര്‍ണാടകയിലെ ജനങ്ങളെ തങ്ങള്‍ ദുരിത്തിലേക്കു വിടില്ലെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു. ഓക്‌സിജന്‍ അനുവദിക്കുന്നതു സംബന്ധിച്ച് ഓരോ ഹൈക്കോടതിയും ഉത്തരവ് പുറപ്പെടുവിച്ചാല്‍ രാജ്യത്തിന്റെ വിതരണ ശൃംഖല താറുമാറാകുമെന്ന കേന്ദ്രത്തിന്റെ വാദം ബഞ്ച് തള്ളി.

10:06 (IST) 7 May 2021
തമിഴ്നാട്ടിൽ കോവിഡ് ദുരിതാശ്വാസമായി പാവപ്പെട്ടവർക്ക് 2000 രൂപ

തമിഴ്നാട്ടിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 2,000 രൂപ ധനസഹായമായി നൽകും. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒപ്പുവച്ചു. മേയ് എട്ടുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്നുരൂപ കുറയ്ക്കും. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നൽകും.

8:59 (IST) 7 May 2021
കേരളം ആവശ്യപ്പെട്ട വാക്സിൻ എന്നെത്തും; കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കേരളം ആവശ്യപ്പെട്ട വാക്സിൻ എന്നത്തേക്ക് ലഭ്യമാക്കാൻ കഴിയുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. വാക്സിൻ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച്‌ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു കോടി ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

8:36 (IST) 7 May 2021
ബിജെപി എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചു

ഉത്തർ പ്രദേശിലെ ബിജെപി എംഎൽഎ ആയ ദാൽ ബഹദൂർ കോരി കോവിഡ് ബാധിച്ചു മരിച്ചു. ലക്ക്നൗവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

8:16 (IST) 7 May 2021
കോവിഡ് നേരിടുന്നതിലെ കേന്ദ്രത്തിന്റെ വീഴ്ച രാജ്യത്ത് ലോക്ക്ഡൗണ്‍ അനിവാര്യമാക്കി: രാഹുൽ ഗാന്ധി

കോവിഡ് മഹാമാരിയെ നേരിടുന്നതിലെ കേന്ദ്രസർക്കാരിന്റെ വീഴ്ച രാജ്യത്ത് മറ്റൊരു ലോക്ക്ഡൗണ്‍ അനിവാര്യമാക്കിയതായി രാഹുൽ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ കത്തയച്ചു. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിച്ചതിനുശേഷം പ്രധാനമന്ത്രിക്ക് രാഹുൽ അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്. Read More

8:01 (IST) 7 May 2021
രാഷ്ട്രീയത്തിനതീതമായി ഒറ്റകെട്ടായി രാജ്യം കോവിഡിനെതിരെ പോരാടണം; സോണിയ ഗാന്ധി

രാഷ്ട്രീയത്തിനതീതമായി കോവിഡിനെതിരെ രാജ്യം ഒറ്റകെട്ടായി പോരാടണമെന്ന് കോൺഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്ററി പാർട്ടി മീറ്റിങ്ങിൽ. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയത്തിന് അപ്പുറം നിന്ന് അതിനെ മറികടക്കണം എന്ന് പറഞ്ഞ സോണിയ ഗാന്ധി “ഒരുമിച്ച് ഒരു രാജ്യമായി നിന്ന് പോരാടണം” എന്ന് പറഞ്ഞു.

7:14 (IST) 7 May 2021
ഡൽഹിക്കു ദിവസവും 700 മെട്രിക ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീം കോടതി

അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം. ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

7:08 (IST) 7 May 2021
പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വാക്സിൻ: കേന്ദ്ര നിലപാട് തേടി കോടതി

2020-21 അധ്യയന വർഷം 10,12 ക്‌ളാസ്സുകളിലെ പൊതുപരീക്ഷ എഴുതുന്ന കുട്ടികൾക്ക് വാക്സിൻ നല്കാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും കോടതി ആവശ്യപ്പെടണമെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് കേന്ദ്ര നിലപാട് ചോദിച്ചു. നിലവിൽ ഉള്ള വാക്സിനുകൾ 18 വയസിന് മുകളിലുള്ളവർക്കല്ലേ എന്നും കോടതി ചോദിച്ചു.

6:55 (IST) 7 May 2021
കേന്ദ്രം സർവകക്ഷി യോഗം വിളിക്കണമെന്ന് സോണിയ ഗാന്ധി

കോവിഡിന്റെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം നടത്തണമെന്ന് ആവശ്യവുമായി സോണിയ ഗാന്ധി. സർവകക്ഷി യോഗവും, പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗവും വിളിക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

6:17 (IST) 7 May 2021
കരസേന പട്‌നയിലേക്ക് 300 മെഡിക്കല്‍ സ്റ്റാഫിനെ എത്തിക്കുന്നു

കോവിഡിനെ നേരിടാന്‍ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ്, കിഴക്കന്‍ ഭാഗങ്ങളിലെ യൂണിറ്റുകളില്‍നിന്ന് പട്‌നയിലേക്ക് അടിയന്തരാടിസ്ഥാനത്തില്‍ മുന്നൂറോളം മെഡിക്കല്‍ സ്റ്റാഫിനെ കരസേന എത്തിക്കുന്നു. സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സിങ് ഓഫീസര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെയാണ് പട്‌നയിലെ ഇഎസ്‌ഐ ആശുപത്രിയിലേക്ക്് എത്തിക്കുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. കോവിഡ് രോഗികള്‍ക്കായി 500 കിടക്കകളുള്ള ആശുപത്രി സൗകര്യം ഡിആര്‍ഡിഒയുടെ സഹായത്തോടെ പട്‌നയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

6:06 (IST) 7 May 2021
കോവിഡിൽ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് വെർമോണ്ട് ഗവർണർ

കോവിഡ് 19 രണ്ടാം തരംഗത്തോട് പൊരുതി കൊണ്ടിരിക്കുന്ന ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി വെർമോണ്ട് ഗവർണർ ഫിൽ സ്കോട്ട്. ഇന്ത്യയുടെ യുഎസ് അംബാസഡർ തരൺജിത് സിങ് സന്ധുവുമായി വ്യാഴാഴ്ച നടത്തിയ ഓൺലൈൻ മീറ്റിങ്ങിലാണ് ഗവർണറുടെ സഹായ വാഗ്ദാനം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

6:05 (IST) 7 May 2021
ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ വീണ്ടും കറുത്ത ഫംഗസ്

ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കിടയില്‍ കറുത്ത ഫംഗസ് കേസുകള്‍ വീണ്ടും വര്‍ധിച്ചതായി ഡോക്ടര്‍മാര്‍. മ്യൂക്കോമിസെറ്റിസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമുണ്ടാകുന്ന ഗുരുതരവും എന്നാല്‍ അപൂര്‍വവുമായ ഫംഗസ് അണുബാധയാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യുകോമിക്കോസിസ് (മുമ്പ് സൈഗോമിക്കോസിസ് എന്ന് വിളിച്ചിരുന്നത്). ആരോഗ്യപ്രശ്‌നങ്ങളുള്ളവരോ അല്ലെങ്കില്‍ രോഗാണുക്കളോടും രോഗങ്ങളോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരെയോ ആണ് മ്യൂക്കോമനക്കോസിസ് പ്രധാനമായും ബാധിക്കുന്നത്. രോഗം മാരകമായേക്കാം. മുഖത്ത് മരവിപ്പ്, ഒരു വശത്ത് മൂക്കടപ്പ്്, കണ്ണുകളില്‍ വീക്കം, അല്ലെങ്കില്‍ വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.

5:50 (IST) 7 May 2021
രാജ്യത്ത് 4.14 ലക്ഷം പേർക്കു കൂടി കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 3,915 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 2.34 ലക്ഷം കടന്നു. 4.14 ലക്ഷം പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.14 കോടി കടന്നു. നിലവിൽ 36 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 1.76 കോടി പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.

4:59 (IST) 7 May 2021
മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു

കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. എട്ടാം തീയ്യതി ശനിയാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം.

Web Title: Covid 19 india coronavirus kerala live updates may 07

Next Story
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യുംassembly elections 2021, assembly election results 2021, assembly election results 2021 udf, congress poor show, congress poor show in assembly elections, ramesh chennithala, mullappally ramachandran, oommen chandy, k muraleedharan, k sudhakaran, kpcc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com