Latest News

വാക്സിന്‍ ക്ഷാമത്തില്‍ കമ്പനികള്‍; പ്രതിമാസ ഉത്പാദനം 10 കോടിയായി ഉയര്‍ത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,48,421 പേർ കോവിഡ് ബാധിതരായി.

covishield, covishield vaccine price, covid vaccine price private, price of covishield vaccine today, indian express

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികള്‍. ഓഗസ്റ്റോടെ പത്ത് കോടി ഡോസ് ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിനെ അറിയിച്ചു. ഭാരത് ബയോ ടെക്ക് 7.8 കോടിയായും ഉയര്‍ത്തും.

കോവിഡിന്റെ അതിതീവ്ര വൈറസായ ബി.1.617 ഇന്ത്യന്‍ വകഭേദമാണെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യന്‍ എന്ന വാക്ക് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ എവിടെയും വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന വൈറസാണ് ബി.1.617 എന്ന് ഡബ്ല്യുഎച്ച്ഒ വിലയിരുത്തിയിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും ഇത് ഇന്ത്യന്‍ വകഭേദമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കോവിഡ് സാഹചര്യത്തില്‍ അസമിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഉച്ച തിരിഞ്ഞ രണ്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു. 15 ദിവസത്തേക്ക് സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍ തുറക്കില്ല.

ഭാരത് ബയോടെക്‌ കോവാക്സിൻ അധിക ഡോസ് നല്കാൻ വിസമ്മതിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇത് കേന്ദ്ര സർക്കാർ വാക്സിൻ കൈകാര്യം ചെയ്യുന്നതിലെ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു. 6.6 കോടി വാക്സിൻ കയറ്റുമതി ചെയ്തത് വലിയ തെറ്റായി പോയെന്നും ആരോഗ്യ മന്ത്രി കൂടിയായ സിസോദിയ പറഞ്ഞു. ഡൽഹിയിലെ 100 കോവാക്സിൻ കേന്ദ്രങ്ങൾ വാക്സിൻ ഇല്ലാത്തത് മൂലം അടച്ചെന്നും സിസോദിയ ട്വിറ്ററിലൂടെ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,48,421 പേർ കോവിഡ് ബാധിതരായി. 4,205  മരണങ്ങളാണ് 8 മണിവരെ രാജ്യത്ത് സ്ഥിരീകരിച്ചത്. 3,55,338 കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതുവരെ രാജ്യത്ത് 2,33,40,938 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 37,04,099 പേർ രോഗബാധിതരായി തുടരുമ്പോൾ 1,93,82,642 രോഗമുക്തരായി. 37,04,099 പേരാണ് ഇതുവരെ കോവിഡ് മൂലം മരണപ്പെട്ടത്.

മാർച്ച് 9ന് ശേഷം തുടർച്ചയായി രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായി. മഹാരാഷ്ട്രയിൽ 41,000 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. കഴിഞ്ഞ ആഴ്ചകളിലെ കണക്ക് അനുസരിച്ച് കുറഞ്ഞ നിരക്കാണിത്. കേരളത്തിലും കർണാടകയിലും 40,000 പേർ ഇന്നലെയും കോവിഡ് ബാധിതരായി. ഇന്ന് സ്ഥിരീകരിച്ച 4,205 മരണങ്ങൾ ഇതുവരെയുള്ള പ്രതിദിന നിരക്കിൽ ഏറ്റവും കൂടിയ നിരക്കാണ്. മഹാരാഷ്ട്രയിൽ മാത്രം 800 മരണം റിപ്പോർട്ട് ചെയ്തു.

Live Updates
9:48 (IST) 12 May 2021
വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികള്‍

വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികള്‍. ഓഗസ്റ്റോടെ പത്ത് കോടി ഡോസ് ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിനെ അറിയിച്ചു. ഭാരത് ബയോ ടെക്ക് 7.8 കോടിയായും ഉയര്‍ത്തും.

9:29 (IST) 12 May 2021
മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു

എറണാകുളം കഴിഞ്ഞ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ജില്ലയാണ് മലപ്പുറം. രോഗികള്‍ മാത്രമല്ല ആശങ്കയായി നിലനില്‍ക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അനുദിനം കൂടുകയാണ്. 39.03 ആണ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍. ഇന്നലത്തേക്കാള്‍ നാല് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

9:13 (IST) 12 May 2021
മഹാരാഷ്ട്രയില്‍ വാക്സിനേഷന്‍ നിര്‍ത്തി വച്ചു

വാക്സിന്‍ ക്ഷാമത്തില്‍ വലഞ്ഞ് കൂടുതല്‍ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ 18-44 വയസ് പ്രായമുള്ളവരുടെ വാക്സിനേഷന്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തി വച്ചു. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം.

8:54 (IST) 12 May 2021
ഡല്‍ഹിയില്‍ വാക്സിന്‍ കേന്ദ്രങ്ങള്‍ അടയ്ക്കുന്നു

വാക്സിന്‍ ക്ഷാമം മൂലം ഡല്‍ഹിയില്‍ വിതരണ കേന്ദ്രങ്ങള്‍ അടയ്ക്കുന്നു. 17 സര്‍ക്കാര്‍ സ്കൂളുകളിലായി പ്രവര്‍ത്തിച്ചിരുന്ന നൂറിലധികം കേന്ദ്രങ്ങളാണ് താത്കാലികമായി അടച്ചത്.

8:28 (IST) 12 May 2021
കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കാട്ടാക്കട, വെള്ളറട, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ നാലാഞ്ചിറ, നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ കേശവപുരം, ചെമ്മരുതുമുക്ക്, ഇഞ്ചാമൂല, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുനല്‍പഴിഞ്ഞി, കുളത്തൂര്‍, ഉച്ചക്കട, പെരുംപഴഞ്ഞി, പൊഴിയൂര്‍, വിരളിപുരം, അരുവല്ലൂര്‍, ഊരാംവിള, മാവിലകടവ്, പാങ്ങാട് ഗ്രാമപഞ്ചായത്തിലെ തൃക്കോവില്‍വട്ടം, മൂലപ്പേഴ് എന്നീ പ്രദേശങ്ങളെയും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

8:17 (IST) 12 May 2021
വാക്സിനായി ആഗോള ടെന്‍ഡര്‍ വിളിച്ച് തമിഴ്നാടും

18-45 വയസിനിടയില്‍ ഉള്ളവര്‍ക്കുള്ള വാക്സിനായി ആഗോള ടെന്‍ഡര്‍ വിളിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

8:02 (IST) 12 May 2021
പോലീസ് ഇ പാസ് : ഏഴുമണിവരെ അപേക്ഷിച്ചത് 4,24,727 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 4,24,727 പേര്‍. ഇതില്‍ 53,225 പേര്‍ക്ക് യാത്രാനുമതി നല്‍കി. 3,24,096 പേര്‍ക്ക് അനുമതി നിഷേധിച്ചു. 47,406 അപേക്ഷകള്‍ പരിഗണനയിലാണ്.

7:51 (IST) 12 May 2021
103-ാം വയസില്‍ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യ സമരസേനാനി

103-ാം വയസില്‍ കോവിഡിനെ അതിജീവിച്ച് ഗാന്ധിയനും സ്വതന്ത്ര്യ സമരസേനാനിയുമായ എച്ച് എസ് ദൊരസ്വാമി

7:32 (IST) 12 May 2021
തിരുവനന്തപുരത്ത് 4,284 പേര്‍ക്കൂ കൂടി കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,284 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,338 പേര്‍ രോഗമുക്തരായി. 41,644 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.7 ശതമാനമാണ്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3,964 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

7:08 (IST) 12 May 2021
പോലീസ് ഇ-പാസിന് ഇനി മുതല്‍ പോല്‍-ആപ്പ് വഴിയും അപേക്ഷിക്കാം

അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്ക്രീനിലെ സേവനങ്ങളില്‍ നിന്ന് പോല്‍-പാസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. പാസ് അനുവദിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലിങ്ക് ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യുആര്‍ കോഡോടു കൂടിയ പാസ് കിട്ടും

6:52 (IST) 12 May 2021
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2949 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1296 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10,581 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

6:37 (IST) 12 May 2021
മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കോവിഡ് തരംഗത്തിൻ്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിർത്താൻ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

6:18 (IST) 12 May 2021
അതിതീവ്ര കോവിഡ് വകഭേദം; ‘ഇന്ത്യന്‍’ എന്ന വാക്ക് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കേന്ദ്രം

കോവിഡിന്റെ അതിതീവ്ര വൈറസായ ബി.1.617 ഇന്ത്യന്‍ വകഭേദമാണെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യന്‍ എന്ന വാക്ക് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ എവിടെയും വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന വൈറസാണ് ബി.1.617 എന്ന് ഡബ്ല്യുഎച്ച്ഒ വിലയിരുത്തിയിരുന്നു. എന്നാല്‍ പല മാധ്യമങ്ങളും ഇത് ഇന്ത്യന്‍ വകഭേദമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു

6:02 (IST) 12 May 2021
അസമില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോവിഡ് സാഹചര്യത്തില്‍ അസമിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഉച്ച തിരിഞ്ഞ രണ്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു. 15 ദിവസത്തേക്ക് സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍ തുറക്കില്ല.

5:44 (IST) 12 May 2021
6000 കടന്ന് മരണസംഖ്യ, 43,529 പുതിയ കേസുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

5:16 (IST) 12 May 2021
ഡല്‍ഹിയില്‍ 300 മരണം

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 300 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 13,287 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.

5:00 (IST) 12 May 2021
കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചത്തലത്തില്‍ മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും. ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

4:46 (IST) 12 May 2021
കോവാക്സിൻ്റ 1.37 ലക്ഷം ഡോസ് കൂടി എത്തി

കേരളം സ്വന്തമായി വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സംസ്ഥാനത്ത് എത്തി. കോവാക്സിൻ്റ 137580 ഡോസാണ് ബുധനാഴ്ച കൊച്ചിയിലെത്തിയത്. ഹൈദരാബാദിലെ ഭാരത് ബയോ ടെകിൽ നിന്നുമാണ് വാക്സിൻ വാങ്ങിയത്. കൊച്ചിയിലെത്തിയ വാക്സിൻ കേരള മെഡിക്കൽ കോർപറേഷൻ ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിനു കൈമാറി. എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച വരെ 902062 ആളുകൾ ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.

3:43 (IST) 12 May 2021
നേപ്പാളിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

കോവിഡ് സ്ഥിതി വഷളായതിനെത്തുടർന്ന് നേപ്പാളി അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടി. രാജ്യത്ത് കോവിഡ് കേസുകൾ അപകടകരമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടിയതെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.

29.5 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 413,111 പേരെ വൈറസ് ബാധിക്കുകയും 4,084 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

1:33 (IST) 12 May 2021
കോവിഡ് വ്യാപനം: മൂന്നാറിൽ ഓക്സിജൻ പാർലറും ഐസിയുവും

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുന്നാറിൽ കോവിഡ് പാർലറും ഐസിയുവും സജ്ജമാക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. മൂന്നാർ പഞ്ചയത്തും ടാറ്റ ആശുപത്രിയും ചേർന്നാണ് ക്രമീകരണം ഒരുക്കുക. 45 കിടക്കകൾ ഇതിന്റെ ഭാഗമായി ഒരുക്കും.

12:27 (IST) 12 May 2021
ഇന്ത്യൻ കോവിഡ് വകഭേദം 44 രാജ്യങ്ങളിൽ; ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണമായ കോവിഡ് വകഭേദം ബി.1.617 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന, മറ്റു രാജ്യങ്ങളിൽ ഈ വകഭേദത്തിന്റെ സാന്നിധ്യം വളരെ വേഗത്തിൽ വർദ്ധിക്കുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിൽ ഈ വകഭേദം കണ്ടെത്തിയത്.

11:23 (IST) 12 May 2021
ഓക്സിജൻ സിലിണ്ടർ ചലഞ്ചുമായി കാസർഗോഡ് കളക്ടർ

കാസർഗോഡ് ജില്ലയിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ പ്രതിസന്ധി മുന്നിൽ കണ്ട് പൊതുജനങ്ങളോട് സഹായമഭ്യർത്ഥിച്ച് കളക്ടർ

“നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടെക്കാവുന്ന ഓക്സിജൻ ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ്. സാമൂഹിക സാംസ്കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ – വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലിയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കളികളാവണം എന്ന് അഭ്യർത്ഥിക്കുന്നു.” കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

10:58 (IST) 12 May 2021
തമിഴ്‌നാട്ടിൽ 29,272 കോവിഡ് രോഗികൾ കൂടി, 298 മരണം

തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച 29,272 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 298 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 16,178 ആയി. 19,182 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. സംസ്ഥനത്ത് ഇതുവരെ 12,60,150 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ 1,62,181 പേർ ചികിത്സയിലുണ്ട്

10:46 (IST) 12 May 2021
സപ്ലൈകോയും കുടുംബശ്രീയും ചേർന്ന് ഹോം ഡെലിവറി ആരംഭിച്ചു

കോവിഡ് വ്യാപനം മൂലം കേരളം ലോക്ക്ഡൗണിലായ സാഹചര്യത്തിൽ ആവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കാൻ സപ്ലൈകോ കുടുംബശ്രീയുമായി ചേർന്ന് ഹോം ഡെലിവറി ആരംഭിച്ചു. കേരളത്തിലെ 95 സപ്ലൈകോകളിൽ ഇന്നലെ മുതൽ ഈ സേവനം ലഭ്യമാണ്. ഫോണിലൂടെയും വാട്സാപ്പിലൂടെയും സപ്ലൈകോയിൽ വരുന്ന ഓർഡറുകൾ കുടുംബശ്രീ വീടുകളിൽ എത്തിക്കും. ഉച്ച വരെ ഓർഡറുകൾ സ്വീകരിച്ച ശേഷം ഉച്ച കഴിഞ്ഞാണ് ഡെലിവറി നടത്തുക.

10:40 (IST) 12 May 2021
കോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോ ടെക്കിന്റെ കോവാക്സിൻ രണ്ട് മുതൽ പതിനെട്ട് വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ട പരീക്ഷണത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം ആരംഭിക്കാവൂ എന്ന നിർദേശമുണ്ട്.

Web Title: Covid 19 india coronavirus kerala live updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express