Latest News

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ തയാറെടുക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ തയാറെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ നിര്‍ദേശം. ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി കുറയ്ക്കുന്നതിനു മെഡിക്കല്‍ ഓക്‌സിജന്റെ കരുതല്‍ ശേഖരമൊരുക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുളള യാത്രക്കാർക്ക് ശ്രീലങ്ക വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

കോവിഡ് -19 കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കു പോകരുതെന്ന് സ്വന്തം പൗരന്മാര്‍ക്ക് വീണ്ടും യുഎസ് നിര്‍ദേശം നൽകി. ഏപ്രില്‍ 28 നും സമാനമായ യാത്രാ ഉപദേശം വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. യുകെ, യുഎഇ, ഓസ്ട്രേലിയ, സിംഗപ്പൂർ അടക്കമുളള നിരവധി രാജ്യങ്ങൾ നേരത്തെ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം നാലു ലക്ഷത്തിലധികം പോസിറ്റിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ ഏപ്രില്‍ 30 നു മാറിയിരുന്നു. അന്ന് 4.08 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read More: സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,980 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് അന്തരിച്ചതായി മകന്‍ ജയന്ത് ചൗധരി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്.

അതിനിടെ, ഉയര്‍ന്ന തോതിലുള്ള വൈറസ് വ്യാപനം കാരണം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അനിവാര്യമാണെന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെവി വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ അതിന്റെ സമയപരിധി പ്രവചിക്കാന്‍ കഴിയില്ല. രാജ്യം വ്യാപിച്ചുകൊണ്ടിരിക്കുന്ന രണ്ടാമത്തെ തരംഗത്തിന്റെ തീവ്രത വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Live Updates
4:14 (IST) 6 May 2021
ആറ് ജില്ലകളില്‍ ഗുരുതര സാഹചര്യം

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. എറണാകുളം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആശങ്ക. ഇന്ന് 3000ത്തില്‍ അധികം കേസുകള്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.

4:02 (IST) 6 May 2021
ആംബുലന്‍സുകാരുടെ കൊള്ളയടിക്ക് തടയിട്ട് കേജ്രിവാള്‍

കോവിഡ് സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആംബുലന്‍ ഡ്രൈവര്‍മാര്‍ അമിത നിരക്ക് ഈടാക്കുന്നതിന് തടയിട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍

3:18 (IST) 6 May 2021
ഒറ്റ-ഡോസ് വാക്സിന് റഷ്യ അംഗീകാരം നൽകി

കോവിഡ് -19നുള്ള ഒറ്റ-ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സിൻ പതിപ്പ് ഉപയോഗിക്കുന്നതിന് റഷ്യ അംഗീകാരം നൽകി. കോവിഡിനെതിരെ ഈ വാക്സിൻ 79.4% ഫലപ്രദമാണെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) പറഞ്ഞു. 10 ഡോളറിൽ താഴെ മാത്രമാണ് വാക്സിന് ചെലവ് വരുന്നതെന്നും കയറ്റുമതിക്കായി വാക്സിൻ നീക്കിവച്ചിട്ടുണ്ടെന്നും ആർ‌ഡി‌എഫ് അറിയിച്ചു.

Read More: 80 ശതമാനത്തോളം ഫലപ്രാപ്തി; ഒറ്റ ഡോസ് കോവിഡ് വാക്സിന് അംഗീകാരം നൽകി റഷ്യ

2:43 (IST) 6 May 2021
ലോക്ക്ഡൗണ്‍ മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ് പുറത്തിറങ്ങി

ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറിയ്ക്ക് മാത്രമെ അനുമതിയുള്ളു.

2:15 (IST) 6 May 2021
ഒരു ദിവസം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യം. കേജ്രിവാള്‍

730 മെട്രിക്ക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്തതിന് കേന്ദ്രത്തിന് നന്ദി പറ‍ഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കോവിഡ് ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. ഒരു ദിവസം 700 മെട്രിക് ടണ്‍ ഓക്സിജന്‍ വിതരണം ചെയ്യാമെന്ന് കേന്ദ്രം ഡല്‍ഹി സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

1:57 (IST) 6 May 2021
ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമാണ് നിലവില്‍. ഏപ്രില്‍ അവസാന വാരം 35 ശതമാനത്തിന് മുകളില്‍ ആയിരുന്നു നിരക്ക്.

1:42 (IST) 6 May 2021
വാക്സിനേഷന്റെ വേഗത കുറയരുത്: പ്രധാനമന്ത്രി

കോവിഡ് വാക്സിനേഷന്റെ വേഗത വർധിപ്പിക്കണമെന്നും വാക്സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

1:24 (IST) 6 May 2021
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പി.എസ്.എ പ്ലാന്റ് ഉൽപ്പാദനം ആരംഭിച്ചു

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പി.എസ്.എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു . ചൊവ്വാഴ്ച നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പൂർണ തോതിൽ ഉൽപാദനം തുടങ്ങിയത് . 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത് .ഒന്നര കോടിയോളം രൂപയാണ് ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് .

1:11 (IST) 6 May 2021
കോവിഡ്. മലേഷ്യന്‍ ഓപ്പണില്‍ നിന്ന് പിന്മാറി ഇന്ത്യ

മേയ് 25ന് ആരംഭിക്കാനിരിക്കുന്ന മലേഷ്യന്‍ ബാഡ്മിന്റണ്‍ ഓപ്പണില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്

1:05 (IST) 6 May 2021
മലപ്പുറത്ത് പത്തിടങ്ങളില്‍ നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം ജില്ലയില്‍ പത്ത് സ്ഥലങ്ങളില്‍ കൂടി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടയ്ക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ , പുൽപ്പറ്റ , എടക്കര, മൂർക്കനാട് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍. ഇന്ന് രാത്രി ഒന്‍പത് മുതല്‍ 19-ാം തിയതി വരെയാണ് ലോക്ക്ഡൗണ്‍.

12:56 (IST) 6 May 2021
നിയന്ത്രണങ്ങളുടെ ലംഘനം: മാസ്ക് ധരിക്കാത്തത് 24560 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1560 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 24560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

12:55 (IST) 6 May 2021
പ്രധാനമന്ത്രിയ്ക്കെതിരെ കോണ്‍ഗ്രസ്

കോവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ്. “അവര്‍ നമ്മളില്‍ നിന്ന് പണം കൈക്കലാക്കി. കോവിഡ് പ്രതിരോധത്തില്‍ സഹായിക്കാം എന്ന് വാക്ദാനം നല്‍കി. ഇപ്പോള്‍ പ്രധാനമന്ത്രിയേയു കാണാനില്ല പണവും ഇല്ല”. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പ്രതികരണം.

12:42 (IST) 6 May 2021
ഗോവയില്‍ സിനിമ, സീരിയല്‍ ചിത്രീകരണം നിരോധിച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ സിനിമ, സീരിയല്‍ ചിത്രീകരണം നിരോധിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സീരിയലുകളുടെ ചിത്രീകരണം ഗോവയിലേക്ക് മാറ്റിയിരുന്നു. അനുവദിച്ച എല്ലാ ചിത്രീകരണങ്ങളും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെക്കണം.

12:23 (IST) 6 May 2021
ഇ സഞ്ജീവനി കോവിഡ് ഒപി ഇനി 24 മണിക്കൂറും

സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതിനായി കോവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിക്കുന്നതാണ്

12:11 (IST) 6 May 2021
42,464 പുതിയ കേസുകള്‍, 63 മരണം

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

https://malayalam.indianexpress.com/kerala-news/kerala-latest-covid-numbers-and-death-toll-494208/

11:54 (IST) 6 May 2021
മുന്‍ ക്രിക്കറ്റ് താരം കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ രാജസ്ഥാന്‍ ലെഗ് സ്പിന്നര്‍ വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. രാജസ്ഥാന്‍ രഞ്ജി ട്രോഫി നേടിയ സീസണില്‍ ടീം അംഗമായിരുന്നു.

11:34 (IST) 6 May 2021
സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

കോവിഡ്-19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. 0471 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നിവയാണ് കോള്‍ സെന്ററിന്റെ നമ്പരുകള്‍. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്-19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും സാധിക്കുന്നതാണ്.

10:32 (IST) 6 May 2021
യാത്രാ വിലക്കിനെതിരെ ഓസ്ട്രേലിയന്‍ പൗരന്‍ കോടതിയില്‍

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയ വിവാദ യാത്രാ വിലക്കിനെതിരെ കോടതിയില്‍ ഹര്‍ജി. മാര്‍ച്ച് മുതല്‍ ബെംഗളുരുവില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ സ്വദേശിയായ എഴുപത്തി മൂന്നുകാരനാണ് സിഡ്‌നിയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചത്. 14 ദിവസം വരെ ഇന്ത്യയില്‍ തങ്ങിയ തങ്ങളുടെ പൗരന്മാര്‍ തിരിച്ചുവരികയാണെങ്കില്‍ അഞ്ചുവര്‍ഷം തടവോ 66,000 ഓസ്ട്രേലിയന്‍ ഡോളര്‍ (50,899 യുഎസ് ഡോളര്‍) പിഴയോ ലഭിക്കാമെന്നായിരുന്നു സര്‍ക്കാറിന്റെ മുന്നറിയിപ്പ്.

10:13 (IST) 6 May 2021
ഉന്തരേന്ത്യയില്‍ കൂടുതല്‍ യുകെ വകഭേദം

ഉന്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത് കൊറോണ വൈറസിന്റെ യുകെ വകഭേദം. ഇരട്ട ജനിതക വ്യതിയാനം വന്ന വകഭേദം കൂടുതല്‍ കാണാനാവുന്നത് മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ സുജീത് സിങ് പറഞ്ഞു. അതേസമയം, ഒന്നര മാസത്തിനിടെ രാജ്യത്തൊട്ടാകെ യുകെ വകഭേദമായ ബി 1.1.7 യുടെ വ്യാപനം ആനുപാതികമായി കുറഞ്ഞുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10:01 (IST) 6 May 2021
ഓക്‌സിജന്‍ വിതരണം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കേജ്‌രിവാള്‍

ഡല്‍ഹിക്ക് 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ''ഇന്നലെ 730 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്തതിന് ഡല്‍ഹി ജനതയുടെ പേരില്‍ നന്ദിരേഖപ്പെടുത്തുന്നു. ദിവസവും അതേ അളവില്‍ ഓക്‌സിജന്‍ ഡല്‍ഹിയിക്കു നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു,'' പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ കേജ്‌രിവാള്‍ പറഞ്ഞു.

9:56 (IST) 6 May 2021
എറണാകുളത്തെ കോവിഡ് കൺട്രോൾ റൂം: വീഡിയോ

എറണാകുളത്തെ കോവിഡ് കൺട്രോൾ റൂം

9:47 (IST) 6 May 2021
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കെട്ടിക്കിടക്കുന്നില്ലെന്ന് കസ്റ്റംസ്

വിദേശത്തുനിന്ന് എത്തിച്ച ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കസ്റ്റംസ് അനുമതി ലഭിക്കുന്നതിനായി കെട്ടിക്കിടക്കുന്നുവെന്ന വാര്‍ത്ത അവാസ്തവമെന്ന് കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ് ബോര്‍ഡ്. എല്ലാ ചരക്കുകള്‍കും അതിവേഗം ക്ലിയറന്‍സ് നല്‍കുന്നുണ്ടെന്നും അത്തരം പ്രശ്‌നങ്ങള്‍ ഒരു തുറമുഖത്തും നിലവിലില്ല. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകള്‍ക്ക് ഉയര്‍ന്ന മുന്‍ഗണനയാണു നല്‍കുന്നതെന്ന് ബോര്‍ഡ് അറിയിച്ചു.

9:37 (IST) 6 May 2021
തമിഴ് ഹാസ്യതാരം പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യ താരം പാണ്ഡു കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മരിച്ചു. ഇന്നു രാവിലെ അന്തരിച്ച അദ്ദേഹത്തിന് 74 വയസായിരുന്നു. കോവിഡ് ബാധിച്ച പാണ്ഡുവും ഭാര്യ കുമുദയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

9:28 (IST) 6 May 2021
ഗോവയില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മേയ് 10 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആരും ഗോവയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ബോംബെ ഹൈക്കോടതി നിര്‍ദേശം. കോവിഡ് രോഗികള്‍ക്കുവേണ്ടി ലഭ്യമായ ആശുപത്രി കിടക്കകളുടെ തത്സമയ വിവരം വെബ്്‌സൈറ്റില്‍ പുതുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ലഭ്യമായ കിടക്കകളുടെ എണ്ണം മാത്രം ചേര്‍ത്താല്‍ പോര. ആശുപത്രികളിലുടനീളം ലഭ്യമായ ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ കിടക്കകളുടെ വിവരങ്ങളും ചേര്‍ക്കണമെന്നു കോടതി പറഞ്ഞു.

7:49 (IST) 6 May 2021
ഇന്ത്യയിൽനിന്നുളള യാത്രക്കാർക്ക് വിലക്കുമായി ശ്രീലങ്ക

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുളള യാത്രക്കാർക്ക് വിലക്കുമായി ശ്രീലങ്ക. യുകെ, യുഎഇ, ഓസ്ട്രേലിയ, സിംഗപ്പൂർ അടക്കമുളള നിരവധി രാജ്യങ്ങൾ നേരത്തെ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

6:56 (IST) 6 May 2021
കോവിഡ് വ്യാപനം: 4000 തടവുകാരെ മോചിപ്പിക്കാൻ ശിപാര്‍ശ

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവിധ വിഭാഗങ്ങളിലെ നാലായിരത്തോളം വിചാരണത്തടവുകാരെ 90 ദിവസത്തേക്കു മോചിപ്പിക്കാന്‍ ശിപാര്‍ശ. കോവിഡ് സാഹചര്യത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്, സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സമിതിയുടേതാണ് ശിപാര്‍ശ. എന്നാല്‍ കലാപ, യുഎപിഎ കേസുകളില്‍ വിചാരണ നേരിടുന്നവര്‍ക്കെതിരാണ് സമിതിയുടെ ശിപാര്‍ശ.

6:45 (IST) 6 May 2021
സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണം

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ നിര്‍ദേശം. പൂട്ടിക്കിടക്കുന്ന ആശുപത്രികള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കണം. ചികിത്സാ സൗകര്യങ്ങള്‍ ഏകോപ്പിക്കുന്നതിന് ഒറ്റ ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനം അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.

6:24 (IST) 6 May 2021
ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ്

കോവിഡ് -19 കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കു പോകരുതെന്ന് സ്വന്തം പൗരന്മാര്‍ക്ക് വീണ്ടും യുഎസ് നിര്‍ദേശം. ഏപ്രില്‍ 28 നും സമാനമായ യാത്രാ ഉപദേശം വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.

6:13 (IST) 6 May 2021
ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് താഴുന്നു

ചികിത്സാ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രയാസം നേരിടുന്നതു തുടരുമ്പോഴും ഡല്‍ഹിയില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ക്രമേണ കുറയുന്നു. ഇന്നലെ 20,960 പുതിയ കേസുകളും 311 മരണങ്ങളുമാണു രാജ്യതലസ്ഥാനത്തുണ്ടായത്. 79,491 പേരെ ടെസ്റ്റിനു വിധേയമാക്കിയപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി. 28,395 പേര്‍ രോഗബാധിതരായ ഏപ്രില്‍ 20നാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയത്. 36.24 ശതമാനം രേഖപ്പെടുത്തിയ ഏപ്രില്‍ 22 നായിരുന്നു ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയത് മേയ് മൂന്നിനായിരുന്നു, 448 പേര്‍.

5:49 (IST) 6 May 2021
മേയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍

മേയ് എട്ടു മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിലാണു തീരുമാനം.

5:39 (IST) 6 May 2021
കോവിഡ് ചികിത്സാ നിരക്ക് ഏകീകരണം: ഹർജി ഇന്ന് പരിഗണിക്കും

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരണം സംബന്ധിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് ഭീമമായ തുക ഈടാക്കുന്നതിനെതിരെ നൽകിയ ഹർജിയാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിലൂടെ ഇന്ന് പരിഗണിക്കുന്നത്.

5:05 (IST) 6 May 2021
അജിത് സിങ് കോവിഡ് ബാധിച്ചു മരിച്ചു

രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ് കോവിഡ് ബാധിച്ചു മരിച്ചു. മരണവിവരം അദ്ദേഹത്തിന്റെ മകൻ ജയന്ത് ചൗധരി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്.

4:48 (IST) 6 May 2021
രാജ്യത്ത് വീണ്ടും നാല് ലക്ഷം കടന്ന് കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം നാലു ലക്ഷത്തിലധികം പോസിറ്റിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ ഏപ്രില്‍ 30 നു മാറിയിരുന്നു. അന്ന് 4.08 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,980 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Web Title: Covid 19 india coronavirus kerala latest updates may 6

Next Story
തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്election results, kerala election result, azhikode, kalamassery, iuml, km shaji, p rajeev cpm, kerala election results, kerala election results 2021, kerala assembly election results, kerala assembly election results 2021, kerala assembly election results update, kerala assembly election results live, kerala assembly election results 2021 live update, kerala election result 2021, election results 2021, election results live, election results live updates, kerala election commission, kerala election commission india, kerala election results live update, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com