Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

Coronavirus India Updates: ഡൽഹിയിലേക്ക് ഓക്സിജൻ: കേന്ദ്രത്തിനെതിരായ ഹൈക്കോടതി നോട്ടിസ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Coronavirus India Live Updates: ഉദ്യോഗസ്ഥരെ ജയിലിൽ അടച്ചതുകൊണ്ട് നഗരത്തിലേക്ക് ഓക്സിജൻ എത്തിക്കാനാവില്ലെന്ന് സുപ്രീംകോടതി

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, covid-19 restrictions, covid-19 restrictions kerala, covid-19 maharashtra, covid-19 tamil nadu, covid-19 karnataka, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

Coronavirus India Updates: ന്യൂഡല്‍ഹി: ഓക്‌സിജൻ വിതരണ വിഷയത്തിൽ കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കോടതിയലക്ഷ്യ നടപടിയെടുത്താനുള്ള അധികാരം പ്രയോഗിച്ചതുകൊണ്ട് ഡൽഹി ദേശീയ തലസ്ഥാന മേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

കോവിഡ് -19 ചികിത്സിക്കാൻ ഡൽഹിയിലേക്ക് ആവശ്യമായ പ്രതിദിനം 700 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യണമെന്ന നിർദ്ദേശം പാലിക്കാത്തതിനാണ് ഡൽഹി ഹൈക്കോടതി കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചത്.

“ഉദ്യോഗസ്ഥരെ ജയിലിൽ അടയ്ക്കുന്നതിലൂടെ നഗരത്തിലേക്ക് ഓക്സിജൻ കൊണ്ടുവരാനാവില്ല, ജീവൻ രക്ഷിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പാക്കാം,” സുപ്രീംകോടതി നിരീക്ഷിച്ചു.“ഒരു രാജ്യം മാനുഷിക പ്രതിസന്ധി നേരിടുമ്പോൾ, പ്രശ്നം പരിഹരിക്കലാണ് കോടതി ലക്ഷ്യമിടേണ്ടത്,” ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബഞ്ച് അഭിപ്രായപ്പെട്ടു.

Also Read: Covid Hospital Near Me and Covid bed availability: അടുത്തുള്ള കോവിഡ് ആശുപത്രിയും കിടക്കകളുടെ ഒഴിവും അറിയാം

ഡൽഹിയിലേക്ക് 700 മെട്രിക് ടൺ ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് എങ്ങനെ പാലിക്കുമെന്ന് വിശദീകരിക്കാൻ ഒരു പദ്ധതി തയ്യാറാക്കണമെന്ന് കോടതി കേന്ദ്രത്തിന് നിർദേശം നൽകി.

പശ്ചിമ ബംഗാളിൽ കൂടുതൽ നിയന്ത്രണം, ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം

കൊൽക്കത്ത: കോവിഡ് സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ കൂടുതൽ നിയന്ത്രണം. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ പ്രാദേശിക ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കും. മേയ് 7 മുതൽ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് കൈവശമില്ലാത്ത ആരെയും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. 72 മണിക്കൂറുകൾക്കുളളിൽ എടുത്ത റിപ്പോർട്ട് ആയിരിക്കണം. ട്രെയിനിലും ബസിലും മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നവരും ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് കൈവശം വയ്ക്കണം. ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുളളൂ.

യുകെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് കോവിഡ്

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ യുകെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുളളവരുടെ പരിശോധനഫലം വരാനിരിക്കുന്നതേയുളളൂ. ഈ സാഹചര്യത്തിൽ തന്റെ പ്രവർത്തനങ്ങൾ വെർച്വൽ മോഡിൽ നടത്താൻ തീരുമാനിച്ചതായി ജയ്ശങ്കർ അറിയിച്ചു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ചയാണ് ജയ്ശങ്കർ ലണ്ടനിലെത്തിയത്.

Live Updates
11:50 (IST) 5 May 2021
പശ്ചിമ ബംഗാളിൽ മേയ് 7 മുതൽ കർശന നിയന്ത്രണം

കോവിഡ് സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ കൂടുതൽ നിയന്ത്രണം. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ പ്രാദേശിക ട്രെയിൻ സർവീസുകളും നിർത്തിവയ്ക്കും. മേയ് 7 മുതൽ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് കൈവശമില്ലാത്ത ആരെയും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. 72 മണിക്കൂറുകൾക്കുളളിൽ എടുത്ത റിപ്പോർട്ട് ആയിരിക്കണം. ട്രെയിനിലും ബസിലും മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നവരും ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് കൈവശം വയ്ക്കണം. ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുളളൂ.

11:02 (IST) 5 May 2021
വാക്സിൻ പാഴാക്കിയില്ല, കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി

കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന് ലഭിച്ച് കോവിഡ് വാക്സിൻ പാഴാക്കാതെ വിനിയോഗിച്ചതിനാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. വാക്സിൻ പാഴാക്കുന്നത് ചുരുക്കിയ ആരോഗ്യപ്രവർത്തകരും നഴ്സുമാരും മറ്റുളളവർക്ക് മാതൃകയാണ്. കോവിഡ് 19-ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്‌ക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

10:30 (IST) 5 May 2021
എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണം, പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമത ബാനർജിയുടെ കത്ത്. എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പശ്ചിമ ബംഗാളിന് ഓക്സിജൻ അളവ് കൂട്ടണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്.

10:22 (IST) 5 May 2021
വിദേശകാര്യ മന്ത്രി ജയ്‌ശങ്കറിന്റെ യുകെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് കോവിഡ്

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ യുകെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുളളവരുടെ പരിശോധനഫലം വരാനിരിക്കുന്നതേയുളളൂ. ഈ സാഹചര്യത്തിൽ തന്റെ പ്രവർത്തനങ്ങൾ വെർച്വൽ മോഡിൽ നടത്താൻ തീരുമാനിച്ചതായി ജയ്ശങ്കർ അറിയിച്ചു

9:24 (IST) 5 May 2021
1000 ടൺ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More

8:28 (IST) 5 May 2021
തമിഴ്നാട്ടിൽ സർക്കാർ മെഡിക്കൽ കോളേജിൽ 13 മരണം, ഓക്സിജൻ ക്ഷാമമെന്ന് ആരോപണം

‌‌‌തമിഴ്നാട്ടില്‍ ചെങ്കൽപേട്ട് ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ 13 പേർ മരിച്ചു. ഓക്സിജൻ ക്ഷാമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ജില്ലാ ഭരണകൂടം ആരോപണങ്ങൾ നിഷേധിച്ചു. ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടെന്നും വിതരണ ലൈനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് സംഭവമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

7:10 (IST) 5 May 2021
ഉത്തർപ്രദേശിൽ കർഫ്യൂ നീട്ടി

ഉത്തർപ്രദേശിൽ മേയ് 10-ാം തീയതി രാവിലെ 7 വരെ കോവിഡ് കർഫ്യൂ നീട്ടി.

5:30 (IST) 5 May 2021
നാല് ലക്ഷം ഡോസ് വാക്സിൻ എത്തി

സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി നാല് ലക്ഷം ഡോസ് കൂടി എത്തി. കേന്ദ്ര സർക്കാരിൽനിന്നുള്ള നാല് ലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്സിനാണ് സംസ്ഥാനത്ത് ഇന്നലെ എത്തിയത്. ഇവ ഇന്ന് എറണാകുളം, കോഴിക്കോട് മേഖലകളിലേക്കു കൈമാറും

5:13 (IST) 5 May 2021
കോവിഡ് മരണങ്ങൾ കൂടുന്നു

രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത് 3,780 കോവിഡ് മരണം. വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്, തൊള്ളായിരത്തിലേറ പേര്‍. ഉത്തര്‍പ്രദേശില്‍ 351 ഉം ഡല്‍ഹിയില്‍ 338 ഉം പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3.82 ലക്ഷം പേര്‍ക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു

Web Title: Covid 19 india coronavirus kerala latest updates may 5

Next Story
സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി; ഇന്ന് വിതരണം ചെയ്യുംcovid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express