Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Covid 19 India Highlights: മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിന് ശേഷം 50000ൽ താഴെയെത്തി

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.68 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

Covid 19 India Live Updates: കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആദ്യമായി മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച അമ്പതിനായിരത്തിൽ താഴെയെത്തി. 48,621 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിനു മുൻപ് ഏപ്രിൽ മൂന്നിനായിരുന്നു മഹാരാഷ്ട്രയിൽ അമ്പതിനായിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് 49,447 കേസുകളായിരുന്നു. ഏപ്രിലിൽ ശരാശരി 60000 പ്രതിദിന രോഗികൾ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്നു.

വാക്സിൻ നിർമ്മാണം ഒരു ‘പ്രത്യേക പ്രക്രിയ’യാണെന്നും ഒറ്റ രാത്രി കൊണ്ടൊന്നും വാക്സിൻ ഉല്പാദനം കൂട്ടാൻ കഴിയില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദർ പൂനവാല പറഞ്ഞു. ഇന്ത്യയിലെ പോലെ ജനസാന്ദ്രത കൂടിയ സ്ഥലത്തെ ഡിമാൻഡിന് അനുസരിച്ച് അത് ഒട്ടും സാധ്യമല്ലെന്നും പൂനവാല പറഞ്ഞു. “നമ്മൾ ഒരു കാര്യം മനസ്സിലാക്കണം ഇന്ത്യയുടെ ജനസംഖ്യ വളരെ വലുതാണ് അത്രയും ആളുകൾക്കുള്ള വാക്സിൻ നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ രാജ്യങ്ങളും വലിയ കമ്പനികളും ചെറിയ ജനസംഖ്യ ഉള്ളയിടങ്ങളിൽ പോലും അതിനായി കഷ്ടപ്പെടുകയാണ്” പൂനവാല പറഞ്ഞു.

രാജ്യത്ത് കോവിഡ് രോഗബാധ വർദ്ധിക്കുന്നതിനിടെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനായി പുതിയ തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. അവസാന അവസാന വർഷ എം‌ബി‌ബി‌എസ് വിദ്യാർത്ഥികളെയും ബി‌എസ്‌സി, ജി‌എൻ‌എം ക്വാളിഫൈഡ് നഴ്സുമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് കേന്ദ്രം അനുമതി നൽകി. 100 ദിവസത്തെ കോവിഡ് ഡ്യൂട്ടി പൂർത്തിയാക്കുന്ന മെഡിക്കൽ ഓഫീസർമാർക്ക് വരാനിരിക്കുന്ന സർക്കാർ നിയമനങ്ങളിൽ മുൻ‌ഗണന നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.

കര്‍ണാടകയിലെ ചമരാജനഗറില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 23 രോഗികള്‍ മരിച്ചു. ഇതില്‍ 23 പേര്‍ കോവിഡ് രോഗ ബാധിതരായിരുന്നു. മരിച്ചവരുടെ കുടുബാംഗങ്ങള്‍ ആശുപത്രിക്കെതിരെ പ്രതിഷേധം നടത്തി. ചമരാജനഗര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ് സുരേഷ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.68 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടു കോടിയിലേക്ക് അടുക്കുകകയാണ്. 1,99,25,604 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിട്ടുള്ളത്. ഇന്നലെ 3,417 പേര്‍ മരിച്ചു. 2.18 ലക്ഷം പേരാണ് മഹാമാരി ബാധിച്ച് രാജ്യത്ത് മരിച്ചത്.

Live Updates
5:10 (IST) 3 May 2021
ഇന്ത്യ വിദേശത്തു നിന്ന് സ്വീകരിച്ച സഹായങ്ങൾ പരസ്യപ്പെടുത്തണം; പ്രധാനമന്ത്രിയോട് കോൺഗ്രസ്സ്

കോവിഡ് മഹാമാരിയുടെ സമയത്ത് സഹായങ്ങൾ വിതരണം ചെയ്യുന്നതിൽ സുതാര്യത വേണമെന്ന് കോൺഗ്രസ്സ്, അതിനാൽ ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ച ദുരിതാശ്വാസ സഹായങ്ങൾ എന്തെല്ലാമാണെന്ന് പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

4:37 (IST) 3 May 2021
ഒരു മാസത്തിന് ശേഷം ആദ്യമായി മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം 50000ൽ താഴെയെത്തി

കഴിഞ്ഞ ഒരു മാസത്തിൽ ആദ്യമായി മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച അമ്പതിനായിരത്തിൽ താഴെയെത്തി. 48,621 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിനു മുൻപ് ഏപ്രിൽ മൂന്നിനാണ് മഹാരാഷ്ട്രയിൽ അമ്പതിനായിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് 49,447 കേസുകളായിരുന്നു. ഏപ്രിലിൽ ശരാശരി 60000 പ്രതിദിന രോഗികൾ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്നു.

3:14 (IST) 3 May 2021
18 വയസിനു മുകളിലുള്ളവർക്ക് മെയ് 5 മുതൽ വാക്സിൻ നല്കാൻ ഒരുങ്ങി മധ്യപ്രദേശ്

മധ്യപ്രദേശിലെ 18 വയസിന് മുകളിലുള്ളവർക്ക് മെയ് 5 മുതൽ കോവിഡ് വാക്സിൻ നൽകി തുടങ്ങും. മെയ് ൦൫ മുതൽ 15 വരെ 1,480 കേന്ദ്രങ്ങളിലായി 1.5 ലക്ഷം ഡോസ് വാക്സിനാണ് നൽകുക. ഡോസുകളുടെ ലഭ്യത അനുസരിച്ച് വിതരണം കൂട്ടുകയും ചെയ്യും. 4.76 കോടി കോവിഷീൽഡ്‌ വാക്സിനും 52.25 ലക്ഷം ഡോസ് കോവാക്സിനുമാണ് സർക്കാർ നിലവിൽ ഓർഡർ നൽകിയിരിക്കുന്നത്.

3:06 (IST) 3 May 2021
ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ എന്ന് പഞ്ചാബ് മുഖ്യമന്ത്രി

ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കോവിഡിനെ നിയന്ത്രിക്കുന്നതിന് സഹകരിച്ചില്ലെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ പോലുള്ള അവസ്ഥ പഞ്ചാബിൽ ഉണ്ടാവാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

12:38 (IST) 3 May 2021
ഒരു രാത്രികൊണ്ട് വാക്സിൻ ഉല്പാദനം കൂട്ടാൻ കഴിയില്ല; അദർ പൂനവാല

വാക്സിൻ നിർമ്മാണം ഒരു 'പ്രത്യേക പ്രക്രിയ'യാണെന്നും ഒറ്റ രാത്രി കൊണ്ടൊന്നും വാക്സിൻ ഉല്പാദനം കൂട്ടാൻ കഴിയില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അദർ പൂനവാല. ഇന്ത്യയിലെ പോലെ ജനസാന്ദ്രത കൂടിയ സ്ഥലത്തെ ഡിമാൻഡിന് അനുസരിച്ച് അത് ഒട്ടും സാധ്യമല്ലെന്നും പൂനവാല പറഞ്ഞു. “നമ്മൾ ഒരു കാര്യം മനസ്സിലാക്കണം ഇന്ത്യയുടെ ജനസംഖ്യ വളരെ വലുതാണ് അത്രയും ആളുകൾക്കുള്ള വാക്സിൻ നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വലിയ രാജ്യങ്ങളും വലിയ കമ്പനികളും ചെറിയ ജനസംഖ്യ ഉള്ളയിടങ്ങളിൽ പോലും അതിനായി കഷ്ടപ്പെടുകയാണ്” പൂനവാല പറഞ്ഞു.

12:11 (IST) 3 May 2021
കേരളത്തിൽ 26,011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

സംസ്ഥാനത്ത് ഇന്ന് 26011 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന കുറഞ്ഞതാണ് പുതിയ കോവിഡ് കേസുകൾ കുറയാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

11:29 (IST) 3 May 2021
ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ഉത്തർപ്രദേശിലെ ലോക്ക്ഡൗൺ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. പുതിയ തീരുമാനം പ്രകാരം മെയ് 06 രാവിലെ 7 മണി വരെ ലോക്ക്ഡൗൺ തുടരും. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യപാനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 മുതൽ മെയ് 04 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണാണ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

10:18 (IST) 3 May 2021
കോവിഡ് ഡ്യൂട്ടിക്ക് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളും

രാജ്യത്ത് കോവിഡ് രോഗബാധ വർദ്ധിക്കുന്നതിനിടെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനായി പുതിയ തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. അവസാന അവസാന വർഷ എം‌ബി‌ബി‌എസ് വിദ്യാർത്ഥികളെയും ബി‌എസ്‌സി, ജി‌എൻ‌എം ക്വാളിഫൈഡ് നഴ്സുമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് കേന്ദ്രം അനുമതി നൽകി. 100 ദിവസത്തെ കോവിഡ് ഡ്യൂട്ടി പൂർത്തിയാക്കുന്ന മെഡിക്കൽ ഓഫീസർമാർക്ക് വരാനിരിക്കുന്ന സർക്കാർ നിയമനങ്ങളിൽ മുൻ‌ഗണന നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.

8:54 (IST) 3 May 2021
ആന്ധ്ര പ്രദേശില്‍ കര്‍ഫ്യു സമയം നീട്ടി

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര പ്രദേശില്‍ കര്‍ഫ്യു സമയം നീട്ടി. മേയ് അഞ്ച് മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ രാവിലെ ആറ് മണി വരെയാണ് നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

8:36 (IST) 3 May 2021
മരിച്ചതോ, കൊന്നതോ എന്ന് രാഹുല്‍

കര്‍ണാടകയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 24 രോഗികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. മരിച്ചതാണോ അതോ കൊന്നതാണോ എന്ന് രാഹുല്‍ ചോദിച്ചു. സിസ്റ്റം ഉണരുന്നത് വരെ എത്രത്തോളം ദുരിതം അനുഭവിക്കേണ്ടി വരുമെന്നും രാഹുല്‍. ട്വിറ്ററിലൂടെയാണ് പ്രതികരണം

8:09 (IST) 3 May 2021
ഓക്സിജന്‍ ലഭിക്കാതെ 24 മരണം; മന്ത്രിസഭായോഗം വിളിച്ച് കര്‍ണാടക മുഖ്യമന്ത്രി

ഓക്സിജന്‍ ലഭിക്കാതെ 24 പേര്‍ മരിച്ച സംഭവത്തില്‍ മന്ത്രിസഭായോഗം വിളിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ചൊവ്വാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കലക്ടറുമായി യെദ്യൂരപ്പ ബന്ധപ്പെട്ടിട്ടുണ്ട്.

7:52 (IST) 3 May 2021
കൊല്‍ല്‍ക്കത്ത താരങ്ങള്‍ക്ക് കോവിഡ്

കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ്. ഐപിഎല്ലിലെ കൊല്‍ക്കത-ബാംഗ്ലൂര്‍ പോരാട്ടം മാറ്റി വച്ചു

7:24 (IST) 3 May 2021
ഓക്സിജന്‍ ലഭിക്കാതെ 24 മരണം

കര്‍ണാടകയിലെ ചമരാജനഗറില്‍ ഓക്സിജന്‍ ലഭിക്കാതെ 24 മരണം. ഇതില്‍ 23 പേര്‍ കോവിഡ് രോഗികളായിരുന്നു.

7:04 (IST) 3 May 2021
ഓക്സിജന്‍ ക്ഷാമത്തില്‍ ഡല്‍ഹി

ഡല്‍ഹിയില്‍ ഓക്സിജന്‍ വിതരണത്തില്‍ കുറവ്. കേന്ദ്രം അനുവദിച്ചിരിക്കുന്ന അളവ് 590 മെട്രിക്ക് ടണ്‍ ആണ്. എന്നാല്‍ 440 മെട്രിക്ക് ടണ്‍ മാത്രമാണ് പ്രതിദിനം ലഭിക്കുന്നത്. 976 മെട്രിക്ക് ടണ്‍ ആവശ്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പറഞ്ഞു.

6:42 (IST) 3 May 2021
രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന

കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പഞ്ചാബാ സര്‍ക്കാര്‍. ആറ് ലക്ഷം ഡോസാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. വാക്സിന്‍ ലഭിക്കാത്തത് മൂലം മൂന്നാം ഘട്ടം പഞ്ചാബില്‍ ആരംഭിച്ചിട്ടില്ല

6:26 (IST) 3 May 2021
ഐപിഎല്‍ മത്സരം മാറ്റി വച്ചേക്കും

കളിക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്നത്തെ ഐപിഎല്‍ മത്സരം മാറ്റി വക്കാന്‍ സാധ്യത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് മത്സരം. ഏത് താരത്തിനാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.

6:11 (IST) 3 May 2021
വാക്സിന്‍ ക്ഷാമം ജൂലൈ വരെ തുടരും

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാന്‍ വാക്സിനേഷന്‍ കൂട്ടുക എന്ന ലക്ഷ്യത്തിന് വീണ്ടും തിരിച്ചടി. വാക്സിന്‍ ക്ഷാമം ജൂലൈ വരെ നീളുമെന്ന് സിറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പുനെവാല പറഞ്ഞു. വാക്സിന്റെ ക്ഷാമം മൂലം പല സംസ്ഥാനങ്ങളും മൂന്നാം ഘട്ടത്തില്‍ പ്രതിസന്ധി നേരിടുകയാണ്.

5:56 (IST) 3 May 2021
അരുണാചല്‍ പ്രദേശില്‍ 18,738 രോഗബാധിതര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 102 പേര്‍ക്ക് കൂടു കോവിഡ് സ്ഥിരീകരിച്ചതോടെ അരുണാചല്‍ പ്രദേശിലെ ആകെ രോഗികളുടെ എണ്ണം 18,738 ആയി ഉയര്‍ന്നു. നിലവില്‍ 1,406 പേരാണ് മഹാമാരി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

5:44 (IST) 3 May 2021
ത്രിപുരയില്‍ രാത്രി കര്‍ഫ്യു നീട്ടി

കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ ത്രിപുരയില്‍ രാത്രി കര്‍ഫ്യു നീട്ടി. എല്ലാ നഗര മേഖലകളിലേയും മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമാണ് നിയന്ത്രണങ്ങള്‍. ഏഴ് മണിക്കൂര്‍ മാത്രമായിരുന്നു കര്‍ഫ്യു 11 മണിക്കൂറായി ഉയര്‍ത്തി

5:22 (IST) 3 May 2021
മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 42 മരണം

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42 കോവിഡ് മരണം. 2,774 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4,72,794 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.

5:07 (IST) 3 May 2021
ഡല്‍ഹിയില്‍ വാക്സിനേഷന്‍ പുനരാരംഭിച്ചു

വാക്സിന്‍ പ്രതിസന്ധികള്‍ക്ക് തത്കാല ആശ്വാസം ലഭിച്ച ഡല്‍ഹിയില്‍ മൂന്നാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കമായി. 90 ലക്ഷത്തോളം പേര്‍ ഡല്‍ഹിയില്‍ 18-45 വയസിനിടയിലുണ്ട്. 77 സ്കൂളുകളിലായാണ് സെന്ററുകള്‍.

4:54 (IST) 3 May 2021
ഒഡിഷയിലും വ്യാപനം കൂടുന്നു

ഒഡിഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,914 പേര്‍ക്ക് കോവിഡ് ബാധിച്ചു. 6,527 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണങ്ങള്‍ സംഭവിച്ചു

4:47 (IST) 3 May 2021
തെലങ്കാനയില്‍ 5,000 കടന്ന് കോവിഡ് കേസുകള്‍

തെലങ്കാനയില്‍ 5,695 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,206 പേര്‍ രോഗമുക്തി നേടി. 49 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു.

4:32 (IST) 3 May 2021
രാജ്യത്ത് 3.68 ലക്ഷം പുതിയ കേസുകള്‍

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.68 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 2 ലക്ഷത്തിലേക്ക് അടുക്കുകകയാണ്. കൃത്യമായ കണക്കുകള്‍ അനുസരിച്ച് 1,99,25,604 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിട്ടുള്ളത്. 3,417 പേര്‍ മരണപ്പെട്ടു. 2.18 ലക്ഷം പേരാണ് മഹാമാരി ബാധിച്ച് രാജ്യത്ത് മരിച്ചത്.

Web Title: Covid 19 india coronavirus kerala latest updates may 3

Next Story
പിണറായി വിജയന്‍ തലസ്ഥാനത്ത്; രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറിPinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി, LDF Government, Kerala Election Result, Captain Pinarayi, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com