കോവിഡ്-19: ഗുരുവായൂര്‍ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചു

അടച്ചിടുന്നത് 88 വര്‍ഷത്തിനുശേഷം

guruvayoor temple, guruvayoor, vishu, festival, april 14, lockdown, temple entry protest, k kelappan, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

ഗുരുവായൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പൂര്‍ണമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഉദയാസ്തമനപൂജ, വിവാഹം, ചോറൂണ്, വാഹനപൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും നിര്‍ത്തി വെച്ചു. നേരത്തെ ബുക്ക് ചെയ്ത ഇത്തരം ചടങ്ങുകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചു.

അനിശ്ചിത കാലത്തേക്കാണ് ക്ഷേത്രം അടച്ചതെങ്കിലും പതിവ് പൂജകള്‍ നടക്കും. സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചതിന് ശേഷമേ ഇനി ഭക്തരെ പ്രവേശിപ്പിക്കുവെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. ദിവസവും നൂറുകണക്കിന് വിവാഹങ്ങള്‍ നടന്നിരുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നാലും അഞ്ചും വിവാഹങ്ങള്‍ മാത്രമാണ് ചടങ്ങ് മാത്രമാക്കി നടന്നിരുന്നത്.

Read Also: സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ; രോഗികളെല്ലാം ഗൾഫിൽ നിന്നെത്തിയവർ

ലോകമെമ്പാടും ആശങ്കയിലാഴ്ത്തിയ കോവിഡ് 19 വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പിനൊപ്പമാണ് ഈ ക്ഷേത്ര നഗരമെന്ന് അധികൃതര്‍ പറഞ്ഞു. കടകള്‍ ഒഴിഞ്ഞ് ആളുകള്‍ ഇല്ലാതെ ഗുരുവായൂര്‍ ക്ഷേത്ര പരിസരവും നിരത്തും ഒഴിഞ്ഞ് കിടക്കുകയാണ്.

എല്ലാ ദിവസവും മൂന്നും നാലും ഷിഫ്റ്റുകളിലായി ക്ഷേത്ര മതില്‍ക്കെട്ടിനകത്തും പുറത്തും സോപ്പ് ലായനിയും വെള്ളവും കൊണ്ട് മെഷീന്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ടായിരുന്നു. കൂടാതെ പൊതുജനങ്ങള്‍ക്ക് വേണ്ടി പൈപ്പും ഹാന്‍ഡ് വാഷും ഗുരുവായൂരില്‍ ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നു.

88 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1932-ലാണ് ഇതിന് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടത്. കെ. കേളപ്പന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ നേരിടാനാണ് അന്ന് ക്ഷേത്രമടച്ചതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 guruvayoor temple bans visitors entry after 88 years

Next Story
ബ്രേക്ക് ദി ചെയ്ന്‍: സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ മാനസികാരോഗ്യകേന്ദ്രവുംcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com