അധ്യാപകർക്കും കുട്ടികൾക്കുമടക്കം നൂറിലധികം പേർക്ക് കോവിഡ്; സ്കൂളുകൾക്ക് പ്രത്യേക മാർഗനിർദേശം

മലപ്പുറത്ത് സ്കൂളിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു

Covid 19 guidelines, കോവിഡ്, malappuram school, മലപ്പുറം, school covid, IE malayalam, ഐഇ മലയാളം

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപം ഒരു സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം 180ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനി മാറഞ്ചേരി ഗവൺമെന്റ് സ്കൂളിലെ 149 വിദ്യാർഥികൾക്കും 39 അധ്യാപകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. 684 പേരെയാണ് ആകെ പരിശോധിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന സ്കൂളുകളും കോളെജുകളും കഴിഞ്ഞ മാസമാണ് തുറന്നത്. കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം സ്കൂളുകളുടെ പ്രവർത്തനമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. മലപ്പുറത്ത് സ്കൂളിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.

 • കുട്ടികള്‍ തമ്മിൽ രണ്ട് മീറ്റര്‍ ശാരീരി അകലം പാലിക്കണം. ഇതിനായി ആവശ്യമെങ്കില്‍ മറ്റു ക്ലാസ്റൂമുകള്‍ കൂടി ഉപയോഗപ്പെടുത്തണം.
 • കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍), രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ക്വാറന്‍റൈനില്‍ ഉള്ളവര്‍, കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കു ശേഷം മാത്രമേ സ്കൂളുകളില്‍ ഹാജരാകുവാന്‍ പാടുള്ളൂ.
 • സ്കൂള്‍ പരിസരം, ഫര്‍ണിച്ചറുകള്‍, സ്റ്റേഷനറി, സ്റ്റോര്‍ റൂം, വാട്ടര്‍ടാങ്ക്, അടുക്കള, സ്കൂള്‍ കാന്‍റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം.
 • കോവിഡ് 19 – നൊപ്പം ജലജന്യരോഗങ്ങളും കണ്ടുതുടങ്ങിയിട്ടുള്ളതിനാല്‍ കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും ബ്ലീച്ചിങ്ങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.പ്രാഥമ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം.
 • പഴയ ഭക്ഷണ സാധനങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കി പുതിയവ ഉപയോഗിച്ച് മാത്രം ഭക്ഷണം ഉണ്ടാക്കണം.
 • സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍തെര്‍മോമീറ്റര്‍,സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കണം.
 • കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം കുട്ടികള്‍ ക്ലാസ്സുകളില്‍ ഇരിക്കേണ്ടത്. സ്റ്റാഫ് റൂമിലും അധ്യാപകര്‍ക്ക് നിശ്ചിത അകലം പാലിച്ച് കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.
 • സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്റൂമിന് പുറത്ത്, സ്കൂള്‍ ബസ് തുടങ്ങിയ ഇടങ്ങളില്‍ പതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
 • കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്റൂം തുടങ്ങിയ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകള്‍ വരുത്തണം.
 • കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം.
 • സ്കൂള്‍ വാഹനത്തിനുള്ളിലും മറ്റ് വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുക. സ്കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് തെര്‍മല്‍ സ്ക്രീനിംഗ് നടത്തണം.വാഹനങ്ങള്‍ക്കുള്ളില്‍ മാസ്ക് നിര്‍ബന്ധമാക്കണം. വാഹനത്തിന്‍റെ ജനാലകളില്‍ കര്‍ട്ടനുകള്‍ ഇടാതിരിക്കുക. എല്ലാ ജനാലകളും തുറന്നിടാന്‍ ശ്രദ്ധിക്കണം.
 • കോവിഡ് രോഗബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്ന അദ്ധ്യാപകര്‍ എന്നിവര്‍ പ്രസ്തുത വിവരം പ്രഥമാദ്ധ്യാപകരെ രേഖാമൂലം അറിയിക്കണം.അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ പ്രഥമധ്യാപകര്‍ സ്കൂളുകളില്‍ വരുത്തണം.
 • കുട്ടികളുടെ തിരക്ക് ഒഴിവാക്കുന്നതിനായി സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം. ഓരോ സ്കൂളിലെയും സാഹചര്യം കണക്കിലെടുത്ത് സ്കൂള്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിന് നേതൃത്വം നല്‍കുക. ഓരോ ഷിഫ്റ്റിലും എത്തിച്ചേരുന്ന കുട്ടികള്‍, എത്തിച്ചേരേണ്ട അധ്യാപകര്‍, റിവിഷന്‍ നടത്താനുദ്ദേശിക്കുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച വ്യക്തത സ്കൂള്‍തലത്തില്‍ ഉണ്ടാകണം.
 • രക്ഷകര്‍ത്താക്കളുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഇക്കാര്യം മുന്‍കൂട്ടി രക്ഷകര്‍ത്താക്കളെ അറിയിക്കണം.
 • എല്ലാ സ്കൂളുകളിലും പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ സ്കൂള്‍ കോവിഡ് സെല്‍ രൂപീകരിക്കേണ്ടതും കോവിഡ് സെല്ലില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍നിന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് (ജെ.പി.എച്ച്.എന്‍) എന്നിവര്‍ ഉണ്ടായിരിക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 guidelines for school operations in kerala

Next Story
6075 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 5948 പേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com