Latest News

എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും

രാവിലെ ഏഴ് മണി മുതല്‍ 11 വരെ ചെറുകിട വ്യാപാരികള്‍ക്കും 11 മുതല്‍ വൈകുന്നേരം ഏഴ് വരെ ഉപഭോക്താക്കള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ അനുമതി

ernakulam market closing, broad way closing, kochi covid, ernakulam covid, ernakulam market, covid-19, corona virus, kochi, broad way, kochi news, കൊച്ചി, കൊറോണ, കോവിഡ്, ബ്രോഡ് വേ, മാർക്കറ്റ്, എറണാകുളം മാർക്കറ്റ്, എറണാകുളം മാർക്കറ്റ് അടച്ചു, ബ്രോഡ് വേ അടച്ചു, എറണാകുളം, എറണാകുളം കോവിഡ്, കൊച്ചി കോവിഡ്, സമ്പർക്ക വ്യാപനം, കൊച്ചി സമ്പർക്ക വ്യാപനം, ie malayalam, ഐഇ മലയാളം
ഫോട്ടോ: നിതിൻ കൃഷ്ണൻ

എറണാകുളം: കോവിഡ് രോഗ ബാധയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനം. 20 ദിവസങ്ങള്‍ക്കുശേഷമാണ് മാര്‍ക്കറ്റ് തുറക്കുന്നത്. 50 ശതമാനം കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്.

നാളെ മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള സംസ്ഥാന വ്യാപാരി, വ്യവസായി സമിതിയുടെ എറണാകുളം സിറ്റി യൂണിറ്റ് സെക്രട്ടറി എസ് സുള്‍ഫിക്കര്‍ അലി പറഞ്ഞു. വ്യാപാരികളും ജില്ലാ ഭരണകൂടവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്. തീരുമാനം. ജൂണ്‍ അവസാന വാരം മുതല്‍ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. കേരളത്തിലെ പ്രധാന മൊത്തവ്യാപാര മാര്‍ക്കറ്റാണ് നാളെ മുതല്‍ വീണ്ടും സജീവമാകുന്നത്.

എല്ലാ കടകളിലും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കടയുടമയ്ക്കാണ്.

കൈകള്‍ കഴുകി ശുചീകരിക്കുന്നതിന് പ്രത്യേകം സ്ഥലം ലഭ്യമാക്കണം. അല്ലെങ്കില്‍ സാനിറ്റൈസറുകള്‍ കടയില്‍ സൂക്ഷിക്കണം. മാര്‍ക്കറ്റിനുള്ളില്‍ മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിക്കുകയില്ല.

Read Also: രോഗ വ്യാപനമില്ല, എറണാകുളം മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍

ഓരോ മാര്‍ക്കറ്റിലേക്കുമുള്ള പ്രവേശന, ബഹിര്‍ഗമന കവാടങ്ങള്‍ തിരിച്ചിട്ടുണ്ട്. ബാക്കിയുള്ള എല്ലാ കവാടങ്ങളും അടയ്ക്കും. കൂടാതെ, പാര്‍ക്കിങ് മേഖലയും തിരിച്ചു.

കേരളത്തിന് പുറത്തു നിന്നും വരുന്ന ലോറികളിലെ സാധനങ്ങള്‍ ഇറക്കുന്നതിന് രാവിലെ നാല് മുതല്‍ ഏഴ് മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ 11 വരെ ചെറുകിട വ്യാപാരികള്‍ക്കും 11 മുതല്‍ വൈകുന്നേരം ഏഴ് വരെ ഉപഭോക്താക്കള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്.

എല്ലാ ദിവസവും രോഗാണുമുക്തി വരുത്തണം. തുറക്കുന്ന കടകളുടെ വിവരങ്ങള്‍ നേരത്തെ അധികൃതര്‍ക്ക് നല്‍കണം. പട്ടികയിലുള്ള കടകളാണ് തുറന്നിരിക്കുന്നതെന്ന് പൊലീസ് ഉറപ്പ് വരുത്തും.

Read Also: എറണാകുളം മാര്‍ക്കറ്റ്‌, ബ്രോഡ്‌വേ കണ്ടൈന്‍മെന്റ് സോണ്‍: ബാധിക്കുന്നത് സംസ്ഥാനത്തെ വ്യാപാര മേഖലയെ

ലോറി ഡ്രൈവര്‍മാര്‍ തദ്ദേശീയരുമായി ഇടപഴകരുത്. അവര്‍ വാഹനത്തിനുള്ളില്‍ കഴിയണം. ഡിസ്‌പോസിബിള്‍ പ്ലേറ്റുകളിലും ഗ്ലാസുകളിലും ഡ്രൈവര്‍മാര്‍ക്കുള്ള ആഹാരം കടയുടമകള്‍ക്ക് നല്‍കാം. അവശിഷ്ടം ശേഖരിച്ച് നശിച്ചുവെന്ന് ഉറപ്പ് വരുത്തണം.

മാര്‍ക്കറ്റിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്കു മാത്രമായി ടോയ്‌ലെറ്റ് സൗകര്യം ഏര്‍പ്പെടുത്തണം. സാധനം ഇറക്കി കഴിഞ്ഞ ഉടന്‍ തന്നെ ലോറികള്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്ത് പോയി കേരളം വിടേണ്ടതാണ്. ലോഡുമായി തിരിച്ചു പോകേണ്ട വാഹനമാണെങ്കില്‍ ഡ്രൈവര്‍ക്ക് പൊലീസ് വിശ്രമിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

മാര്‍ക്കറ്റില്‍ പച്ചക്കറി-പലചരക്ക് മൊത്തവ്യാപാരം നടക്കുന്നതിന് സമീപത്തെ സ്ട്രീറ്റിലെ കടകളിലെ ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ അവസാനം ജില്ലാ ഭരണകൂടം മാര്‍ക്കറ്റ് അടച്ചത്. ഈ ഭാഗത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങള്‍ ഇരിക്കുന്ന പ്രദേശമാണ് ആദ്യം ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചത്. എന്നാല്‍, സമൂഹ വ്യാപനത്തിലേക്ക് പോകുമെന്ന ഭീതിയെ തുടര്‍ന്ന് മാര്‍ക്കറ്റ് മുഴുവന്‍ അടയ്ക്കാന്‍ തീരുമാനമെടുത്തു. മൂന്നാഴ്ച്ചയ്ക്കുശേഷമാണ് മാര്‍ക്കറ്റ് തുറക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 guidelines for opening shops in ernakulam market

Next Story
സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ 519 പേർക്ക്; സ്ഥിതി ഗുരുതരംcorona virus, covid 19, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com