scorecardresearch

പേന പങ്കിടരുത്, ഉമിനീര്‍ തൊട്ട് പണമെണ്ണരുത്; വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം

author-image
WebDesk
New Update
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,500 കടന്നു: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. രോഗവ്യാപനം തടയുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സാമൂഹിക അകലം പാലിക്കുന്നതിനും ശ്വസന ശുചിത്വം പാലിക്കുന്നതിനും മറ്റുമുള്ള നിര്‍ദ്ദേശങ്ങളാണുള്ളത്.

Advertisment

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കണം. ബോര്‍ഡില്‍ എട്ട് നിര്‍ദ്ദേശങ്ങളാണ് എഴുതി പ്രദര്‍ശിപ്പിക്കേണ്ടത്.

നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌:

(1) പനി, ചുമ, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങളുള്ള ജീവനക്കാര്‍, ഉപഭോക്താവ് സ്ഥാപനത്തില്‍ പ്രവേശിക്കരുത്. അവര്‍ ദിശയുമായി ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആരോഗ്യ പരിരക്ഷ തേടുകയും വേണം.

(2) സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിന് മുമ്പും പുറത്തു പോകുമ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ ശുചിയാക്കണം. കൂടാതെ സ്ഥാപനത്തില്‍ കഴിയുന്ന സമയം ഇടയ്ക്കിടെ കൈ ശുചിയാക്കണം.

Advertisment

(3) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാത്തവരെ കടയില്‍ പ്രവേശിപ്പിക്കരുത്.

(4) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.

Read Also: വെെദ്യുതി ബിൽ വർധനവ്: കെഎസ്‌ഇബിയോട് വിശദീകരണം തേടി ഹെെക്കോടതി

(5) സ്ഥാപനത്തിലുള്ളില്‍ ഒരാളും മറയില്ലാതെ ചുമയ്ക്കുകയോ തുമ്മുകയോ അരുത്. വായയും മൂക്കും മൂടി നല്ല ശ്വസന ശുചിത്വം പാലിക്കണം. കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.

(6) ജീവനക്കാരും ഉപഭോക്താക്കളും 10 വയസ്സിന് താഴെയുള്ള കുട്ടികളെ സ്ഥാപനത്തിലേക്ക് കൊണ്ടുവരരുത്.

(7) 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ദുര്‍ബലരായ വ്യക്തികളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.

(8) ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ചും സമീപത്തുള്ള സ്വയം സേവന കിയോസ്‌കുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.

ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം

സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിന് അടുത്ത് പ്രവര്‍ത്തന സമയം മുഴുവന്‍ സാനിറ്റൈസര്‍, ലിക്വിഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമാക്കണം.

ജീവനക്കാരും ഉപഭോക്താക്കളും പ്രവര്‍ത്തി സമയങ്ങളില്‍ മാസ്‌ക് ധരിക്കണം.

സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങളുടെ വിസ്തൃതിയ്ക്ക് അനുസരിച്ച് പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.

തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ്, ക്യൂ സംവിധാനം ഉപയോഗിക്കണം.

സ്ഥാപനങ്ങളിലെ കാത്തിരിപ്പ് സ്ഥലത്ത് ഉപഭോക്താക്കള്‍ക്ക് മതിയായ വായു സഞ്ചാരവും സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തണം.

സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തുന്നതിന് അടച്ച ക്യാബിനുകള്‍ ഉപയോഗിക്കുന്നത് ഒഴവാക്കുക.

Read Also: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

സാധ്യമാകുമെങ്കില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളോ സ്വയം സേവന കിയോസ്‌കുകളോ ഉപയോഗിക്കുവാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കണം.

സാധ്യമായ സ്ഥലങ്ങളില്‍ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ ആശയവിനിമയം നടത്തന്നതിന് ഇടയിലായി കണ്ണാടി, സുതാര്യമായ ഫൈബര്‍ കൊണ്ടുള്ള സ്‌ക്രീനുകള്‍ ഉപയോഗിക്കണം.

സ്ഥാപനങ്ങളിലെ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിടണം.

എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നുവെങ്കില്‍ മണിക്കൂറില്‍ ആറ് എയര്‍ കറന്റ് എക്‌സ്‌ചേഞ്ചുകളെങ്കിലും ഉറപ്പാക്കണം. എയര്‍ കണ്ടീഷനിംഗ് ഉപയോഗിക്കുമ്പോള്‍ കൂടി ജാലകങ്ങളും വാതിലുകളും ഇടയ്ക്കിടെ വായു സഞ്ചാരത്തിനായി തുറന്നിടണം. മുറിക്കുള്ളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിലും അന്തരീക്ഷാര്‍ദ്രത 40 മുതല്‍ 70 ശതമാനം വരെ ആയി നിലനിര്‍ത്തുന്ന വിധത്തില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കണം.

പ്രവര്‍ത്തി സമയങ്ങളിലുടനീളം ശുചിമുറി, അടുക്കള എന്നിവയിലുള്ള എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിക്കണം.

ചെറിയ രീതിയിലാണെങ്കിലും തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ള ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ജീവനക്കാര്‍ക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിങ് നടത്തുന്നുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം.

സാധ്യമെങ്കില്‍ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍ അല്ലെങ്കില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരത്തില്‍ തൊടാതെ ശരീരോഷ്മാവ് പരിശോധിക്കണം.

കൂടുതല്‍ സ്പര്‍ശനമേല്‍ക്കുന്ന വാതില്‍ പിടികള്‍, കൗണ്ടറുകള്‍, മേശകള്‍, കസേരകളുടെ കൈപ്പിടികള്‍, ഹാന്‍ഡ് റെയിലുകള്‍, പൊതുവായി ഉപയോഗിക്കുന്ന പേനകള്‍, ടച്ച് സ്‌ക്രീനുകള്‍ തുടങ്ങിയ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം ബ്ലീച്ചിങ് പൊടി ഉപയോഗിച്ചോ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂര്‍ ഇടവിട്ട് തുടച്ച് അണുവിമുക്തമാക്കണം.

പേന പങ്കിടുന്നത് ഒഴിവാക്കണം.

ജീവനക്കാര്‍ ഓരോ ഉപഭോക്താവിനോടും ഇടപെട്ടശേഷം, സാധനങ്ങള്‍ കൈമാറിയ ശേഷം, പണമിടപാടിനുശേഷം, കൂടുതല്‍ സ്പര്‍ശനമേല്‍ക്കുന്നിടങ്ങളില്‍ തൊട്ടതിനുശേഷം കൈകള്‍ ശുചിയാക്കണം.

പണം കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ ഉമിനീര്‍ ഉപയോഗിച്ച് വിരലുകള്‍ നനച്ചു കൊണ്ട് പണം എണ്ണരുത്.

Read Also: പാക്കിസ്ഥാന്റെയോ ചൈനയുടേയോ ഭൂമിയല്ല, സമാധാനമാണ് ഇന്ത്യയ്ക്ക് വേണ്ടത്: നിതിൻ ഗഡ്കരി

സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ ഇ-വാലറ്റ്, യുപിഐ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പോലുള്ള കരസ്പര്‍ശമേല്‍ക്കാത്ത പണമിടപാട് രീതികള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം.

ഡിസ്‌പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും അനാവശ്യമായി സ്പര്‍ശിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.

കഴിയുന്നത്രയും ലിഫ്റ്റുകള്‍ ഒഴിവാക്കുക. ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് ലിഫ്റ്റ് ബട്ടണുകള്‍, എസ്‌കലേറ്റര്‍ ഹാന്‍ഡ് റെയിലുകള്‍ തുടച്ച് വൃത്തിയാക്കണം.

സ്ഥാപനങ്ങളില്‍ കുടിവെള്ളം, ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിള്‍ പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കണം.

Corona Virus Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: