Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷയ്ക്ക് തുറക്കാം; സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ ഇളവുകളും നിയന്ത്രണങ്ങളും ഇവയാണ്‌

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി ഉത്തരവിറക്കി

green zone, keralam

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കി. മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ കേന്ദ്രം നീട്ടിയത്. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനൊപ്പം കോവിഡ്-19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കുകയാണെന്ന് ചീഫ് സെക്രട്ടറി ടോംജോസ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കും.

ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ (കണ്ടയിന്‍മെന്റ് സോണുകളില്‍) നിലവിലെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഹോട്ട്‌സ്‌പോട്ടുള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളിലാണ് ഇത് സംബന്ധിച്ച ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡുകളിലും കൂടിച്ചേര്‍ന്ന് കിടക്കുന്ന വാര്‍ഡുകളിലും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

അനുവദിക്കാത്തവ

 1. പൊതുഗതാഗതം
 2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിക്കുന്നത് കഴിവതും ഒഴിവാക്കണം (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ)
  ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ സേവനങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ)
  ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍
 3. സിനിമ തിയേറ്ററുകള്‍, ആരാധനാലയങ്ങളില്‍ നിലവിലെ നിയന്ത്രണം തുടരും
 4. പാര്‍ക്കുകള്‍, ജിംനേഷ്യം, മദ്യഷാപ്പുകള്‍, മാളുകള്‍, ഹെയര്‍ സ്റ്റൈലിങ് ഷോപ്പുകള്‍ തുറക്കരുത്
 5. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പങ്കെടുക്കരുത്
 6. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം.
 7. അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫസുകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി മെയ് 17 വരെ പ്രവര്‍ത്തിക്കണം. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ അവധിയായിരിക്കും. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം.Read Also: ഫ്ലിപ്കാർട്ടിലും ആമസോണിലും അവശ്യ സാധനങ്ങളല്ലാത്ത ഉൽപ്പന്നങ്ങളും; ഓർഡർ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അനുവദിക്കുന്നവ

 1. ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ രാത്രി 2.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറ് ദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച ദിവസങ്ങളില്‍ എല്ലാ സോണുകളിലും പൂര്‍ണ ലോക്ക്ഡൗണായിരിക്കും. ഈ ദിവസം അനുവദനീയമായ കാര്യങ്ങള്‍ സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.
 2. ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളിലെ നിലവിലെ സ്ഥിതി തുടരും.
 3. ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്‌റ്റോറന്റുകള്‍ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്ന് പ്രവര്‍ത്തിക്കാം. നിലവിലെ സമയക്രമം പാലിക്കണം.
 4. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാം. ഇളവുകള്‍ ഗ്രീന്‍, ഓറഞ്ച് സോണുകള്‍ക്ക് മാത്രം ബാധകം.
 5. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ അനുവദിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം.സംസ്ഥാനത്ത് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്കും (കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. “സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രത്യേക അനുമതി ആവശ്യമില്ല.ഞായറാഴ്ച സമ്പൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റംസാന്‍ കാലമായതിനാല്‍ ഭക്ഷണം പാഴ്‌സല്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും,”അദ്ദേഹം പറഞ്ഞു”കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടില്ല. ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. കണ്ടെയ്ന്‍മെന്റ് സോണിലാണ് കര്‍ക്കശമായ നിയന്ത്രണമുണ്ടാകുക. റെഡ് സോണിലായാല്‍ പോലും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ റോഡുകള്‍ അടച്ചിടേണ്ടതില്ല. ഓറഞ്ച് സോണിനും ഇതുതന്നെയാണ് ബാധകം. നിബന്ധനകള്‍ക്കു വിധേയമായി ഇവിടങ്ങില്‍ വാഹനഗതാഗതം അനുവദിക്കും,” പക്ഷേ പൊതുഗതാഗതം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  കോവിഡ് രോഗബാധ ചില പ്രത്യേക വിഭാഗങ്ങളില്‍ സവിശേഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കണക്കിലെടുത്തുള്ള ഇടപെടലുകള്‍ ആവശ്യമാണ്. അതിനായി പ്രായമായവര്‍, കിഡ്‌നി, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗബാധിതര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.

  അതിനായി വീട്ടുകാരെ ബോധവത്ക്കരിക്കുന്നതിന് എല്ലാ വീട്ടിലും ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ സന്ദേശങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനവും ബോധവല്ക്കരണവും ഉറപ്പാക്കണം.

  ഇതിനായി സര്‍ക്കാര്‍ പൊതുവില്‍ തീരുമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി പ്രാദേശിക മോണിറ്ററിംഗ് സമിതികള്‍ രൂപീകരിച്ച് ചുമതലകള്‍ നിശ്ചയിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണം.
  സമിതിയില്‍ റസിഡന്‍സ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്റെ പ്രതിനിധി, അല്ലെങ്കില്‍ പ്രദേശത്തെ നാട്ടുകാരുടെ രണ്ട് പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍, പോലീസ് എസ്.ഐ, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, ചാര്‍ജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിനിധി, അംഗന്‍വാടി ഉണ്ടെങ്കില്‍ അതിലെ ടീച്ചര്‍, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ എന്നിവര്‍ അംഗങ്ങളാകും.
  ഈ മോണിറ്ററിംഗ് സമിതി വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും മറ്റും കാര്യത്തില്‍ പ്രത്യേക കരുതല്‍ എടുക്കുന്നെന്ന് ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ളവര്‍ ഉള്ള വീടുകള്‍ പ്രത്യേകം കണക്കാക്കി ഈ വീടുകളില്‍ മോണിറ്ററിംഗ് സമിതിയുടെ ഒരാള്‍ എല്ലാ ദിവസവും സന്ദര്‍ശിക്കണം.

  ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡോക്ടര്‍മാരുടെ പ്രത്യേക ചുമതല ഉണ്ടാവണം. ഡി.എം.ഒ ഇതിന്റെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്യണം. ഇക്കാര്യങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തണം.

  ടെലിമെഡിസിന്‍ ഏര്‍പ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നേരത്തെ ആസൂത്രണം ചെയ്യണം. ടെലിമെഡിസിന്‍ സംവിധാനത്തില്‍ ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പൂര്‍ണവിവരം ഇത്തരം വീടുകളിലും എത്തിക്കാന്‍ നടപടി സ്വീകരിക്കണം. ഡോക്ടര്‍മാരുമായുള്ള ആശയവിനിയമത്തില്‍ ഡോക്ടര്‍ക്ക് രോഗിയെ കാണണമെന്ന് തോന്നിയാല്‍ വീട്ടിലേക്ക് പോകാന്‍ പി.എച്ച്.സികള്‍ വാഹന സൗകര്യം ഒരുക്കണം. ഓരോ പഞ്ചായത്തിലും ഒരു മൊബൈല്‍ ക്ലിനിക്ക് സംവിധാനം ഒരുക്കണം. ഈ സംവിധാനത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഒന്നിച്ചുണ്ടാവുമെന്ന് ഉറപ്പാക്കണം.

GO Ms 86 GAD കോവിഡ്-19 വ്യ… by Express Web on Scribd

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 green zone relaxations in kerala

Next Story
അതിർത്തിയിൽ സർവത്ര പ്രശ്നം; സർക്കാർ പ്രവർത്തനങ്ങളിൽ ഏകോപനമില്ല: ചെന്നിത്തലAK Antony,എകെ ആന്‍റണി, Ramesh Chennithala,രമേശ് ചെന്നിത്തല, Congress,കോണ്‍ഗ്രസ്, Chennithala, Antony, KPCC, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express