കൊച്ചി: കോവിഡ് ബാധിതമേഖലകളിൽ നിന്നു പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നു പുറപ്പെട്ട ഐഎൻഎസ് ജലാശ്വ ഇന്ന് കൊച്ചി തുറമുഖത്തെത്തി. മാലിദ്വീപില്‍ നിന്നുള്ളവരെയാണ് ഓപ്പറേഷന് സമുദ്ര സേതു എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കപ്പലില്‍ കൊണ്ടുവന്നത്. 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ മാലിയിൽ നിന്നു പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കപ്പൽ മാലിയിൽ നിന്നു പുറപ്പെട്ടത്. ഇന്നു രാവിലെ 9.30 ഓടെ കപ്പൽ കൊച്ചിയിലെത്തി.

കൊച്ചി തുറമുഖത്ത് പ്രവാസികളെ സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയായി. ജലാശ്വയിൽ എത്തിയ എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പരിശോധനകൾ നടത്തുക. 698 പേരില്‍ 595 പേര് പുരുഷന്മാരും 103 സ്ത്രീകളും ആണ്. ഇവരെക്കൂടാതെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്. പ്രവാസികളെ സ്വീകരിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രില്ലുകൾ നടത്തിയിരുന്നു.
Read Also: വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ വിവരം അറിയും; ലിജുവിനോട് അൻവർ
മൂന്നു ക്ലസ്റ്ററുകളായാണ് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യാത്രക്കിടയിൽ കോവിഡ് ലക്ഷണം കാണിച്ചവരെ കൊച്ചിയിലെത്തിയാൽ ഉടൻ തന്നെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കും. സുരക്ഷ വസ്ത്രങ്ങള്‍ ധരിച്ച പൊലീസുകാരുടെ സഹായത്തോടു കൂടി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശേരി മെഡിക്കല്‍ കോളജിലേക്കുമായിരിക്കും ഇവരെ പരിശോധനയ്ക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുന്നത്. കോവിഡ് ഇതര രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. യാതൊരു തരത്തിലുമുള്ള രോഗലക്ഷണമില്ലാത്തവര്‍ക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റും. യാത്രക്കാരുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റുകൾ ഉറപ്പാക്കിയിട്ടുണ്ട്.
Horoscope of the Week (May 10 -a May 16 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാത്രക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐഎൻഎസ് മഗർ എന്ന കപ്പൽ കൂടി മാലിദ്വീപിൽ എത്തുന്നുണ്ട്.