scorecardresearch
Latest News

എറണാകുളം മാര്‍ക്കറ്റ്‌, ബ്രോഡ്‌വേ കണ്ടൈന്‍മെന്റ് സോണ്‍: ബാധിക്കുന്നത് സംസ്ഥാനത്തെ വ്യാപാര മേഖലയെ

കേരളത്തിന്റെ മൊത്തവ്യാപാര വിപണിയാണ് എറണാകുളം മാര്‍ക്കറ്റ്. ഈ മാര്‍ക്കറ്റ് കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് അടച്ചിടുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കു നീക്കത്തെ സാരമായി ബാധിക്കും

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, community spread, kochi broadway, കൊച്ചി ബ്രോഡ് വേ, ernakulam market shutdown, ernakulam market lockdown, എറണാകുളം മാര്‍ക്കറ്റ്, containment zone, കണ്ടൈന്‍മെന്റ് സോണ്‍, impact on economy, സാമ്പത്തികാഘാതം, iemalayalam, ഐ ഇ മലയാളം

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എറണാകുളം മാര്‍ക്കറ്റും ബ്രോഡ്‌വേ അടക്കമുള്ള പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിടുന്നത് കേരളത്തിലെ വ്യാപാര മേഖലയാകെ ബാധിക്കും. ജില്ലയിലെ പച്ചക്കറി, പലചരക്കു വിതരണവും പൂര്‍ണമായും സ്തംഭിച്ചേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്തെ ആദ്യ മൊത്തവിതരണ കച്ചവട കേന്ദ്രമാണ് എറണാകുളത്തെ മാര്‍ക്കറ്റും ബ്രോഡ്‌വേ മേഖലയും. ഇപ്പോള്‍ സംസ്ഥാനത്ത് മറ്റ് ഭാഗങ്ങളിലും മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും എറണാകുളത്തിന്റെ പ്രതാപം നഷ്ടമായിട്ടില്ല.

Read More: കൊച്ചി നഗരകേന്ദ്രം കോവിഡ് ഭീഷണിയിൽ; എറണാകുളം മാർക്കറ്റും ബ്രോഡ്‌വേയും കണ്ടൈന്‍മെന്റ് സോൺ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ ഇവിടെ വന്ന് തുണിത്തരങ്ങള്‍, റെഡി മെയ്ഡ് ഗാര്‍മെന്റ്സ്, സ്റ്റേഷണറി, ഇരുമ്പുരുക്ക് ഉല്‍പന്നങ്ങള്‍, സാനിറ്ററി വെയേഴ്‌സ്, ഇലക്ട്രിക്കല്‍, ഫാന്‍സി, ചെരിപ്പ് തുടങ്ങിയ ചരക്കുകള്‍ വാങ്ങുന്നുണ്ടെന്ന് വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായ സുള്‍ഫിക്കര്‍ അലി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. അതിനാല്‍ സംസ്ഥാനത്തിന്റെ വ്യാപാര മേഖലയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയ്‌ക്കെല്ലാമുള്ള പ്രത്യേകം മാര്‍ക്കറ്റുകള്‍ കണ്ടൈന്‍മെന്റ് സോണില്‍പ്പെടുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുവേ വ്യാപാരം കുറവാണെന്നും 30 ശതമാനം വ്യാപാരം മാത്രമേ നടക്കുന്നുള്ളൂവെന്നും സുള്‍ഫിക്കര്‍ അലി പറഞ്ഞു. ലോക്ക്ഡൗണില്‍ പൂര്‍ണമായും അടഞ്ഞു കിടന്ന ഈ മേഖല ഇളവുകള്‍ ലഭിച്ച് തുറന്ന് സാധാരണ നില കൈവരിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ.

എറണാകുളം മാര്‍ക്കറ്റില്‍ 350-ല്‍ പരം തുണിയുടെ മൊത്തവ്യാപാര കേന്ദ്രങ്ങളുണ്ടെന്നും അവിടെ ദിവസവും 50 കോടി രൂപയില്‍ അധികം കച്ചവടം നടക്കുന്നുണ്ടെന്നും ദീര്‍ഘകാലമായി പ്രസ് ക്ലബ് റോഡില്‍ പുസ്തക വ്യാപാരം നടത്തുന്ന സിഐസിസി ജയചന്ദ്രന്‍ പറഞ്ഞു.

“കേരളത്തിലെ ചെറുകിട വ്യാപാരികള്‍ ഇവിടെ വന്നാണ് വസ്ത്രങ്ങള്‍ വാങ്ങുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പകുതിയും എറണാകുളത്താണ്. അതിന്റെ പകുതി വ്യാപാരം ബ്രോഡ് വേ, മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ബേക്കറി ഭക്ഷണ സാധനങ്ങളും പച്ചക്കറിയും മുതല്‍ ഇരുമ്പും ടെക്‌സ്റ്റൈല്‍സുമെല്ലാം ഇവിടെ വില്‍ക്കുന്നുണ്ട്. ദിവസവും 200 ഓളം ലോറികളാണ് ചരക്കുമായി എത്തുന്നത്. കൂടാതെ, 80,000-ത്തോളം ആളുകള്‍ ദിവസവും ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തുന്നുണ്ട്. ഒരാള്‍ മിനിമം രണ്ട് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങും. രോഗ വ്യാപന തോത് കൂടുകയും വ്യാപാരം കൂടുതല്‍ ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്യേണ്ടി വരുന്നത് വലിയ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാകുക. രണ്ട് ദിവസത്തേക്കുള്ള സാധനങ്ങളാണ് സാധാരണ ഇവിടെ സ്റ്റോക്ക് ചെയ്യാറുള്ളത്. അതിനാല്‍ അടച്ചിടേണ്ടി വരുന്ന ദിവസങ്ങളിലെ നഷ്ടം കണക്കാക്കാന്‍ പറ്റുന്നതിലും കൂടുതലാണ്. തൊഴില്‍ നഷ്ടവും അതുപോലെയുണ്ടാകും,” ജയചന്ദ്രന്‍ പറഞ്ഞു.

ernakulam market closing, broad way closing, kochi covid, ernakulam covid, ernakulam market, covid-19, corona virus, kochi, broad way, kochi news, കൊച്ചി, കൊറോണ, കോവിഡ്, ബ്രോഡ് വേ, മാർക്കറ്റ്, എറണാകുളം മാർക്കറ്റ്, എറണാകുളം മാർക്കറ്റ് അടച്ചു, ബ്രോഡ് വേ അടച്ചു, എറണാകുളം, എറണാകുളം കോവിഡ്, കൊച്ചി കോവിഡ്, സമ്പർക്ക വ്യാപനം, കൊച്ചി സമ്പർക്ക വ്യാപനം, ie malayalam, ഐഇ മലയാളം
അടച്ചിടുന്ന പ്രദേശങ്ങള്‍

 

Read Also: അൺലോക്ക് രണ്ടാം ഘട്ടവും പുതിയ അടച്ചിടലുകളും: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

വടക്ക്  സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ തെക്ക് വശത്ത് പ്രസ്സ് ക്ലബ് റോഡ് വരെയുള്ള ഭാഗങ്ങള്‍ അടയ്ക്കാനാണ് കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഒരാഴ്ച്ചത്തേക്കാണ് പ്രദേശം അടച്ചിരുന്നത്. എന്നാല്‍ രോഗ വ്യാപന നിരക്ക് അനുസരിച്ച് തുടര്‍ന്നുള്ള തീരുമാനമെടുക്കും.

മാര്‍ക്കറ്റ് റോഡ്, ബ്രോഡ്‌വേ, ജ്യൂ സ്ട്രീറ്റ്, ക്ലോത്ത് ബസാര്‍ റോഡ്, മര്‍ച്ചന്റ്‌സ് റോഡ്, മുസ്ലിം സ്ട്രീറ്റ്, പ്രസ് ക്ലബ് റോഡ് എല്ലാം ബുധനാഴ്ച്ച രാത്രി 12 മണി മുതല്‍ ഏഴ് ദിവസത്തേക്ക് അടച്ചു.

ആദ്യ രോഗിയെ കണ്ടെത്തിയ സ്ഥലത്തിന്റെ നൂറ് മീറ്റര്‍ ചുറ്റളവ് കഴിഞ്ഞ ദിവസം കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ആ രോഗിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ക്കും രോഗം  ബാധിച്ചതിനെ തുടര്‍ന്നാണ് മേഖല മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച്ച ഒരാള്‍ക്കും ചൊവ്വാഴ്ച്ച നാലു പേര്‍ക്കുമാണ് ഈ മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച്ച രോഗം ബാധിച്ച ഡ്രൈവറില്‍ നിന്നും മൂന്നു പേരിലേക്ക് പകരുകയായിരുന്നു.

Read Also: മുതിർന്ന നേതാക്കളെല്ലാം എനിക്കൊപ്പം; ജോസിനെ തള്ളി ജോസഫ്

എറണാകുളത്തെ പച്ചക്കറിയുടേയും പലചരക്കിന്റേയും പ്രധാന ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ കണ്ടൈന്‍മെന്റ് സോണിലാണ് വരുന്നതെന്ന് സുള്‍ഫിക്കര്‍ അലി പറയുന്നു.

“അതിനാല്‍ ജില്ലയിലെ പച്ചക്കറി, പലചരക്ക് വ്യാപാരത്തെ കാര്യമായി ഇത് ബാധിക്കും. മറ്റു പ്രദേശങ്ങളില്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുമെന്ന് വരും ദിവസങ്ങളിലേ പറയാനാകൂ. കാരണം, ലോക്ക്ഡൗണിന്റെ സമയത്ത് പഴം-പച്ചക്കറി, പലചരക്ക് മാര്‍ക്കറ്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അതുപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവ രണ്ടും അവശ്യ വസ്തുക്കള്‍ ആയതിനാല്‍ വിട്ടുവീഴ്ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”

ernakulam market closing, broad way closing, kochi covid, ernakulam covid, ernakulam market, covid-19, corona virus, kochi, broad way, kochi news, കൊച്ചി, കൊറോണ, കോവിഡ്, ബ്രോഡ് വേ, മാർക്കറ്റ്, എറണാകുളം മാർക്കറ്റ്, എറണാകുളം മാർക്കറ്റ് അടച്ചു, ബ്രോഡ് വേ അടച്ചു, എറണാകുളം, എറണാകുളം കോവിഡ്, കൊച്ചി കോവിഡ്, സമ്പർക്ക വ്യാപനം, കൊച്ചി സമ്പർക്ക വ്യാപനം, ie malayalam, ഐഇ മലയാളം
ഫയല്‍ ഫോട്ടോ: നിതിൻ കൃഷ്ണൻ

അതേസമയം, ബുധനാഴ്ച്ച പച്ചക്കറി വ്യാപാരം മറൈന്‍ ഡ്രൈവ് മൈതാനത്തില്‍ നടത്തി. ഒരു ദിവസത്തേക്ക് പച്ചക്കറി വില്‍പന മറൈന്‍ ഡ്രൈവ് മൈതാനത്ത്  നടത്താനാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഇന്നത്തേക്കുള്ള പച്ചക്കറികളുമായി ലോറികള്‍ ചൊവ്വാഴ്ച്ച കൊച്ചിയിലേക്ക് തിരിച്ചു കഴിഞ്ഞത് കൊണ്ടാണ് അതെന്നും സുള്‍ഫിക്കര്‍ പറയുന്നു.

ബാക്കിയുള്ള ദിവസത്തേക്കുള്ള ക്രമീകരണം പിന്നീട് ആലോചിക്കാമെന്നാണ് വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. പച്ചക്കറി മാര്‍ക്കറ്റെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ മുന്നിലെ രോഗ വ്യാപന അനുഭവങ്ങളെ മുന്‍നിര്‍ത്തി അത് സാധിക്കില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യാപാരികളോട് പറഞ്ഞതെന്ന് സുള്‍ഫിക്കര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് പച്ചക്കറി വരുന്നത്. 25-ല്‍ അധികം ലോഡ് പച്ചക്കറികളാണ് വരുന്നത്.

പൊതുസമൂഹത്തിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം അംഗീകരിക്കുകയേ വഴിയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ആലുവ മണപ്പുറം നടപ്പാലം അഴിമതി അന്വേഷണം; മലക്കം മറിഞ്ഞ് സർക്കാർ

സമൂഹ വ്യാപനത്തിന്റെ തുടക്കമായിരിക്കുമെന്ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന്‌ വിപിന്‍ കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ  കെ എം വിപിന്‍  ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“കോടികളുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ സിരകേന്ദ്രമാണ് എറണാകുളം മാര്‍ക്കറ്റ്. 18- ഓളം റോഡുകള്‍ക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ഈ മേഖലയില്‍ ലോക്ക്ഡൗണിനുശേഷം റെഡി ക്യാഷ് കൊടുത്തുള്ള വ്യാപാരം മാത്രമാണ് നടന്നിരുന്നതെന്നും അത് വ്യാപാരികള്‍ക്ക് ഗുണകരമായിരുന്നു,”   വിപിന്‍  പറഞ്ഞു.

“ഒരു മാസത്തെ ലോക്ക്ഡൗണിനുശേഷം വ്യാപാരം പുനരാരംഭിച്ച് പച്ചപിടിച്ച് വരുന്ന സമയമായിരുന്നു. കടം പറഞ്ഞുള്ള വ്യാപാരം ഇപ്പോള്‍ നടക്കുന്നില്ല. റംസാന്‍, ഈസ്റ്റര്‍ വ്യാപാരം നഷ്ടമായി,” ഇനിയിപ്പോള്‍ ഓണത്തിനുള്ള വ്യാപാരവും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

“വ്യാപാരികള്‍ക്ക് മാത്രമല്ല നഷ്ടം വരുന്നത്. സര്‍ക്കാരിനും നഷ്ടമാണ്. ജോലികള്‍ നഷ്ടമാകുന്നു. ജി എസ് ടി മൂലം 50 ശതമാനം വരുമാനമിടിവ് നേരിടുകയായിരുന്നു വ്യാപാരമേഖല. കൂനിന്‍മേല്‍ കുരുവായിട്ടാണ് കോവിഡ് വന്നത്. 90 ശതമാനം കടകളും വ്യാപാരികള്‍ വാടയ്‌ക്കെടുത്തതാണ്. വ്യക്തികള്‍, കോര്‍പറേഷന്‍, ജിസിഡിഎ എന്നിവരാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. വാടക കുറച്ച് നല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഉത്തരവ് കോര്‍പറേഷനില്‍ എത്തിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചില്ല. കട അടച്ചിട്ടിരുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സത്യവാങ് മൂലം നല്‍കണം. എന്നാലേ വാടകയിളവ് ലഭിക്കുകയുള്ളൂ,” വിപിന്‍ പറഞ്ഞു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ജില്ലാ കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്  വീഡിയോ കോൺഫറൻസിലുടെ യോഗത്തിൽ പങ്കെടുത്ത കൃഷി മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. കൺടൈൻമെൻറ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 ernakulam vegetable market broadway textile garments wholesale markets shutdown