പത്തനംതിട്ട: ശബരിമലയിൽ മാസപൂജയ്ക്ക് ഇത്തവണ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. ഭക്തരെത്തിയാൽ തടയാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആൾക്കൂട്ടം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയിൽ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തും.

Read Also: കൊറോണ: പിഎസ്‌സി പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് സർക്കാർ നൽകിയിട്ടുളളത്. ഇന്നു പുതുതായി 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 149 പേർ ആശുപത്രിയിലും 967 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഒന്നു മുതൽ 7 വരെയുളള ക്ലാസുകൾ മാർച്ച് മാസം അടച്ചിടാൻ തീരുമാനിച്ചു. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.