Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

Covid 19: രോഗലക്ഷണമുള്ളവർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

മാസ പൂജക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കും. ഈ പശ്ചാത്തലത്തിലാണ് ഭക്തർക്ക് ജാഗ്രത നിർദേശവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയിരിക്കുന്നത്

sabarimala, ie malayalam

ശബരിമല: സംസ്ഥാനത്ത് കോവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പിമായി ദേവസ്വം ബോർഡ്. രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ള ഭക്തർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചു. മാസ പൂജക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കും. ഈ പശ്ചാത്തലത്തിലാണ് ഭക്തർക്ക് ജാഗ്രത നിർദേശവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.

Also Read: Covid 19: പൊങ്കാല അര്‍പ്പിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കൊറോണ മുൻകരുതലിന്റെ ഭാഗമായി ആറ്റുകാൽ പൊങ്കാലക്ക് എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. 23 ഹെല്‍ത്ത് ടീമിനെ പെങ്കാല നടക്കുന്ന സ്ഥലങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും അഞ്ച് ബൈക്ക് ആംബുലന്‍സുകളും പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ സജ്ജമായിരിക്കും. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിംഗ് അടക്കം എടുക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമ്പര്‍ക്കത്തിലുള്ള ആളുകളെ കണ്ടെത്താന്‍ ഇത് എളുപ്പമായിരിക്കുമെന്നും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അവബോധം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

Also Read: Covid 19: ഈ 12 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് ഏറ്റവും ഒടുവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. അറിയിക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്ളപ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇറ്റലിയില്‍ നിന്നുമെത്തിയ കുടുംബം ഇക്കാര്യം മറച്ചുവച്ചതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശവുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്തെത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 devaswam board alert in sabarimala

Next Story
Covid 19: ഈ 12 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണംAirlines
The moderation of comments is automated and not cleared manually by malayalam.indianexpress.com