scorecardresearch

Latest News

കോവിഡ്-19 ഡാറ്റാ വിവാദം: എന്താണ് സ്‌പ്രി‌ങ്ക്‌ളർ? ആരാണ് റാഗി തോമസ്?

കോവിഡ് കാലത്തെ രാഷ്ട്രീയ വിവാദമായി മാറി ഡാറ്റാ കൈമാറ്റം

sprinklr, controversy, covid data collection, pinarayi vijayan, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സ്‌പ്രി‌ങ്ക്‌ളർ, റാഗി തോമസ് എന്നീ പേരുകള്‍ മലയാളികള്‍ കേട്ടു തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. കേരളത്തില്‍ കോവിഡ്-19 നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഈ കമ്പനിക്ക് നല്‍കുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ പേരുകള്‍ മലയാളികള്‍ക്ക് സുപരിചിതമായത്. റാഗി തോമസ് എന്ന മലയാളി അമേരിക്കയില്‍ സ്ഥാപിച്ച സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വിശലകനം ചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന കമ്പനിയാണ് സ്‌പ്രി‌ങ്ക്‌ളർ.

ഈ കമ്പനിക്ക് കോവിഡ്-19 വിവരങ്ങള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ്. വിവരങ്ങള്‍ നല്‍കുന്നതില്‍ ക്രമക്കേടുണ്ടെന്നും സൗജന്യമായി നല്‍കുന്ന വിവരങ്ങള്‍ കമ്പനി വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ സര്‍ക്കാരിന്റെ തന്നെ സംവിധാനങ്ങള്‍ ഈ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടായിട്ടും സര്‍ക്കാര്‍ സ്‌പ്രി‌ങ്ക്‌ളർക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കമ്പനി ഒരു പിആര്‍ ഏജന്‍സിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Read Also: സ്പ്രിങ്ക്‌ളർ: പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നാലെ വിവാദ ഉത്തരവ് തിരുത്തി സർക്കാർ

സ്‌പ്രി‌ങ്ക്‌ളർ പിആര്‍ ഏജന്‍സി അല്ലെന്നും കമ്പനിയുടെ സോഫ്റ്റ്‌വെയറിനോ സേവനത്തിനോ ഒരു പൈസയും കേരളം നല്‍കുന്നില്ലെന്നും ചെന്നിത്തലയ്ക്ക് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞു. കേരളം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പ്രവാസികള്‍ കേരളത്തെ ഉദാരമായി സഹായിക്കുന്നു. അങ്ങനെയൊരു സഹായമാണ് സ്‌പ്രി‌ങ്ക്‌ളർ നല്‍കുന്നത്. വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തുന്ന കോവിഡ് നിയന്ത്രണ പരിപാടികള്‍ എത്രമാത്രം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതു കൊണ്ടാണ് റാഗി തോമസ് സംസ്ഥാനത്തെ സഹായിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ ഒരു സോഫ്റ്റ്‌വെയര്‍ സേവനദാതാവ് കൂടിയാണ് ഈ കമ്പനിയെന്ന് വിശദീകരിച്ച മുഖ്യമന്ത്രി കമ്പനി ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നും പറഞ്ഞു.

കോവിഡ്-19 വിവരങ്ങള്‍ ചോരുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കും ഇതേ സേവനം കമ്പനി നല്‍കുന്നുണ്ടെന്നും ഇതൊരു വിഷയമായി എടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി.

സ്‌പ്രി‌ങ്ക്‌ളർ നല്‍കുന്ന സേവനം എന്താണ്?

കമ്പനികള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന പൊതുസംഭാഷണങ്ങളെ ശേഖരിച്ച് വിശകലനം ചെയ്ത് അതിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്‌പ്രി‌ങ്ക്‌ളർ നല്‍കുന്നുണ്ട്. ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരസ്യം, ഗവേഷണം, കരുതല്‍, ഇടപെടല്‍ എന്നിവ കമ്പനികള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് സ്‌പ്രി‌ങ്ക്‌ളർ തങ്ങളുടെ ലിങ്ക്ഡിന്‍ പേജില്‍ പറയുന്നു.

Read Also: ലോക്ക്ഡൗൺ സമയത്ത് ഭക്ഷണ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ന്യൂയോര്‍ക്കില്‍ 2009-ല്‍ റാഗി തോമസാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. ഇപ്പോള്‍, 16 രാജ്യങ്ങളിലായി 25 ഓഫീസുകളുള്ള കമ്പനിയില്‍ 1,900 ജീവനക്കാരുണ്ട്.

സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, സോഷ്യല്‍ കണ്ടന്റ് മാനേജ്‌മെന്റ്, സോഷ്യല്‍ കസ്റ്റമര്‍, റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, സോഷ്യല്‍ ക്യാപെയ്ന്‍ മാനേജ്‌മെന്റ്, സോഷ്യല്‍ മീഡിയ വിശകലനം, സോഷ്യല്‍ ഓഡിയന്‍സ് മാനേജ്‌മെന്റ്, സോഷ്യല്‍ റിപ്പോര്‍ട്ടിങ്, സോഷ്യല്‍ കോര്‍പറേറ്റ് ഗവണന്‍സ്, സോഷ്യല്‍ റിലേഷന്‍ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണ് തങ്ങളുടെ പ്രത്യേകതകളെന്ന് കമ്പനി പറയുന്നു.

സിസ്‌കോ, ഡെല്‍, വെര്‍ജിന്‍ അമേരിക്ക തുടങ്ങിയ പ്രമുഖ കമ്പനികള്‍ സ്‌പ്രി‌ങ്ക്‌ളറുടെ ആദ്യകാല ഉപഭോക്താക്കളായിരുന്നു. പിന്നീട് നൈക്കിയും മക്‌ഡൊണാള്‍ഡും ഈ നിരയിലെത്തി.

ശുഭാപ്തി വിശ്വാസക്കാരനായ റാഗി തോമസ്‌

സ്‌പ്രി‌ങ്ക്‌ളറുടെ സ്ഥാപകനും സിഇഒയുമായ റാഗി തോമസ് ലിങ്ക്ഡിനില്‍ സ്വയം വിശേഷിപ്പിക്കുന്നത് സ്വപ്‌നം കാണുന്നവന്‍, വിശ്വാസി, ശുഭാപ്തി വിശ്വാസക്കാരന്‍, സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്നവന്‍ എന്നാണ്. 2009-ല്‍ സ്ഥാപിച്ച കമ്പനി 2016-ല്‍ 1.8 ബില്യണ്‍ ഡോളര്‍ മൂല്യവുമായി യൂണികോണ്‍ പദവി സ്വന്തമാക്കിയിട്ടുണ്ട്.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ് ബിരുദമെടുത്ത അദ്ദേഹം ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും എംബിഎ ബിരുദവും നേടി.

Read Also: ‘പ്രതിരോധമാണ് പ്രതിവിധി’; പോരാട്ടം ഫലം കണ്ടു തുടങ്ങി, ജാഗ്രത വേണം: ആരോഗ്യമന്ത്രി

സ്വന്തം സംരംഭം തുടങ്ങുംമുമ്പ് അദ്ദേഹം ബിഗ് ഫൂട്ട് ഇന്ററാക്ടീവ് എന്ന ഇമെയില്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ സിടിഒ ആയി പ്രവര്‍ത്തിച്ചിരുന്നു. ബിഗ് ഫൂട്ടിനെ 2005-ല്‍ എപ്‌സിലോണ്‍ ഇന്ററാക്ടീവ് സര്‍വീസസ് ഏറ്റെടുത്തു. 2006 മുതല്‍ 2008 വരെ എപ്‌സിലോണിന്റെ പ്രസിഡന്റായിരുന്നുവെന്നും ക്രഞ്ച്‌ബേസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദം പുത്തരിയല്ല

തങ്ങളുടെ ബൗദ്ധിക സ്വത്ത് മോഷ്ടിച്ചുവെന്നാരോപിച്ച് സ്‌പ്രി‌ങ്ക്‌ളര്‍ക്കെതിരെ അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡിലെ ഓപല്‍ ലാബ്‌സ് എന്ന മാര്‍ക്കറ്റിങ് സാങ്കേതികവിദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി കേസ് കൊടുത്തിരുന്നു. 50 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരമാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017-ലാണ് നിയമനടപടി ആരംഭിച്ചത്. ഇതേതുടര്‍ന്ന് ഇരുകമ്പനികളും തമ്മിലെ പങ്കാളിത്തം വഷളായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 data contoversy ragy thomas sprinklr