scorecardresearch
Latest News

പത്തനംതിട്ടയില്‍ വിവാഹങ്ങള്‍ മാറ്റി വയ്ക്കാന്‍ നിര്‍ദ്ദേശം; ആധാര്‍ നടപടികളും നിര്‍ത്തി

രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

പത്തനംതിട്ട: ജില്ലയില്‍ പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം. 14 ദിവസത്തേക്ക് മാറ്റി വയ്ക്കാനാണ് നിര്‍ദ്ദേശം. വിനോദയാത്രകളും അനുവദിക്കില്ല. ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതും ഇവര്‍ 3000-ത്തോളം പേരുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൂടാതെ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബയോ മെട്രിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു.

കോവിഡ് 19 രോഗബാധ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പൊതുപരിപാടികള്‍ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ക്കും.

രോഗബാധിതരുടെ നില തൃപ്തികരം

കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണ്.

Read Also: കോവിഡ് 19: ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി

ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ എസൊലേഷനിലുള്ളത്. ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്പര്‍ക്കമുള്ള 150 പേരുണ്ട്. 58 പേര്‍ രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. 159 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. അകന്ന സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് അതത് സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഒരുക്കും.

70 ഐസൊലേഷന്‍ കിടക്കകള്‍, 40 വെന്റിലേറ്ററുകള്‍ എന്നിവ സജ്ജം

താഴെത്തട്ടില്‍ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നതായിരിക്കും. എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. നേരിട്ട് ഇടപഴകുന്നവര്‍, ആശുപത്രി ജീവനക്കാര്‍, രോഗികളെ പരിചരിക്കുന്നവര്‍ എന്നിവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയാകും.ഒരു തവണ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. മാസ്‌കിന് മെഡിക്കല്‍ സ്റ്റോറുകളില്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും. ജില്ലയിലെ അടഞ്ഞു കിടക്കുന്ന ആശുപത്രികള്‍ മുന്‍കരുതലെന്ന നിലയില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിന് എംപി, എംഎല്‍എമാരുടെ ഇടപെടലിലൂടെ ക്രമീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ 30 ഉം സ്വകാര്യ ആശുപത്രികളിലെ 40 ഉം അടക്കം 70 കിടക്കകള്‍ ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലായി 40 വെന്റിലേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Read Also: പനി ബാധിച്ച് ചികിത്സ തേടിയവിവരം അറിയിച്ചില്ല; റാന്നി സ്വദേശിയുടെ വാദം തള്ളി കലക്ടർ

രോഗബാധിതരെ മാനസികമായി തളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കരുത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം ആറിന് കളക്ടറേറ്റില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ഏഴിന് ബുള്ളറ്റിന്‍ ഇറക്കുകയും ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ സൈബര്‍ സെല്‍ നിരീക്ഷിക്കും. കോവിഡ് 19 ബോധവത്കരണത്തിനായി മൊബൈലുകളില്‍ ലഭിക്കുന്ന കോളര്‍ ടോണ്‍ സന്ദേശം മലയാളത്തില്‍ കേള്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

മരുന്നില്ലാത്തതിനാല്‍ പൂര്‍ണ വിശ്രമമാണ് കോവിഡ് 19നുള്ള പ്രതിവിധി. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോള്‍സെന്ററുകളില്‍ 24 മണിക്കൂറും സേവനം ലഭിക്കും. സഹായം ആവശ്യമുള്ളവര്‍ക്ക് ഈ നമ്പരുകളില്‍ വിളിക്കാം. രോഗികളുമായി അടുത്ത് ഇടപഴകിയവര്‍ക്കും കോള്‍സെന്ററുമായി ബന്ധപ്പെട്ട് വിവരം കൈമാറാമെന്ന് പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ് പറഞ്ഞു.

കെ എസ് ആര്‍ ടി സി ബയോമെട്രിക് പഞ്ചിങ് നിര്‍ത്തി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ എസ് ആര്‍ ടി സി പത്തനംതിട്ട സെക്ടറില്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവെച്ചതായി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ആവശ്യമെന്നു തോന്നുന്ന പക്ഷം മറ്റു സ്ഥലങ്ങളിലും പഞ്ചിങ് നിര്‍ത്തിവെക്കുന്ന കാര്യം പരിശോധിക്കുമെന്നും അറിയിച്ചു. പത്തനംതിട്ട സെക്ടറിലെ മുഴുവന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും മാസ്‌ക് വിതരണം ചെയ്തു. മറ്റു ജില്ലകളിലും ആവശ്യാനുസരണം മാസ്‌ക് ലഭ്യമാക്കും. ബസ്സുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോലീസിനും ഉദ്യോഗസ്ഥർക്ക് മാസ്‌ക്കും ഹാൻഡ് സാനിറ്റൈസറും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മാസ്‌ക്കും ഹാൻഡ് സാനിറ്റൈസറും വാങ്ങി നൽകുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.
കൊറോണ വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. സമൂഹത്തിന് അവബോധം നൽകുന്നതിന് ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid 19 corona virus pathanamthitta precautionary steps