റിയാദ്: മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ കൊറോണ വൈറസ് നിയന്ത്രണ നടപടിയുടെ ഭാഗമായി നിരീക്ഷണത്തില്‍. കിഴക്കന്‍ യൂറോപ്പില്‍നിന്നു വിനോദയാത്ര കഴിഞ്ഞെത്തിയ ഇയാളെ സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. ഒരാഴ്ചയായി നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ ആദ്യ സാമ്പിള്‍ സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തിയാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചത്.
രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം തന്നെ കേന്ദ്രം വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് -19 വ്യാപകമാകുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. യു എ ഇ, ബഹ്റൈന്‍,കുവൈറ്റ്, ഈജിപ്ത്,ദക്ഷിണ കൊറിയ, ഇറ്റലി, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കും ഇന്നു മുതല്‍ വിലക്കുണ്ട്.