Latest News

ബ്രേക്ക് ദി ചെയ്ന്‍: സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ മാനസികാരോഗ്യകേന്ദ്രവും

സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചത് എക്‌സൈസിന്റെ തൊണ്ടിമുതല്‍

corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തൃശൂര്‍: കൊറൊണവൈറസ് വ്യാപനം ചെറുക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയ്ന്‍ പ്രചാരണത്തിന്റെ ഭാഗമായി സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ മാനികാരോഗ്യകേന്ദ്രവും. തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രമാണ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്.

ഇതിനായി എക്‌സൈസ് വകുപ്പ് സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എത്തിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ ഉപയോഗവും ക്ഷാമവും വ്യാപകമായതോടെയാണ് ഇത് ഉണ്ടാക്കാനുള്ള സ്പിരിറ്റിന് ആവശ്യമേറിയത്. ഇതിനുവേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍േദ്ദശപ്രകാരം എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുമായി മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു. തൊണ്ടി മുതലായി സൂക്ഷിച്ച സ്പിരിറ്റ് ലഭിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ കളക്ടര്‍ ഷാനവാസും നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായാണ് 75 ലിറ്റര്‍ സ്പിരിറ്റ് മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്.

ബ്രേക്ക് ദി ക്യാമ്പയിന്റെ ഭാഗമായി മാനസികാരോഗ്യ കേന്ദ്രത്തിലെ സൊസൈറ്റി ഫോര്‍ ഒക്കുപേഷണല്‍ തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്റെ നേതൃത്വത്തിലാണ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. 75 ലിറ്റര്‍ സ്പിരിറ്റും ആവശ്യമായ മറ്റു അസംസ്‌കൃത വസ്തുക്കളും ചേര്‍ത്താണ് 88 ലിറ്റര്‍ സാനിറ്റൈസര്‍ ഇവിടെ നിര്‍മ്മിച്ചത്. 98 ശതമാനം സ്പിരിറ്റിനോടൊപ്പം ഡിസ്റ്റില്‍ഡ് വാട്ടര്‍, ഗ്ലിസറിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, നിറം കൊടുക്കുന്ന വസ്തുക്കള്‍, എസന്‍സ് എന്നിവ ഡബ്ല്യൂഎച്ച്ഒ അനുശാസിക്കുന്ന അ്രനുപാതത്തില്‍ കലര്‍ത്തിയാണ് നിര്‍മ്മിച്ചത.് ഇത് 500 മില്ലി ലിറ്റര്‍ 200 മില്ലി ലിറ്റര്‍ കുപ്പികളിലാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് വഴി വിതരണം ചെയ്തു. ഇതിനുപുറമേ മാനസികാരോഗ്യ കേന്ദ്രത്തിലെ വിവിധ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇത് നല്‍കി.

Read Also: സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ; രോഗികളെല്ലാം ഗൾഫിൽ നിന്നെത്തിയവർ

വളരെ കുറഞ്ഞ നിരക്കിലാണ് എക്സൈസ് വകുപ്പിന്റെ സ്പിരിറ്റ് ലഭ്യമായത്. ഇനിയും സ്പിരിറ്റ് ലഭ്യമാക്കുകയാണെങ്കില്‍ വളരെ കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസര്‍ നിര്‍മ്മിച്ചു നല്‍കാന്‍ മാനസികാരോഗ്യകേന്ദ്രം തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ടി ആര്‍ രേഖ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ സ്‌നേഹജ, ആര്‍ എം ഓ ഡോക്ടര്‍ അല്ലി, ഡോക്ടര്‍ സുബ്രഹ്മണ്യന്‍, ഡോക്ടര്‍ ജോസഫ് സണ്ണി, സൊസൈറ്റി പ്രസിഡന്റ് കെ രാധാകൃഷ്ണന്‍, ട്രഷറര്‍ ശാരിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 break the chain thrissur government mental health centre to produce sanitizer

Next Story
സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊറോണ; രോഗികളെല്ലാം ഗൾഫിൽ നിന്നെത്തിയവർcorona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com