കേരളത്തിന്റെ കോവിഡ്‌ വിജയകഥ എങ്ങനെ ഇല്ലാതായി? ബിബിസി ചോദിക്കുന്നു

തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയ കേരള മാതൃകയെ ലോകത്തെ ബിബിസി അടക്കം വിവിധ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നു. കേരള സര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നായിരുന്നു ഈ വാര്‍ത്തകളെ കുറിച്ച് പ്രതിപക്ഷം പറഞ്ഞത്. എന്നാല്‍, സംസ്ഥാനത്ത് തുടക്കത്തിലെ ജാഗ്രതയോടുള്ള പ്രവര്‍ത്തനത്തെ തുടര്‍ന്ന് പത്തിതാഴ്ത്തിയിരുന്ന കൊറോണവൈറസ് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വീണ്ടും സജീവമാകുകയും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചുവെന്നും കേരളത്തിന്റെ വിജയം എങ്ങനെ ഇല്ലാതായിയെന്നും വിലയിരുത്തുന്ന ലേഖനം ബിബിസി പ്രസിദ്ധീകരിച്ചു. രാജ്യത്ത് ആദ്യമായി സമൂഹ വ്യാപനമുണ്ടെന്ന് […]

covid 19, കോവിഡ് 19, kerala covid 19 news cases, കേരളത്തിലെ പുതിയ കോവിഡ് രോഗികൾ,  Covid death toll in kerala,കേരളത്തിലെ കോവിഡ് മരണങ്ങൾ, Thiruvananthapuram covid 19 cases, തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെ എണ്ണം, community spread, സാമൂഹ്യ വ്യാപനം, social disatancing, സാമൂഹ്യ അകലം പാലിക്കൽ, covid 19 precautions, കോവിഡ് 19  മുൻകരുതൽ, covid preventive measures, കോവിഡ് 19 പ്രതിരോധ നടപടികൾ, CM, Pinarayi Vijayan, പിണറായി വിജയൻ, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, keam entrance exam, കീം എൻട്രസ് പരീക്ഷ, IE malayalam, ഐഇ മലയാളം

തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയ കേരള മാതൃകയെ ലോകത്തെ ബിബിസി അടക്കം വിവിധ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നു. കേരള സര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നായിരുന്നു ഈ വാര്‍ത്തകളെ കുറിച്ച് പ്രതിപക്ഷം പറഞ്ഞത്.

എന്നാല്‍, സംസ്ഥാനത്ത് തുടക്കത്തിലെ ജാഗ്രതയോടുള്ള പ്രവര്‍ത്തനത്തെ തുടര്‍ന്ന് പത്തിതാഴ്ത്തിയിരുന്ന കൊറോണവൈറസ് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വീണ്ടും സജീവമാകുകയും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചുവെന്നും കേരളത്തിന്റെ വിജയം എങ്ങനെ ഇല്ലാതായിയെന്നും വിലയിരുത്തുന്ന ലേഖനം ബിബിസി പ്രസിദ്ധീകരിച്ചു.

രാജ്യത്ത് ആദ്യമായി സമൂഹ വ്യാപനമുണ്ടെന്ന് പ്രഖ്യാപിച്ച പൂന്തുറയിലെ സ്ഥിതി വിവരിച്ചു കൊണ്ട് ആരംഭിക്കുന്ന ബിബിസിയുടെ വാര്‍ത്ത കേരളത്തിലെ സ്ഥിതി വിശകലനം ചെയ്യുന്നു. കേരളം കോവിഡ്-19-നെ പിടിച്ചു കെട്ടിയെന്നുള്ള ആഘോഷം നടത്തിയത് ഏറെ നേരത്തെയായിപ്പോയിയെന്ന് ബിബിസി നിരീക്ഷിക്കുന്നു.

Read Also: കൊച്ചിയില്‍ പതിനെട്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ആദ്യ 1000 കേസുകള്‍ കടക്കാന്‍ 110 ദിവസങ്ങള്‍ എടുത്തു. ജൂലൈ പകുതിയായപ്പോള്‍ ദിവസം 800-ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 20-ന് കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12,000 കടന്നു. മരണം 43 ആയി. 1,70,000-ല്‍ അധികം പേര്‍ വീടുകളിലും ആശുപത്രികളിലും ക്വാറന്റൈനില്‍ ആണ്, ബിബിസി എഴുതുന്നു.

ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരിയില്‍ തൃശൂരിലാണത്. തുടര്‍ന്ന് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു. എന്നാല്‍ മാര്‍ച്ച് ആയപ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ ഒരു ഡസന്‍ സംസ്ഥാനങ്ങള്‍ കേരളത്തെ മറികടന്നു.

bbc covid kerala success story

പരിശോധിക്കുക, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, ഐസോലേറ്റ് ചെയ്യുക എന്നീ ടെക്സ്റ്റ് ബുക്ക് ശൈലിയില്‍ രോഗപ്രതിരോധം നടത്തി കേരളം പുതിയ രോഗികളില്ലാത്ത ദിവസങ്ങളിലേക്ക് എത്തി.

ലക്ഷക്കണക്കിന് പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയതാണ് കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഒരു കാരണമെന്ന് ബിബിസി പറയുന്നു. 7000-ല്‍ അധികം രോഗികള്‍ പ്രവാസികളാണ്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് ധാരാളം പേര്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ബിബിസിയോട് പറഞ്ഞു. അതേതുടര്‍ന്ന് രോഗികളുടെ തിരിച്ചുവരവിനെ തടയുന്നത് അസാധ്യമായിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചിരുന്നതും തരൂര്‍ ബിബിസിയോട് പങ്കുവച്ചു. തിരിച്ചു വരുന്ന പ്രവാസികള്‍ രോഗികളാണെങ്കില്‍ പോലും ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും തരൂര്‍ പറയുന്നു.

പ്രവാസികളുടെ തിരിച്ചുവരവ് പ്രാദേശിക സമൂഹത്തിലേക്ക് രോഗം പകരാന്‍ കാരണമായെന്ന് ബിബിസി പറയുന്നു. മെയ് മാസത്തിന്റെ തുടക്കം മുതല്‍ യാത്രാ ചരിത്രമില്ലാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങി.

എങ്കിലും കേരളം മൊത്തത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് എപ്പിഡെമിയോളജിസ്റ്റുകള്‍ ബിബിസിയോട് പറഞ്ഞു.

കേരളത്തില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിലെ ഏറ്റവും കുറവാണ്. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന് ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിട്ടില്ല.

കേരളം കോവിഡ് കര്‍വ് ഫ്‌ളാറ്റണ്‍ ചെയ്തുവെന്നുള്ള മാധ്യമങ്ങുടെ നേരത്തെയുള്ള മാധ്യമങ്ങളുടെ പ്രഖ്യാപനം ഒരു മുന്നറിയിപ്പ് കൂടിയാണെന്ന് ബിബിസി പറയുന്നു.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ഹ്രസ്വദൂര ഓട്ടമല്ലെന്നും മാരത്തോണ്‍ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബിബിസിയുടെ വാര്‍ത്തയോട് പ്രതികരിച്ചു. 100 മീറ്ററോ 200 മീറ്ററോ ഓടുന്നത് പോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനം. മാരത്തോണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

പി ആര്‍ വര്‍ക്ക് കൊണ്ടാണ് ബിബിസി നേരത്തെ പുകഴ്ത്തിയെഴുതിയതെന്ന് മുമ്പ് ആരോപണമുണ്ടായത് മറക്കാന്‍ പാടില്ലെന്നും ഇപ്പോള്‍ കേരളത്തിനെന്തോ തിരിച്ചടി നേരിട്ടുവെന്ന തരത്തിലാണ് അത്തരം ആളുകള്‍ ഈ വാര്‍ത്തകളെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 bbc news story on kerala success

Next Story
അന്ന് നിരവധി ജീവനുകൾ രക്ഷിച്ചു; ഇന്ന് മരണശേഷം എട്ടു പേരിലൂടെ അനുജിത്ത് ജീവിക്കുംAnujith, അനുജിത്ത്, Organ doanation, അവയവദാനം, hear transplantation, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com