Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

കോവിഡ് രോഗിയായ ഓട്ടോ ഡ്രൈവറെത്തിയത് ഷൂട്ടിങ് ലൊക്കേഷനുകളിലും

സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19, pinarayi vijayan, kerala cm, chief minister, പിണറായി വിജയൻ, പിണറായി, മുഖ്യമന്ത്രി, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപില്‍ ഷൂട്ടിങ് ലൊക്കേഷനുകളും. മണക്കാട് സ്വദേശിയായ ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 52 വയസ്സുകാരനായ ഇദ്ദേഹത്തിന്റെ 42 വയസ്സുള്ള ഭാര്യയ്ക്കും 14 വയസ്സുള്ള മകള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

ജൂണ്‍ 12-ാം തിയതിവരെ നഗരത്തിലുടനീളം അദ്ദേഹം ഓട്ടോ ഓടിച്ചിരുന്നു. പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐരാണിമുട്ടത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പോകാതെ വീണ്ടും 15-ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി. 17-ാം തിയതി ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഓട്ടോഡ്രൈവറെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read Also: കൊറോണയെ പ്രതിരോധിക്കാൻ ഫാവിപിരാവിർ ഗുളികയുമായി ഗ്ലെന്മാർക്ക്

മെയ് 30 മുതലുള്ള സഞ്ചാര പഥമാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. അന്നേ ദിവസം കരമനയിലെ താളിയിലവീട്ടില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോയിരുന്നു. അവിടെ 15 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 12-ാം തിയതി പൂജപ്പുരയിലെ സീരിയല്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലും അദ്ദേഹം പോയിരുന്നു. സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ ചില സീരിയലുകളില്‍ അഭിനയിക്കുന്നതിനാണ് ലൊക്കേഷനുകളില്‍ പോയത്.

route map auto driver thiruvananthapuram

സമ്പര്‍ക്ക പട്ടിക്ക തയ്യാറാക്കുന്നത് ദുഷ്‌കരം

നഗരത്തിലെ വിവിധ പ്രദേശങ്ങളായ ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, കരമന, പാല്‍ക്കുളങ്ങര, ചാക്ക, കൈതമുക്ക്, തൃക്കണ്ണാപുരം, പേരൂര്‍ക്കട, അമ്പലമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, സ്റ്റാച്യൂ, തമ്പാനൂര്‍, കാലടിയിലെ കരിക്ക് കട, ഐരാണിമുട്ടത്തെ ദുര്‍ഗാ മെഡിക്കല്‍സ്, പ്രാഥമികാരോഗ്യ കേന്ദ്രം, ഉത്രം ലാബ്, ഇന്ത്യന്‍ ബാങ്കിന്റെ ആറ്റുകാല്‍ ബ്രാഞ്ച്, കാലടിയിലെ വിനായക മാര്‍ജിന്‍ ഫ്രീ സ്റ്റോര്‍, വഴുതക്കാട്, വെള്ളായണി, ആറ്റുകാല്‍ ദേവി ട്രസ്റ്റ് സ്വകാര്യ ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണ് ഇയാള്‍ സഞ്ചരിച്ചിട്ടുള്ളത്.

Read Also: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു; ഒറ്റദിനം 15,413 രോഗികൾ

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമാകും. മിക്ക ദിവസങ്ങളിലും ഇയാള്‍ ഓട്ടോ ഓടിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ രോഗം ബാധിച്ച 136-ാമത്തെ വ്യക്തിയാണ് ഇയാള്‍. ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ വന്ന നഗരത്തിലെ രണ്ട് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഐസോലേഷനില്‍ പ്രവേശിച്ചു.

കാലടി ജംഗ്ഷന്‍, ആറ്റുകാല്‍, മണക്കാട് ജംഗ്ഷന്‍, ചിറമുക്ക്-കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങള്‍ കഴിഞ്ഞി ദിവസം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഉത്തരവിട്ടിരുന്നു. ഇവിടങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നു.

ഇയാള്‍ക്ക് രോഗം പകര്‍ന്ന ഉറവിടം കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക ദുഷ്‌കരമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ രോഗ വ്യാപന സാഹചരം ചര്‍ച്ച ചെയ്യുന്നതിന് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം നാളെ വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളും ചന്തകളും അടപ്പിക്കും, സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങള്‍ക്ക് നിയന്ത്രണം, ആള്‍ക്കൂട്ടം തടയും, തീരദേശ മേഖലയില്‍ ശക്തമായ പരിശോധന നടത്തും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid 19 auto driver junior artist gets coronavirus in thiruvananthapuram

Next Story
തോട്ടങ്ങളില്‍ ഫലവൃക്ഷ കൃഷി അനുവദിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രിCM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, chief minister, കേരള മുഖ്യമന്ത്രി, naam munnottu, നാം മുന്നോട്ട്, post covid kerala, കോവിഡാനന്തര കേരളം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express