തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി ഗ്രൂപ്പ് 5 കോടി രൂപ നൽകി. ഇതിനു പുറമെ സംസ്‌ഥാന സർക്കാർ ആവിഷ്കരിച്ച ബ്രേക്ക് ദ ചെയിൻ പ്രചാരണ പരിപാടികളിൽ സഹകരണം നൽകിവരുന്നു. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ ശുദ്ധ ജല സംവിധാനം, സോപ്പ് എന്നിവ സ്ഥാപിച്ചു കൈ കഴുകൽ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു.

ആരോഗ്യപവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ സാനിറ്റൈസർ കിയോസ്കുകൾ സ്ഥാപിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യ അടുക്കളകൾക് ആവശ്യമായ വിഭവങ്ങൾ വിതരണം ചെയ്തു. വിവിധ പ്രചരണ പരിപാടികളും സംഘടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി രൂപയും, മഹാര്ഷ്ട്ര, ഗുജറാത്ത്, ജാർഖണ്ഡ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ വീതവും സംഭാവന ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.