കൊച്ചി: കെ.എം. ഷാജിയെ എംഎൽഎ സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധിയില്‍ സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തിലാണ് ഹൈക്കോടതി തീരുമാനം.

അയോഗ്യനാക്കിയ നടപടിക്കു പിന്നാലെ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി ഇന്നു പൂർത്തിയാകുന്നതിനാലാണു സ്റ്റേ നീട്ടിക്കിട്ടാൻ ഷാജി വീണ്ടും കോടതിയെ സമീപിച്ചത്. സുപ്രീംകോടതി കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ഇനി ഹർജി പരിഗണിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ