കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട്‌ ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെട്ട വര്‍ക്ക് കോടതി നോട്ടീസ്. ബിജെപി നേതാവ്‌ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ ഹര്‍ജിയില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ട 259 പേര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. വിദേശത്തായിരുന്ന ഇവരുടെ പേരില്‍ കള്ളവോട്ട്‌ നടന്നുവെന്നാണ്‌ ആക്ഷേപം. ഇവരോട് 8,9 തീയതികളില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

തെരെഞ്ഞെടുപ്പ് ദിവസം വിദേശത്തുള്ളവർ പോലും വോട്ട് ചെയ്തിട്ടുണ്ടെന്നും,അതിനാൽ ലീഗ് സ്ഥാനാർത്ഥി പി.ബി അബ്ദുൽ റസാഖിൻറെ തെരെഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തിൽ വിജയിച്ച മുസ്ലിംലീഗിലെ പി.ബി അബ്ദുർറസാഖിനെതിരെ സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലാണ് നടപടി. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ചാണ് സുരേന്ദ്രന്റെ ഹരജി നല്‍കിയിരുന്നത്.
തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ പി.ബി.അബ്ദുറസാഖിനോട്‌ കേവലം 89 വോട്ടിനാണ്‌ പരാജയപ്പെട്ടതെന്നിരിക്കെ കെ.സുരേന്ദ്രനെയും ബിജെപിയെയും സംബന്ധിച്ച്‌ കോടതി നടപടികള്‍ നിര്‍ണായകമാണ്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ