scorecardresearch

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതിപ്പട്ടികയില്‍ കൂടുതൽ പേരെ ചേർക്കണമെന്ന് ആവശ്യം; റിപ്പോര്‍ട്ടു തേടി കോടതി

മണി ലെന്‍ഡിങ് ആക്ട് പ്രകാരം ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത്ത് നായര്‍, മാര്‍വാസീന്‍ തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാണ് ആവശ്യം

മണി ലെന്‍ഡിങ് ആക്ട് പ്രകാരം ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത്ത് നായര്‍, മാര്‍വാസീന്‍ തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാണ് ആവശ്യം

author-image
WebDesk
New Update
Soubin Shahir Manjummel boys

ഫയൽ ഫൊട്ടോ

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ, കൂടുതല്‍ പേരെ പ്രതി പട്ടികയില്‍ ചേര്‍ക്കണമെന്ന ആവശ്യത്തില്‍ റിപ്പോര്‍ട്ടു തേടി കോടതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് മരട് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്.

Advertisment

മണി ലെന്‍ഡിങ് ആക്ട് പ്രകാരം ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത്ത് നായര്‍, മാര്‍വാസീന്‍ തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ അരൂര്‍ സ്വദേശി സിറാജ് ആണ് കോടതിയെ സമീപിച്ചത്. പറവ ഫിലിംസിന് ലിസ്റ്റിന്‍ 7 കോടി നല്‍കിയെന്നും 9 കോടിയായി തിരിച്ചെടുത്തെന്നും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.

Also Read: മലബാര്‍ സിമന്റ്സ് മുൻ സെക്രട്ടറിയുടെ മരണം; വി.എം രാധാകൃഷ്ണന് തിരിച്ചടി; കുറ്റവിമുക്തനാക്കണമെന്ന ആവശ്യം തള്ളി

നിലവില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  ഇവര്‍ ഹാജരാക്കിയ രേഖകളും അക്കൗണ്ടുകളും വ്യാജമാണെന്നാണ് സിറാജിൻ്റെ ആരോപണം.

Also Read: 'ഞാന്‍ അവളെ കൊന്നുകളഞ്ഞു;' കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കിൽ ലൈവിട്ട് ഭർത്താവ്

ലാഭ വിഹിതം നൽകാമെന്ന കരാറിൽ പണം വാങ്ങി വഞ്ചിച്ചെന്ന സിറാജിൻ്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങൾ നിര്‍മ്മാതാക്കളുടെ പേരില്‍ ചുമത്തിയിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി. 7 കോടി മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് പരാതിയിലെ ആരോപണം. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.

Read More: ജിഎസ്‌ടി പരിഷ്‌കരണം വേണ്ടത്ര പഠനമില്ലാതെ, ലോട്ടറി വില കൂട്ടില്ല: കെഎൻ ബാലഗോപാൽ

Soubin Shahir Court Manjummel Boys

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: