ബിഷപ് മാര്‍.ജോര്‍ജ് ആലഞ്ചേരിയെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

ജോർജ് ആലഞ്ചേരി ഉൾപ്പടെ കേസിലെ 26 പ്രതികൾക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം ആരംഭിക്കാനും കോടതി ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനോട് കേസ് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചു.

മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെ കേസിലെ 26 പ്രതികൾക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി പാപ്പച്ചൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിൽപനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Court order mar george alancheri land sail case syro malabar church

Next Story
തനിക്കുള്ള ദൈവാനുഗ്രഹമാണ് തൃശൂരില്‍ മഴയായി പെയ്തതെന്ന് സുരേഷ് ഗോപിSuresh Gopi, Thrissur
The moderation of comments is automated and not cleared manually by malayalam.indianexpress.com