/indian-express-malayalam/media/media_files/uploads/2018/07/harison-cats.jpg)
തിരുവനന്തപുരം: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധഭീഷണി നേരിടുന്നെന്ന് ആരോപിച്ച നവദമ്പതികള്‍ക്ക് സുരക്ഷ നല്‍കണമെന്ന് കോടതിയുടെ നിർദ്ദേശം. ഹാരിസണ്‍ ഹാരിസ്, ഷാഹിന എന്നിവരായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചത്.
കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു തിരുവനന്തപുരം സ്വദേശികളായ നവദമ്പതികള്‍ വധ ഭീഷണിയുളളതായി വെളിപ്പെടുത്തിയത്. വധുവിന്റെ ബന്ധുക്കളും എസ്ഡിപിഐക്കാരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ദമ്പതികള്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഭാര്യ ഷഹാനയുമാണ് ഭീഷണി നേരിടുന്ന കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരേയും കാണാതാവുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരേയും കാണാതായത് ആശങ്ക സൃഷ്ടിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ വൈകിട്ടാണ് ഹാരിസണെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിന്റെ അച്ഛന്‍ ആറ്റിങ്ങല്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. മകളെ കാണാനില്ലെന്ന പരാതി ഷഹാനയുടെ അമ്മ വളപട്ടണം പൊലീസിലും നല്‍കി. തുടര്‍ന്നാണ് ഇരുവരും ഇന്ന് ആറ്റിങ്ങലില്‍ തിരിച്ചെത്തിയത്.
തന്നെയും തന്റെ കുടുംബാംഗങ്ങളേയും ഷഹാനയേയും ഒന്നടങ്കം കൊല്ലുമെന്നാണ് നിരന്തരമായ ഫോണ്‍വിളികളിലൂടെ എസ്ഡ്പിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത് എന്നാണ് ഹാരിസണ്‍ വെളിപ്പെടുത്തിയത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഹാരിസണും ഷഹാനയും രണ്ടു ദിവസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം വിവാഹ ഫോട്ടോ ഹാരിസണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുയും ചെയ്തിരുന്നു. ചിലര്‍ ഈ ചിത്രം ദുരുദ്ദേശത്തോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നാണ് ഇരുവര്‍ക്കും നേരേ വധഭീഷണി ഉണ്ടായത്. ഇതിന് പിന്നാലെ നവദമ്പതികള്‍ ഫെയ്സ്ബുക്ക് ലൈവിലെത്തി. ജാതിയും മതവും നോക്കാതെയാണ് തങ്ങള്‍ വിവാഹിതരായതെന്ന് പറഞ്ഞു.
മതവും ജാതിയും തങ്ങള്‍ക്കിടയിലില്ലെന്നും സ്നേഹം മാത്രമാണുള്ളതെന്നും ഹാരിസണും ഷഹാനയും വ്യക്തമാക്കിയിരുന്നു. ഷഹാനയുടെ ബന്ധുക്കളും എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇരുവരും ആരോപിച്ചു. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് ഷഹാന പറഞ്ഞു. മതവും ജാതിയും തങ്ങള്‍ക്കിടയിലില്ല. സ്നേഹം മാത്രമാണുള്ളത്. എന്തിനാണ് തങ്ങളെ കൊല്ലാൻ നോക്കുന്നത്.
മതം മാറാന്‍ തങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിട്ടില്ല. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. ഭര്‍ത്താവിനെയും കുടുംബക്കാരെയും കൊല്ലാന്‍ എസ്ഡിപിഐക്കാര്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും തങ്ങളുടെ ജീവിതം ഇല്ലാതാക്കരുതെന്നും ഷഹാനയും ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംസി, നിസാര്‍ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് ഇരുവരും പറയുന്നു. തന്നെ മാത്രമല്ല, വീട്ടുകാരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാരിസണ്‍ പറയുന്നു. മറ്റൊരു കെവിനാകാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞാണ് ഹാരിസണ്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.