പത്തനംതിട്ട: ശബരിമലയിൽ ചോരവീഴ്‌ത്തുമെന്ന വിവാദ പരാമർശത്തെ തുടർന്ന് അറസ്‌റ്റിലായ ശബരിമല ധർമ സേന സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിന് അനുവദിച്ചിരുന്ന ജാമ്യം റാന്നി കോടതി റദ്ദാക്കി. രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. രാഹുലിനെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

പൊലീസ് വിളിക്കുമ്പോള്‍ അന്വേഷണവുമായി സഹകരിക്കാന്‍ രാഹുല്‍ തയ്യാറാവുന്നില്ല. മണ്ഡലകാലം തുടങ്ങിയ ശേഷം രണ്ടോ മൂന്നോ തവണ രാഹുല്‍ ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. സമാനമായ കുറ്റകൃത്യം വീണ്ടും രാഹുല്‍ നടത്തിയതായും പൊലീസ് വ്യക്തമാക്കി.

പൊലീസ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പരിപാടിക്ക് പോകുന്നുണ്ടെന്ന് പൊലീസിനോട് പറഞ്ഞതാണെന്നും ഏതാനും മണിക്കൂറുകള്‍ വൈകിയതിനാണ് ഈ നടപടിയെന്നും രാഹുല്‍ ആരോപിച്ചു. താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ