നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ഹര്‍ജി തള്ളി

എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്

pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്‌ജിയെ വേണമെന്ന നടിയുടെ ഹര്‍ജി തള്ളി. പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്. ജില്ലയിലെ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലാത്തതാണ് ആവശ്യം തള്ളാന്‍ കാരണം.

കേസില്‍ ഉള്‍പ്പെട്ട സിനിമാ താരം ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത് നടിക്കും നടിയുടെ കുടുംബത്തിനും അഭിമാനക്ഷതമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിവിഭാഗത്തിന് ജഡ്‌ജിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് അവസരമുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Court denies actress plea in attack case

Next Story
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും
The moderation of comments is automated and not cleared manually by malayalam.indianexpress.com