കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നു എന്ന് കാട്ടി മുഖ്യപ്രതി പൾസർ സുനി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. സുനിയുടെ ശരീരം മുഴുവൻ വേദനയുണ്ടെന്നും പൊലീസ് പീഡിപ്പിക്കുന്നുണ്ടെന്നും കാണിച്ച് സുനിയുടെ അഭിഭാഷകൻ കസ്റ്റഡി റദ്ദാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു. കാക്കനാട് മജിസ്ട്രേട്ട് കോടതിയാണ് അപേക്ഷ ഫയലിൽ സ്വീകരിച്ചത്. കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് പൊലീസ് തന്നെ മർദിച്ചുവെന്ന രീതിയിൽ പൾസർ സുനി മൊഴി നൽകിയത്. വെളിപ്പെടുത്തൽ നടത്തിയതിന് താൻ അനുഭവിക്കുകയാണ് എന്നും തന്റെ മരണമൊഴി എടുക്കണമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൾസർ സുനിയെ അഞ്ചു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കാക്കനാടു ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് കഴിഞ്ഞ ദിവസം സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ