scorecardresearch

Rahul Mamkootathil Bail: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ഇല്ല; അറസ്റ്റ് തടയാതെ കോടതി

ഒന്നര മണിക്കൂറോളമാണ് കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം

ഒന്നര മണിക്കൂറോളമാണ് കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Mamkootathil 07

Rahul Mannkootathil anticipatory bail Hearing Today

Rahul Mannkootathil Case Update: തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ചതിന് ശേഷമാണ്  സെഷൻസ് കോടതിയുടെ വിധി. 

Advertisment

Also Read:രാഹുൽ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത്തെ കേസ്; ബലാത്സംഗ വകുപ്പ് ചുമത്തി

നേരത്തെ ഒന്നര മണിക്കൂറോളമാണ്  കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതിക്ക് പിന്നിൽ സിപിഎം - ബിജെപി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുൽ വാദിച്ചത്. 

തൻറെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിൻറെ വാദം. 

Also Read:രാഹുൽ ഈശ്വറിന്റെ ‌ജാമ്യാപേക്ഷ തള്ളി; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

അതേസമയം, രാഹുലിന്റെ അറസ്റ്റിന് തടസ്സങ്ങളില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.  നിലവിൽ എട്ട് ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല.

അതേസമയം, മറ്റൊരു യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ വീണ്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. 

Also Read:രാഹുൽ മാങ്കൂട്ടത്തിൽ ഒളിവില്‍ തുടരുന്നു; തമിഴ്നാട്ടിലേക്കും ബെംഗളൂരുവിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായി റിപ്പോർട്ട്

ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയെത്തിയത്. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

രാഹുലിന്റെ മുൻകൂർ ജാമ്യേപേക്ഷയിലെ വിധി കൂടി പരിഗണിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും. പുറത്താക്കാൻ ധാരണയായെങ്കിലും കോടതി വിധി കേൾക്കണമെന്ന നിലയിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു.

അച്ചടക്ക നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ചാകും രാഹുലിൻറെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ലെന്നും സൂചനയുണ്ട്.

Read More:സംസ്ഥാനത്ത് മഴ കനത്തു, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: