/indian-express-malayalam/media/media_files/2025/11/28/rahul-makottathil-2025-11-28-16-19-03.jpg)
രാഹുൽ മാങ്കൂട്ടത്തിലിൽ
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജിയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തായായി. ശനിയാഴ്ച ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.
Also Read:രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും; എംഎൽഎ ഹാജരകാൻ നിർദേശം
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും. അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് എന്ന ആരോപണം തെളിയിക്കാനാകും പ്രതിഭാഗത്തിന്റെ ശ്രമം.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് കേസ്. രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് കേസെടുത്തു. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പൊലീസിൻറെ നടപടി. യുവതിയുടെ ചാറ്റുകൾ ഉൾപ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.
Also Read:രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് കെ മുരളീധരൻ; നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം
കസ്റ്റഡിക്ക് ശേഷം രാഹുലിനെ തിരികെ ജയിലിൽ എത്തിക്കുമ്പോൾ ഇന്നലെയും ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ ഹാജരാക്കും മുമ്പ് ഇന്നലെ ഉച്ചയ്ക്ക് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ് സംഘം വൈദ്യ പരിശോധന നടത്തി.
Also Read:ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കഴിഞ്ഞ ദിവസത്തെ വൻ പ്രതിഷേധം കണക്കിലെടുത്തു വൻ പോലിസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എങ്കിലും ആശുപത്രിയിൽ പ്രതിഷേധക്കാരാരും ഉണ്ടായിരുന്നില്ല. വൈദ്യ പരിശോധനയ്ക്ക് കയറും മുൻപ് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും രാഹുൽ പതിവ് മൗനം തുടർന്നു.
Read More:ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us