കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ അടക്കമുള്ള പ്രതികൾ നവംബർ അഞ്ചിന് പെരുമ്പാവൂർ മജിസ്ടേറ്റ് കോടതിയിൽ നേരിട്ടു ഹാജരാകണം. പ്രതികൾ വിചാരണ നേരിടണമെന്ന് മജിസ്ടേറ്റ് കോടതി ഈ മാസം അഞ്ചിന് ഉത്തരവിട്ടിരുന്നു. സെപ്തംബർ 16 നാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Also Read: ആനക്കൊമ്പ് കേസ്: മോഹൻലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി

നവംബർ അഞ്ചിന് ഹാജരാകാനാണ് കഴിഞ്ഞ ദിവസം പ്രതികൾക്ക് അയച്ച നോട്ടീസിൽ നിർദേശിച്ചിട്ടുള്ളത്. അന്നേ ദിവസം ഹാജരാകുന്ന പ്രതികൾ ജാമ്യമെടുക്കണം. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും വനംവകുപ്പ് ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ  പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്.

Also Read: നിൽപ്പിലും അച്ഛനെ പോലെ; മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ

അതേസമയം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ സമൻസ് ഇതുവരെ ലഭിച്ചിട്ടില്ലന്ന് മോഹൻലാലിനോടുത്ത വൃത്തങ്ങൾ അറിയിച്ചു. ആനക്കൊമ്പ് സുക്ഷിക്കാൻ അനുമതി നൽകിയ മുഖ്യവനപാലകന്റെ ഉത്തരവ് റദാക്കണമെന്ന ഹർജിയിൽ സർക്കാരിനോട് നിലപാടറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് നവംബർ നാലിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

Also Read: പ്രിയപ്പെട്ട മഞ്ജു, എല്ലാം നീ എത്ര വേഗമാണ് മറന്നത്; മറുപടിയുമായി ശ്രീകുമാർ മേനോൻ

പൗലോസിന്റെ ഹര്‍ജിയില്‍ കൈവശാനുമതി നല്‍കിയതില്‍ നടപടി ക്രമം പാലിച്ചിട്ടില്ലന്ന് കണ്ടെത്തിയ ഹൈക്കോടതി റിപ്പോര്‍ട്ട് പെരുമ്പാവൂര്‍ കോടതിയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

കേസിൽ കക്ഷി ചേരാനുള്ള പൗലോസിന്റേതടക്കമുള്ള ഹർജികളും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ.എ.പൗലോസ് ഹർജി സമർപ്പിച്ചിരുന്നു. പൗലോസിന്റെ ഹര്‍ജിയില്‍ കൈവശാനുമതി നല്‍കിയതില്‍ നടപടി ക്രമം പാലിച്ചിട്ടില്ലന്ന് കണ്ടെത്തിയ ഹൈക്കോടതി റിപ്പോര്‍ട്ട് പെരുമ്പാവൂര്‍ കോടതിയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു ഹർജിയിൽ പ്രാഥമിക വാദം കേട്ടു.

മോഹൻലാൽ അടക്കം കേസിൽ നാലു പ്രതികളാണുളളത്. മോഹൻലാലാണ് ഒന്നാം പ്രതി. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്. ആനക്കൊമ്പു കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Also Read: ശ്രീകുമാർ മേനോൻ അപായപ്പെടുത്തുമെന്ന് ഭയം; മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകി

മോഹൻലാലിന്റെ തേവരയിലുളള വീട്ടിൽ ആദായികുതി വിഭാഗം നടത്തിയ റെയ്ഡിൽ നാലു ആനക്കൊമ്പുകൾ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. പ്രതികളുടെ പ്രവൃത്തി കുറ്റകരവും ശിക്ഷാർഹവുമാണെന്നു കുറ്റപത്രത്തിലുണ്ട്. 1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുകയും കൈമാറ്റം നടത്തുകയും, അവ വാങ്ങി സൂക്ഷിക്കുകയും സർക്കാർ മുതലായ ആനക്കൊമ്പുകൾ സംബന്ധിച്ച് സർക്കാരിലേക്ക് യാതൊരുവിധ അറിയിപ്പും നൽകാതിരിക്കുകയും ചെയ്തുവെന്നാണ് പ്രതികളുടെ പേരിലുളള കുറ്റം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.