എറണാകുളം: ഈ മാസം 16ന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നോട്ടീസയക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്ന് നിര്‍ദേശിച്ച കോടതി സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ