scorecardresearch

വയനാട്ടിൽ യുവദമ്പതിമാരെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി

മൂന്നു മാസം മുൻപാണ് ഉമ്മറും ഫാത്തിമയും വിവാഹിതരായത്

മൂന്നു മാസം മുൻപാണ് ഉമ്മറും ഫാത്തിമയും വിവാഹിതരായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിനിയുടെ കഴുത്ത് മുറിച്ചു

കൽപറ്റ: വയനാട്ടിലെ വെളളമുണ്ടയിൽ ദമ്പതിമാരെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഉമ്മർ (28), ഭാര്യ ഫാത്തിമ (20) എന്നിവരെ കിടപ്പുമുറിയിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Advertisment

ഉമ്മറിന്റെ വീടിനു സമീപത്ത് സഹോദരനോടൊപ്പം താമസിക്കുന്ന മാതാവ് രാവിലെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു. തുടർന്ന് അകത്തു കടന്നു നോക്കിയപ്പോഴാണ് ഇരുവരും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത്. അതേസമയം, കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. മോഷണ ശ്രമത്തിനിടെ കൊല നടന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൂന്നു മാസം മുൻപാണ് ഉമ്മറും ഫാത്തിമയും വിവാഹിതരായത്.

Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: