scorecardresearch
Latest News

തിരുവനന്തപുരത്ത് ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമിച്ചു; നാലംഗ സംഘം പിടിയില്‍

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വാളിക്കോട് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം

തിരുവനന്തപുരത്ത് ദമ്പതികളെ പിന്തുടര്‍ന്ന് ആക്രമിച്ചു; നാലംഗ സംഘം പിടിയില്‍
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ആക്രമണങ്ങള്‍ സജീവമാകുന്നു. നെടുമങ്ങാട് ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ നാലംഗ സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. സംഭവത്തില്‍ നാല് പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശികളായ ഷെഫീഖ്, ഷെമീര്‍ നെടുമങ്ങാട് സ്വദേശികളായ ലാലു, മധു എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വാളിക്കോട് ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. ദമ്പതികളുടെ ബൈക്കും നാലംഗ സംഘമെത്തിയ ഓട്ടോയും തമ്മില്‍ കൂട്ടിമുട്ടുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും ചെയ്തു. നാട്ടുകാരും ട്രാഫിക് പൊലീസും ചേര്‍ന്ന് പ്രശ്നപരിഹാരം കണ്ടെത്തി ഇരുകൂട്ടരെയും പറഞ്ഞ് വിടുകയായിരുന്നു.

എന്നാല്‍ നാലംഗ സംഘം ദമ്പതികളെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കുകയുമായിരുന്നു. മുഖത്തും കൈകള്‍ക്കും പരിക്കേറ്റ ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലംഗ സംഘത്തിന്റെ ഓട്ടൊ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘം മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

Also Read: ഇന്ന് ലോക്ക്ഡൗണിന് സമാനം; നിരത്തുകളില്‍ കര്‍ശന പരിശോധന; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Couple attacked in thiruvananthapuram four in custody