scorecardresearch

അപ്പീൽ പോയില്ല; കേരള ഹൈക്കോടതി വിധിച്ച 25000 രൂപ പിഴ ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ അടച്ചു

ശബരിമലയിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്

ശബരിമലയിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്

author-image
WebDesk
New Update
Sobha Surendran, Sobha Surendran BJP, Sobha Surendran High court, ശോഭ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ ബിജെപി, കേരള ഹൈക്കോടതി, ശോഭ സുരേന്ദ്രന് പിഴ, ശോഭ സുരേന്ദ്രന് പിഴ ശിക്ഷ, Kerala High court Sobha Surendran, Sobha Surendran News, BJP News, BJP Kerala News, പിഴ, മാപ്പ്, ബിജെപി, ശബരിമല, മലയാളം വാര്‍ത്ത, Kerala BJP news, Kerala High court News, Sobha Surendran, High Court, fine, apology, BJP, Sabarimala, Latest News in Malayalam, Malayalam News,

കൊച്ചി: ശബരിമല വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ആവശ്യപ്പെട്ട 25000 രൂപ പിഴ ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ അടച്ചു. കേരള ഹൈക്കോടതി ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ജനുവരി ഏഴിനാണ് പിഴ അടച്ചത്.

Advertisment

കേസിൽ നേരത്തെ അപ്പീൽ പോകുമെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നത്.  കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിനാണ് 25000 രൂപ പിഴയടയ്ക്കാൻ കോടതി ആവശ്യപ്പെട്ടത്. കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചതോടെ മാപ്പുപറഞ്ഞ് ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ ഹർജി പിൻവലിച്ചിരുന്നു.

കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ച 39389 നമ്പർ റിട്ട് പെറ്റിഷനിലാണ് പിഴയടക്കാൻ കോടതി ശിക്ഷിച്ചത്. ഈ കേസ് നമ്പറിൽ പിഴ ഒടുക്കിയതിന്റെ രശീതിയുടെ പകർപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

publive-image

അനാവശ്യ വാദങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നാണ് ഹർജി പരിഗണിച്ച കോടതി പറഞ്ഞത്. ശോഭാ സുരേന്ദ്രന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരും ഉൾപ്പെട്ട ബെഞ്ച് വിമർശിച്ചിരുന്നു.

Advertisment

publive-image

ഹർജിക്കാരിയുടേത് ദോഷകരമായ വ്യവഹാരമാണ്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി  കോടതിയെ ഉപയോഗിക്കരുത്. പരീക്ഷണ വ്യവഹാരവുമായി വരേണ്ട സ്ഥലമല്ല ഇതെന്നും കോടതി ശാസിച്ചു. ഇതോടെയാണ് അഭിഭാഷകൻ മാപ്പു പറഞ്ഞ് കേസ് പിൻവലിച്ചത്. എന്നാൽ നീതിപീഠത്തെ ദുരുപയോഗം ചെയ്തതിന് മാപ്പു പറഞ്ഞതു കൊണ്ടായില്ലെന്നു വ്യക്തമാക്കിയ കോടതി 25000 രൂപ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ പിഴയടക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Shobha Surendran Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: