മലയാളചലച്ചിത്രരംഗത്തെ പ്രമുഖ വസ്ത്രാലങ്കാരകനായ‌ വേലായുധൻ കീഴില്ലം അന്തരിച്ചു. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. സ്ഥലനാമമായ കീഴില്ലം ഇദ്ദേഹം സ്വന്തം പേരിനൊപ്പം ചേർത്തതാണ്.

മലയാള സിനിമയിലെ ഒട്ടു മിക്ക സം‌വിധായകരുടെ കൂടെയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി കേരളസംസ്ഥാന അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തി. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു.

ഹലോ, വെറുതേ ഒരു ഭാര്യ, നിദ്ര, ബിഗ് ബ്രദർ തുടങ്ങി എണ്ണമറ്റ ചിത്രങ്ങൾക്കായി ഇദ്ദേഹം വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. 1980ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കലിക എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.

വേലായുധൻ കീഴില്ലത്തിന്റെ മരണത്തിൽ ഫെഫ്ക കോസ്റ്റ്യൂം ഡിസൈനേഴ്സ് അസോസിയേഷൻ അനുശോചനം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.