scorecardresearch

വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ട്, ധവളപത്രമിറക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍

കരാര്‍ പൊളിച്ചെഴുതുമെന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനം സർക്കാർ പാലിക്കണമെന്നും വിഎസ്

വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ട്, ധവളപത്രമിറക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ധവളപത്രമിറക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ വിഴിഞ്ഞം കരാറില്‍ ദുരൂഹതയുണ്ട്. അതില്‍ അഴിമതിക്കുള്ള പഴുതുകളുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കരാറുമായി മുന്നോട്ടു പോകുന്നത് ശരിയല്ല. കഴിഞ്ഞ സർക്കാരിന്റെ തുടർച്ച എന്ന നിലയിൽ കരാറുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും വിഎസ് നിയമസഭയിൽ പറഞ്ഞു.

കരാര്‍ പൊളിച്ചെഴുതുമെന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനം സർക്കാർ പാലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. അദാനിയുടെ കാല്‍ക്കീഴില്‍ പദ്ധതി കൊണ്ടുചെന്നുവയ്ക്കുന്നതാണ് ഈ കരാർ. കരാറില്‍ അഴിമതിയുണ്ട്. അദാനി കരാര്‍ ലംഘനം നടത്തുകയാണെന്നും വിഎസ് പറഞ്ഞു. സബ്മിഷനായിട്ടാണ് വിഎസ് ഈ വിഷയം സഭയിൽ ഉന്നയിച്ചത്.

സര്‍ക്കാര്‍ പഠിച്ചശേഷം മറുപടി പറയാമെന്നാണ് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ വിഎസിന്റെ സബ്മിഷന് മറുപടി പറഞ്ഞത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Corruption in vizhinjam port project vs achuthanandan