ന്യൂഡെൽഹി: ന്യൂഡെൽഹി: ബന്ധുനിയമന വിവാദത്തിൽ മുൻ വ്യവസായ മന്ത്രി ഇപി ജയരാജനും , പി.കെ ശ്രീമതിക്കും സിപിഐഎം കേന്ദ്രക്കമ്മറ്റിയുടെ താക്കീത്. . മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിനാൽ കൂടുതൽ കടുത്ത നടപടികൾ വേണ്ട എന്നാണ് പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് ചർച്ച ചെയ്തതിന് ശേഷമാണ് സീതാറാം കേന്ദ്ര കമ്മറ്റി ഇരുവർക്കും താക്കീത് നൽകിയത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി.

കേന്ദ്രക്കമ്മറ്റി അംഗകൂടിയായ ഇപി ജയരാജന് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഇ.പി ജയരാജന്‍ നേരത്തെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. യോഗത്തിൽ സീതാറാം യെച്ചൂരിയാണ് നടപടിക്ക് ശുപാർശ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ